ലോകം മുഴുവനമുള്ള നിസ്സഹായരായ കുഞ്ഞുമക്കളെ ഓർത്തുകൊണ്ട് ആഘോഷമില്ലാതെ എന്റെ കുഞ്ഞിന്റെ ജന്മദിനവും കടന്നുപോയി, കുറിപ്പുമായി പ്രേം കുമാർ

109

ഒരുകാലത്ത് മലയാള സിനിമകൡും സീരിയലുകളിലും നിറഞ്ഞു നിന്നിരുന്ന താരമാണ് പ്രേംകുമാർ. കോമേഡിയനായും നായകനായും സഹനടനായും ഒക്കെ പ്രേംകുമാർ സിനിമയിൽ തിളങ്ങിയിരുന്നു. പ്രശസ്ത സംവിധായകൻ പിഎ ബക്കറർ പി കൃഷ്ണപിള്ളയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി എടുത്ത സഖാവ് എന്ന സിനിമയിൽ ആണ് പ്രേംകുമാർ ആദ്യം അഭിനയിച്ചത്. എന്നാൽ ആ ചിത്രം പ്രദർശനത്തിനെത്തിയില്ല. തുടർന്ന് തൊണ്ണൂറുകളിൽ ദൂരദർശൻ മലയാളം ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ‘ലംബോ’ എന്ന ടെലിഫിലം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ടുവരുന്നത്.

വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാർഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് പ്രേംകുമാറിന്റേതായ ആദ്യം റിലീസ് ചെയ്ത സിനിമ. മുപ്പതു വർഷത്തിൽ അധികമായി അഭിനയ രംഗത്തുള്ള പ്രേംകുമാർ, ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു നായക വേഷങ്ങളിലേക്ക് എത്തി.

Advertisements

ജോണിവാക്കർ, അനിയൻ ബാവ ചേട്ടൻ ബാവ, പുതുക്കോട്ടയിലെ പുതുമണവാളൻ, മന്ത്രിക്കൊച്ചമ്മ, ആദ്യത്തെ കണ്മണി, ഇക്കരെയാണെന്റെ താമസം തുടങ്ങി നൂറോളം സിനിമകളിൽ നായകനും സഹനടനുമായി മികച്ച പ്രകടനം തന്നെ ആണ് പ്രേംകുമാർ കാഴ്ച വെച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ അഭിനയരംഗത്ത് നിന്നും കുറച്ചു കാലം വിട്ടു നിന്ന പ്രേംകുമാർ ചട്ടക്കാരി, തേജാഭായി ആൻഡ് ഫാമിലി, ഷട്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമരംഗത്ത് വീണ്ടും സജീവമായിരുന്നു.

Also Read
പലപ്പോഴും ഞാൻ ലാലേട്ടനെ കണ്ണെടുക്കാതെ നോക്കിയിരുന്നിട്ടുണ്ട്, മമ്മൂക്കയോടുള്ളത്ര പേടി ലാലേട്ടനോടില്ല, അവിടെ എനിക്ക് കുറച്ച് തമാശയൊക്കെ പറയാനുള്ള അവസരവുമുണ്ട്: ആസിഫലി

ഇപ്പോഴിതാ തന്റെ മകളുടെ ജന്മദിനത്തിൽ പ്രേംകുമാർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ലോകമെമ്പാടുമുള്ള നിസ്സഹായരായ ഈ കുഞ്ഞുമക്കളെയെല്ലാം ഓർത്തുകൊണ്ട് അവരെക്കുറിച്ചുള്ള നീറുന്ന ചിന്ത ഉള്ളിൽ നിറച്ചുകൊണ്ട് പതിവുപോലെ ഒരാഘോഷവുമില്ലാതെ കുഞ്ഞിന്റെ ജന്മദിനം കടന്നു പോയെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലുടെ പ്രേംകുമാർ വ്യക്തമാക്കുന്നത്.

പ്രേംകുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം:

തെരുവോരങ്ങളിലെ അനാഥരായ കുഞ്ഞുങ്ങൾ ചേരികളിലും അതിനെക്കാൾ പരിതാപകരമായ ഇടങ്ങളിലും അലയുന്ന, ജീവിതത്തിന്റെ ചെളിക്കുണ്ടുകളിൽ വീണുലയുന്ന പാർശ്വവത്കരിക്കപ്പെട്ട പാവം കുഞ്ഞുങ്ങൾ. ഒരല്പം ഭക്ഷണത്തിനുേ പാലും നിവൃത്തിയില്ലാതെ വിശന്നുകരയുന്ന നിരാംലബ ബാല്യങ്ങൾ. ദാരിദ്ര്യത്തിന്റെ, നരകയാതനയുടെ ദീനരോദനം മുഴക്കുന്ന നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾ.

പഠിക്കേണ്ട പ്രായത്തിൽ അതിനു കഴിയാതെ കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റി ബാ ല വേ ലയ്ക്ക് നിർബന്ധിത രാകുന്ന കുഞ്ഞു ബാല്യങ്ങൾ. ക്രൂ ര മാ യി പീ ഡി പ്പി ക്ക പ്പെടുന്ന നിരാശ്രയരായ കുഞ്ഞുങ്ങൾ. പട്ടിണിയിലും ഇരുട്ടിലുമുഴലുന്ന, ആദിവാസി ഊരുകളിൽ പോഷകാംശം ലേശവുമില്ലാതെ മ രി ച്ചു വീ ഴുന്ന കു രു ന്നു കു ഞ്ഞുങ്ങൾ.

ലോകമെമ്പാടുമുള്ള നിസ്സഹായരായ ഈ കുഞ്ഞുമക്കളെയെല്ലാം ഓർത്തുകൊണ്ട് അവരെക്കുറിച്ചുള്ള നീറുന്ന ചിന്ത ഉള്ളിൽ നിറച്ചുകൊണ്ട് പതിവുപോലെ ഒരാഘോഷവുമില്ലാതെ ഞങ്ങളുടെ കുഞ്ഞിന്റെ ജന്മദിനം ഇന്ന് എന്നായിരുന്നു പ്രേംകുമാർ കുറിച്ചത്.

Also Read
മമ്മൂക്കയ്ക്ക് വേണ്ടി ഒരോ സമ്മാനം വാങ്ങി നൽകുമ്പോഴൊക്കെ ദുൽഖറിന് വലിയ അഭിമാനമാണ്, തനിക്കത് സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ്: സങ്കടത്തോടെ പൃഥ്വിരാജ്

Advertisement