രാജയുടെ രാജകീയ ഭരണം തുടരുന്നു, തിയേറ്ററുകളിൽ 131 ദിവസം തികച്ച് മമ്മൂട്ടി ചിത്രം

25

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത മധുരരാജ. പോക്കിരിരാജ എന്ന മംഗാ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായ പോക്കിരിരാജ ഇപ്പോൾ തീയ്യറ്ററുകളിൽ 131 ദിവസം തികച്ചിരിക്കുകയാണ്.

സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
മികച്ച പ്രേക്ഷകഭിപ്രായം നേടിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

Advertisements

ഇക്കഴിഞ്ഞ ഏപ്രിൽ 12 നായിരുന്നു വിഷു ചിത്രമായി രാജയും സംഘവും പ്രേക്ഷകരെ തേടിയെത്തിയത്. ചിത്രം നേരത്തേ 100 കോടി നേടിയ കാര്യം അണിയറ പ്രവർത്തകർ തന്നെ അറിയിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മധുരരാജ.

മോഹൻലാൽ നായകനായ പുലിമുരുകന്റെ വിജയത്തിനു ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റർ ഹെയ്ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിച്ചു. മലയാളത്തിനു പുറമെ തമിഴ്, തെലങ്കു ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

വളരെ വേഗത്തിൽ 50 കോടി പിന്നിട്ട മധുരരാജ 25ാം ദിനത്തോടടുക്കുമ്പോഴാണ് 100 കോടി പിന്നിട്ടത്.
വൈശാഖ് സംവിധാനം ചെയ്ത് 2010ൽ പ്രദർശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാർ തുടങ്ങിയവർ മധുരരാജയിലുമുണ്ടായിരുന്നു.

പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റർ ഹെയ്ൻ ആയിരുന്നു മധുരരാജയുടെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചത്. പോക്കിരി രാജയിൽ പൃഥ്വിരാജായിരുന്നു മമ്മൂട്ടിയുടെ അനിയനായി കൂടെ ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി തമിഴ് നടൻ ജയ് ആണ് മമ്മൂട്ടിക്കൊപ്പമെത്തിയത്. ചിത്രത്തിൽ ബോളിവുഡ് താരം സണ്ണി ലിയോണിൻറെ ഐറ്റം ഡാൻസും ഉൾപ്പെടുത്തിയിരുന്നു.

Advertisement