താലികെട്ടും മുൻപേ പലരും ഞങ്ങളെ ഡിവോഴ്‌സാക്കി, അവരോടൊക്കെ എന്താണ് പറയുക: സങ്കടത്തോടെ മീരാ അനിൽ

248

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാഴ്‌സ് അവതാരകയും നടിയു മായ മീര അനിൽ വിവാഹിതയായത് ഈ കഴിഞ്ഞ ബുധനാഴ്ചയാണ്. തിരുവന്തപുരത്ത് ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേ സമയം വിവാഹത്തിന് മുന്നേ പലരും തങ്ങളെ ഡൈവോഴ്സ് ആക്കിയിരുന്നു എന്നാണ് മീര പറയുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞിട്ട് 6 മാസം കഴിഞ്ഞു. സോഷ്യൽ മീഡിയയിലൊക്കെ വലിയ വാർത്തകൾ വന്നു. എന്നാൽ ഞാൻ പലയിടത്തും പോകുമ്പോൾ എല്ലാവരും ചോദിക്കുക കല്യാണം കഴിഞ്ഞിട്ടും ചെക്കനെ കാണുന്നില്ലല്ലോ എന്താ ഡിവോഴ്സ് ആണോ എന്നാണ്. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞതെന്നു പറഞ്ഞു മടുത്തവെന്നും മീര പറയുന്നു.

Advertisements

ഒരു ചേച്ചി ഒരിക്കൽ തന്റെ കാറിനുള്ളിലേക്ക് നോക്കിയിട്ട് യൂ ട്യൂബിൽ കല്യാണം കഴിഞ്ഞതു കണ്ടു. ഭർത്താവ് ഒപ്പം ഇല്ലേ.എന്ന് ചോദിച്ചു. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞത് എന്ന് പറഞ്ഞപ്പോൾ അല്ല കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ആയി എന്ന് യൂട്യൂബിൽ കണ്ടല്ലോ എന്നാണ് അവർ പറഞ്ഞതെന്നും മീര പറയുന്നു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ ആദ്യം ഞങ്ങൾ ഒന്നു കല്യാണം കഴിച്ചോട്ടെ പിന്നെ ഡിവോഴ്സിനെക്കുറിച്ച് പറയാം എന്ന് തമാശയായി പറഞ്ഞതായി മീര പറയുന്നു. എന്നാൽ അഭിമുഖം എത്തിയപ്പോൾ ഡിവോഴ്സിനെ പറ്റി മീരഎന്നായിരുന്നു അവരുടെ ടൈറ്റിൽ എന്നും ആ വീഡിയോ തുറന്നു പോലും നോക്കാതെയാണ് പലരും തെറ്റിദ്ധരിച്ചതെന്ന് മീര വ്യക്തമാക്കി. അവരോടൊക്കെ എന്താണ് പറയുക. വനിതാ ഓൺലൈനിനോടാണ് മീര ഇക്കാര്യം പറഞ്ഞത്.

കോമഡി ഷോയുടെ അവതാരകയായി എത്തി മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗം തന്നെയാണ് ഇപ്പോൾ ഈ തിരുവനന്തപുരത്തുകാരി. ബുധനാഴ്ച ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു മീരയുടെയും വിഷ്ണുവിന്റെയും വിവാഹം. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

അനിൽകുമാർ ഗീത ദമ്പതികളുടെ ഒറ്റമകളായ മീര സിവിൽ എൻജിനീയറിങിന് ശേഷം മാധ്യമ മേഖലയോടുള്ള പ്രണയത്താൽ ജേണലിസം പഠിക്കുകയായിരുന്നു. സിനിമയും രാഷ്ട്രീയവുമൊക്കെ നിറഞ്ഞ കുടുംബത്തിൽ നിന്നാണ് ടെലിവിഷൻ മേഖലയിലേക്ക് മീരയുടെ വരവ്. കല്യാണം ജൂലൈ അഞ്ചിന് മുമ്പ് നടത്തണം എന്നായിരുന്നു ആദ്യ പ്ലാൻ. പക്ഷേ, തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ആയതിനാൽ നടന്നില്ല. അതിനു ശേഷമുള്ള ഒന്നു രണ്ടാഴ്ച വളരെ ടെൻഷനിലായിരുന്നു. ജൂലൈ 15 ന് മുമ്പ് എന്തായാലും കല്യാണം നടത്തണം എന്ന് വീട്ടുകാർക്കും നിർബന്ധം. അതു കഴിഞ്ഞാൽ കർക്കടകം തുടങ്ങും.

അങ്ങനെയായാൽ ആചാര വിധി പ്രകാരം കല്യാണം വീണ്ടും നീളും. ഒടുവിൽ ബുധനാഴ്ച കല്യാണം തീരുമാനിച്ചെങ്കിലും ഞായറാഴ്ച വരെ ട്രിപ്പിൾ ലോക്ക് ഡൗൺ മാറ്റാത്തതിനാൽ എല്ലാവരും വലിയ ആശങ്കയിലായിരുന്നു. എങ്ങനെയാകും എന്ന് ഒരു ഊഹമുമുണ്ടായിരുന്നില്ല. ട്രിപ്പിൾ ലോക്ക് ഡൗൺ ആണെങ്കിൽ പരമാവധി 20 പേർക്കേ കല്യാണത്തിൽ പങ്കെടുക്കാൻ പറ്റുകയുള്ളു.

ഞായറാഴ്ചയും ലോക്ക് ഡൗൺ പിൻവലിക്കാതെയായപ്പോൾ എല്ലാവരും ടെൻഷനിലായി. ഒന്നും അറേഞ്ച് ചെയ്യാൻ പറ്റുന്നില്ല. ബന്ധുക്കൾക്ക് വരാൻ പറ്റുന്നില്ല. പന്തൽ ഒരുക്കാനുള്ള പൂവു പോലും ബാംഗ്ലൂരിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവരാനാകാത്ത അവസ്ഥ. പക്ഷേ സാഹചര്യം ഉൾക്കൊള്ളണമല്ലോ. ഒടുവിൽ അതിനനുസരിച്ച് മനസ്സിനെ പാകപ്പെടുത്തി.

എന്തായാലും ഞായറാഴ്ച വരെയുള്ള ടെൻഷൻ മാനേജ് ചെയ്ത് ബുധനാഴ്ച കല്യാണം നടന്നു. ആകെ 50 പേരാണ് കല്യാണത്തിൽ പങ്കെടുത്തത്. എനിക്കു വേണ്ടി ഏറ്റവും കൂടുതൽ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന50 പേരും ആ വിവാഹ നാളിൽ ഒപ്പമുണ്ടായതിൽ സന്തോഷം. അതിന് ഒരു മനോഹാരിതയുണ്ടായിരുന്നു.

അതേ സമയം താലി കെട്ടും മുമ്പ് ഞാൻ കരഞ്ഞു പോയെന്ന് മീര പറയുന്നു. രണ്ടാണ് കാരണം, ഒന്ന് ഏറ്റവും പ്രിയപ്പെട്ട ആളിനൊപ്പം ജീവിച്ചു തുടങ്ങുന്നതിന്റെ സന്തോഷം. മറ്റൊന്ന് അച്ഛനെയും അമ്മയെയും വിട്ടു പോകുന്നതിന്റെ വിഷമം. ഞാൻ ഒറ്റ മോളാണ്. വീടുമായി വൈകാരികമായി വളരെ അടുപ്പമുള്ള ആളുമാണ് ഞാൻ. അച്ഛനും ഭയങ്കര കരച്ചിലായിരുന്നു.

എനിക്കും വിഷ്ണുവിനും ലോക്ക് ഡൗൺ ആയപ്പോൾ കാണാൻ പറ്റുമായിരുന്നില്ല. ഏപ്രിൽ തൊട്ട് എഴുപത് എൺപത് ദിവസം ഞങ്ങൾ തമ്മിൽ നേരിൽ കണ്ടിട്ടില്ല. അതിന്റെ സങ്കടത്തിനിടെയാണ് ഈ ചോദ്യം. ലോകം ഇത്തരം ഒരു വലിയ പ്രതിസന്ധിയെ നേരിടുമ്പോൾ മറ്റുള്ളവരുടെ ജീവിതത്തിൽ എന്തെങ്കിലും ദുരന്തം സംഭവിച്ചോ എന്നറിയാനാണ് ആളുകൾക്ക് ആകാംക്ഷ എന്നതാണ് മറ്റൊരു തമാശയെന്നും മീര പറയുന്നു

Advertisement