ശ്രീനിവാസൻ തന്നോട് മിണ്ടാതായതിന്റെ കാരണം വെളിപ്പെടുത്തി ലാൽജോസ്

48

മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകനാണ് ലാൽജോസ്. പൂക്കാലം വരവായി എന്ന സിനിമയിലൂടെ സംവിധായകൻ കമലിന്റെ സഹായിയാട്ടിയിരുന്നു സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് മെഗാസ്റ്റാർ മ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന സൂപ്പർ ഹിറ്റുമായി സ്വതന്ത്ര സംവിധായകനായി.

അതേ സമയം ലോഹിതദാസിന്റെയോ, ശ്രീനിവാസന്റെയോ തിരക്കഥ ലഭിക്കാതെ താൻ ഒരിക്കലും തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാനില്ലെന്ന് പലരോടും പ്രഖ്യാപനം നടത്തിയ ലാൽ ജോസിന് ഒടുവിൽ ശ്രീനിവാസന്റെ രചന തന്ന ആദ്യ സിനിമയാക്കാനുള്ള ഭാഗ്യം ലഭിച്ചു. മമ്മൂട്ടി നായകനായ ഒരു മറവത്തൂർ കനവ് സംഭവിക്കുന്നത് അങ്ങനെയാണ്.

Advertisements

മുരളിയും ജയറാമും ഉൾപ്പടെയുള്ളവർ സംവിധാനം ചെയ്യാൻ പ്രാപ്തനായി എന്ന് പറഞ്ഞിട്ടും മികച്ച ഒരു തിരക്കഥ ലഭിക്കാതെ സംവിധാന രംഗത്തേക്ക് വരില്ല എന്ന നിലപാടിലായിരുന്നു ലാൽ ജോസ്. മികച്ച തിരക്കഥ എന്നതിപുലരി ലോഹിതദാസോ ശ്രീനിവാസനോ എഴുതി നൽകിയാൽ സിനിമ ചെയ്യാമെന്നായിരുന്നു ലാൽ ജോസിന്റെ തീരുമാനം.

ഇപ്പോഴിതാ ഒരു മറവത്തൂർ കനവ് എന്ന സിനിമ കഴിഞ്ഞു അതിന്റെ തിരക്കഥാകൃത്ത് ശ്രീനിവാസൻ സിനിമ ഇറങ്ങി എൺപതോളം ദിവസം തന്നോട് മിണ്ടാതിരുന്നുവെന്നും അതിന് ഒരു കാരണം ഉണ്ടായിരുന്നുവെന്നും ലാൽ ജോസ് വെളിപ്പെടുത്തുന്നു.

ലാൽജോസിന്റെ വാക്കുകൾ ഇങ്ങനെ:

മറവത്തൂർ കനവിന്റെ ഫൈനൽ എഡിറ്റിംഗ് കഴിഞ്ഞു അതിൽ ഒരു തെറ്റ് വന്നു. ശ്രീനിയേട്ടൻ അതിനെ കുറിച്ച് എന്നോട് സംസാരിച്ചിരുന്നു. അത് മാറ്റണമെന്നും പറഞ്ഞിരുന്നു. പക്ഷേ പ്രേക്ഷകർ അധികം ശ്രദ്ധിക്കാത്ത അതിലെ ആ തെറ്റ് ഞാൻ അത്ര കാര്യമാക്കിയില്ല.

അത് തിരുത്തിയിട്ടില്ല എന്ന് മനസ്സിലാക്കിയ ശ്രീനിയേട്ടന് എന്നോട് നീരസം തോന്നി. പക്ഷേ സിനിമ ഇറങ്ങി വലിയ വിജയമായിട്ടും ആ തെറ്റ് സിനിമ കണ്ട ഒരു പ്രേക്ഷകർക്കും മനസിലായില്ല. മറവത്തൂർ കനവ് ഇറങ്ങി അതിന്റ എൺപതാം ദിവസമാണ് ശ്രീനിയേട്ടൻ ചിത്രം കാണുന്നത്.

ഞങ്ങൾ തിയേറ്ററിൽ ഒന്നിച്ചിരുന്നു കണ്ട ആ ദിവസമാണ് ശ്രീനിയേട്ടന് എന്നോടുള്ള പിണക്കം അവസാനിച്ചത് ലാൽ ജോസ് പറയുന്നു.

Advertisement