മറ്റു നടൻമാർ മമ്മൂട്ടിയെ കണ്ട് പഠിക്കണം, അദ്ദേഹം സഹിക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാം മറ്റ് നടന്മാർക്കൊരു പാഠമാണ്: മമ്മൂക്കയെ പറ്റി തമിഴകത്തെ സൂപ്പർ സംവിധായൻ

600

മലയാളത്തിന് പുറമേ ബോളിവുഡിലും തമിഴകത്തും തെലുങ്കിലും സൂപ്പർഹിറ്റുകൾ സമ്മാനിച്ച അഭിനയ ചക്രവർത്തായിണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. പ്രത്യേകിച്ച് തമിഴിൽ അദ്ദേഹം അഭിനയിച്ച സിനമകൾ എല്ലാം കലാമൂല്യമുള്ളതും വാണിജ്യപരമായി തകർപ്പൻ വിജയം നേടിയവയുമായിരുന്നു.

തമിഴിൽ 2001 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് തമിഴ് സിനിമയിലേക്ക് അരങ്ങേറിയ കലാകാരനാണ് സംവിധായകൻ ലിങ്കുസാമി. അദ്ദേഹത്തിൽ ആ അരങ്ങേറ്റ ചിത്രത്തിൽ നായകനായ് അഭിനയിച്ചത് മലയാളികളുടെ സൂപ്പർതാരം മമ്മൂട്ടി ആയിരുന്നു.

Advertisements

അതിന് ശേഷം, റൺ, സണ്ടക്കോഴി, ഭീമ, പൈയ്യ, അഞ്ചാൻ തുടങ്ങി നിരവധി സൂപ്പർഹിറ്റുകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, തമിഴിലെ പ്രശസ്തമായ കുമുദം മാഗസിന് അനുവദിച്ച അഭിമുഖത്തിൽ, തന്റെ ആദ്യ ചിത്രത്തിലെ നായകനായിരുന്ന മമ്മൂട്ടിയെ പുകഴ്ത്തി ലിങ്കുസാമി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.

തമിഴ് നടന്മാർ ഡബ്ബിങ് മമ്മൂട്ടിയെ കണ്ട് പഠിക്കണമെന്നാണ് സംവിധായകന് പറയാനുള്ളത്. മലയാളിയായ അദ്ദേഹം തമിഴോ, തെലുങ്കോ, ഹിന്ദിയോ മറ്റ് ഏത് ഭാഷയോ ആയിക്കോട്ടെ, അതിന് വേണ്ടി എടുക്കുന്ന പ്രയത്‌നം, സഹിക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാം മറ്റ് നടന്മാർക്കൊരു പാഠമാണെന്ന് ലിങ്കുസാമി പറയുന്നു.

മലയാളത്തിൽ മമ്മൂട്ടി അഭിനയിച്ച് വൻ വിജയമായ സിബിഐ ഡയറികുറിപ്പ് പോലുള്ള ചിത്രങ്ങൾ തമിഴിലേക്ക് മൊഴിമാറ്റിയെത്തി വിജയങ്ങൾ നേടിയിട്ടുണ്ടെങ്കിലും, 1990 ൽ പുറത്തിറങ്ങിയ മൗനം സമ്മതം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി തമിഴ് സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം കുറിക്കുന്നത്.

അതിന് ശേഷം, ദളപതി, അഴകൻ, കിളിപേച്ച് കേൾക്കവ, മക്കൾ ആട്ചി, മറുമർച്ചി, പുതയൽ, കണ്ടുകൊണ്ടേൻ കണ്ടു കൊണ്ടേൻ, ആനന്ദം ഉൾപ്പടെ ഒട്ടനവധി സൂപ്പർഹിറ്റ് തമിഴ് ചിത്രങ്ങളിൽ മമ്മൂട്ടി നായകനായി. ഒടുവിലായ് അഭിനയിച്ച തമിഴ് ചിത്രം, അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട റാം ചിത്രം പേരൻപ് ആയിരുന്നു.

Advertisement