അമ്മാമ്മ സദ്യ ഒരുക്കുമ്പോൾ ഉമ്മൂമ്മ ബിരിയാണി ഉണ്ടാക്കും, ചെറുപ്പത്തിൽ മദ്രസ്സയിലും പോയിരുന്നു: അനു സിത്താര അന്ന് പറഞ്ഞത്

412

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ അഭിനേത്രികളുടെ കൂട്ടത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് അനു സിത്താര. 2013ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.

അതിന് ശേഷം ഒരു ഇന്ത്യൻ പ്രണയ കഥ എന്ന സിനിമയിലും ചെറിയ വേഷത്തിൽ എത്തി. സിനിമയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം ആയിരുന്നു നടി അവതരിപ്പിച്ചത്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് സിനിമയിൽ നായികയായി സൂപ്പർതാരങ്ങൾ അടക്കമുള്ള മുൻനിര നായകൻമാർക്ക് ഒപ്പം അനു സിത്താര അഭിനയിച്ചു.

Advertisements

മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്.

Also Read
ആദ്യമായി ഇഷ്ടം പറഞ്ഞപ്പോള്‍ ഫേബ നിരസിച്ചു, വെറുപ്പിക്കാതെ പുറകെ നടന്ന് വീഴ്ത്തി, അനുരാഗം എന്ന സിനിമയിലെ ചില സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ജീവിതത്തിലും സംഭവിച്ചത്, തുറന്ന് പറഞ്ഞ് അശ്വിന്‍

നല്ലൊരു അഭിനേത്രി എന്നതിനൊപ്പം തന്നെ താരം നല്ലൊരു നർത്തകി കൂടെയാണ്. 2015 ൽ ആയിരുന്നു താരം ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയ ലോകത്തേക്ക് കൊണ്ട് വന്നത് തന്റെ ഭർത്താവ് ആണെന്നും താരം പറഞ്ഞിരുന്നു.

അതേ സമയം നേരത്തെ ഒരു പ്രമുഖ ചാനലുമായി നടത്തിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും വൈറൽ ആയി മാറിക്കൊണ്ട് ഇരിക്കുന്നത്. വളരെ സ്‌നേഹത്തോടെയും ഒത്തൊരുമയോടെയും കഴിയുന്ന ഒരു കുടുംബമാണ് തങ്ങളുടേത് എന്നാണ് താരം പറയുന്നത്.

ഓണവും പെരുന്നാളുമെല്ലാം ഒരുമിച്ച് ആഘോഷിക്കാറുണ്ടെന്നും അന്നെല്ലാം ഒരുമിച്ചാണ് ഭക്ഷണം വയ്ക്കുന്നതെന്നും താരം പറഞ്ഞു. താൻ തന്റെ ചെറുപ്പത്തിൽ മദ്രസ്സയിൽ പോയിട്ടുണ്ടെന്നും തന്നെ മദ്രസ്സയിൽ കൊണ്ട് വിട്ടിരുന്നത് തന്റെ മുത്തശ്ശൻ ആണെന്നും അനു സിത്താര പറയുന്നു.

തന്റെ അച്ഛൻ മുസ്ലീമും അമ്മ ഹിന്ദുവുമാണ് എന്നും താരം വ്യക്തമാക്കുന്നു. രാവിലെ ഉപ്പിലിട്ട നെല്ലിക്കയും വാങ്ങി കഥയും പറഞ്ഞ് മദ്രസ്സയിൽ പോകുമെന്നാണ് താരം പറഞ്ഞത്. മറ്റു വിശേഷ ദിവസങ്ങളിൽ അമ്മാമ്മ സദ്യ ഒരുക്കുമ്പോൾ ഉമ്മൂമ്മ ബിരിയാണി ഉണ്ടാക്കും എന്നും നടി പറയുന്നു.

Also Read
തിലകനും സോമനും നന്നായി മദ്യപിക്കുന്നവര്‍, മധു മദ്യപിച്ച് രണ്ട് ദിവസമൊക്കെ ബോധമില്ലാതെ കിടന്നിട്ടുണ്ട്, എന്നാല്‍ ചെയ്യുന്ന ജോലിയോട് മാന്യത കാണിക്കുന്നവരായിരുന്നു പഴയകാല നടന്മാര്‍, തുറന്നുപറഞ്ഞ് ശാന്തിവിള ദിനേശ്

Advertisement