ഗിന്നസ് വേൾഡ് റെക്കോർഡ് മൂന്നാമതും നേടി മോഹൻലാൽ

12

ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഭാഗമായി മലയാളത്തിന്റെ താരരാജാവ് മോഹൻലാലും. പ്രശസ്ത സംവിധായകൻ ബ്ലെസി ഒരുക്കിയ ‘100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ എന്ന 48 മണിക്കൂർ ദൈർഘ്യമുളള ഡോക്യൂമെന്ററിക്ക് ശബ്ദം നൽകിയതിലൂടെയാണ് മോഹൻലാൽ വീണ്ടും ഗിന്നസിന്റെ ഭാഗമായിരിക്കുന്നത്.

ഡോക്യൂമെന്ററിക്ക് ഗിന്നസ് ലഭിച്ചപ്പോൾ ശബ്ദം നൽകിയതിലൂടെ മോഹൻലാലിനും ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ നിന്നുളള സർട്ടിഫിക്കറ്റ് ലഭിച്ചു.

Advertisements

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെ കുറിച്ചുള്ള ബയോഗ്രാഫിക്കൽ ഡോക്യുമെന്ററിയായിരുന്നു 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം.

ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങുന്ന ചിത്രം ആരാധകർക്കായി താരം ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന് മുമ്പ് രണ്ട് തവണ താരം ഗിന്നസ് റെക്കോർഡിന്റെ ഭാഗമായിരുന്നു.

മോഹൻലാൽ നേതൃത്വം നൽകുന്ന ഗൾഫ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലാൽ കെയർസ് എന്ന ആരാധകരുടെ ചാരിറ്റി സംഘടന ലോകത്തെ എറ്റവും വലിയ ചാരിറ്റി ബോക്‌സ് നിർമ്മിച്ചപ്പോഴാണ് താരത്തിന്റെ പേര് ആദ്യം ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ചേർക്കപ്പെട്ടത്. പിന്നീട് പുലിമുരുകന്റെ ത്രീഡി വേർഷൻ പ്രദർശനം ലോകത്ത് തന്നെ എറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത 3ഡി മൂവി പ്രീമിയർ ആയി മാറിയപ്പോഴും താരം ഗിന്നസ് റെക്കോർഡ്‌സിന്റെ ഭാഗമായി മാറി.

Advertisement