ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് തെറ്റാണ്, എന്നാൽ നാലോ അഞ്ചോ തവണ പ്രണയിക്കുന്നത് കൊണ്ട് കുഴപ്പമില്ല: നടി ദിവ്യ ദർശിനി

108

തെന്നിന്ത്യൻ നടിയും ടെലിവിഷൻ അവതാരകയുമാ് ദിവ്യദർശിനി എന്ന ഡിഡി. ഉലകനായകൻ കമൽ ഹാസന്റെ സിനിമയിലൂടെ സപ്പോർട്ടിങ് നടിയായിട്ടാണ് ദിവ്യദർശനി അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരകയായി.

ഇതോടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. ഡിഡി എന്ന വിളിപ്പേര് സ്വന്തമാക്കി. അതേ സമയം പ്രണയത്തെ കുറിച്ചും മറ്റ് കാര്യങ്ങളൊക്കെ വെളിപ്പെടുത്തി പല നടിമാരും തരംഗമാവാറുണ്ട്. ഇപ്പോഴിതാ ദിവ്യദർശിനി എന്ന ഡിഡിയുടെ ചില വിശേഷങ്ങളാണ് ഇന്റർനെറ്റിൽ തരംഗമാവുന്നത്.

Advertisements

സോഷ്യൽ മഡീയയിലുടെ നടി തന്റെ ആരാധകർക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
ട്വിറ്ററിലൂടെയാണ് നടി ആരാധകരുായി സംവധിച്ചത്. ആരാധകരുടെ ചോദ്യോത്തര വേളയിൽ സംസാരിച്ച് ഡിഡി തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

ഇത് ഇന്റർനെറ്റിൽ വലിയൊരു കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നിങ്ങളുടെ പഴയ കാലഘട്ടം ഇപ്പോഴത്തെ ജീവിതത്തിലെ സന്തോഷങ്ങളെ ബാധിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനെ മറികടക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത്. ഇല്ല, അങ്ങനെ ഒന്നുമില്ലെന്നായിരുന്നു ഡിഡിയുടെ മറുപടി.

Also Read
എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല, ദൈവം തന്ന നല്ലൊരു സുഹൃത്താണ് മകൾ: തുറന്നു പറഞ്ഞ് ലേഖാ ശ്രീകുമാർ

ഒരു തവണ അത് കഴിഞ്ഞതാണ് അങ്ങനെ കഴിഞ്ഞതിലേക്ക് വീണ്ടും തിരിഞ്ഞ് നോക്കരുത്. കാരണം ഒരു പാഠം പഠിച്ച് മുന്നോട്ടാണ് പോവേണ്ടത്. അല്ലാതെ പഴയത് ഓർത്ത് ചുമ്മ കരഞ്ഞോണ്ട് ഇരിക്കരുത്. ഭാവിയിൽ ഇനി എന്താണ് ഉള്ളതെന്ന് നോക്കി വേണം പോവാൻ.

അല്ലാതെ വന്നാൽ വെറുതേ സമയം കളയുന്നത് പോലെ ആവുമെന്നാണ് നടി പറയുന്നത്. ഡിഡി യുടെ രണ്ടാമത്തെ പ്രണയത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. ജീവിതത്തിൽ ആദ്യ പ്രണയം, രണ്ടാമത്തെ പ്രണയം എന്നൊന്നും ഇല്ല. അത് സിനിമകളിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളു.

ഒന്നിലധികം തവണ പ്രണയം ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നതും ജീവിതത്തിന്റെ ഭാഗമാണ്. ഒരു വ്യക്തി ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് തെറ്റാണ്. എന്നാൽ നാലോ അഞ്ചോ തവണ പ്രണയം നടക്കുന്നതിൽ കുഴപ്പമില്ലെന്നും ദിവ്യ ദർശിനി പറയുന്നു.

Also Read
കല്യാണം കഴിഞ്ഞിട്ട് 7 വർഷമായില്ലേ, ആദ്യം ഒരു കുഞ്ഞിക്കാൽ കാണാൻ കഴിവ് കാണിക്ക, അതിന് വേണ്ടി ഒരു പതിനഞ്ച് മിനിറ്റ് മാറ്റിവെയ്ക്കു: ഫഹദിനും നസ്രിയക്കും ഉപദേശവുമായി ആരാധിക

Advertisement