ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ പ്രൊമോഷൻ, മലയാള സിനിമയിൽ ഇതാദ്യം

193

മലയാള സിനിമയുടെ കുഞ്ഞിക്കയായ പാൻ ിന്ത്യൻ താരം ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ്ങ് ഓഫ് കൊത്ത. പ്രമുഖ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ഈ കൾട്ട് ക്ളാസ്സിക് ചിത്രത്തിന്റെ ഗംഭീര പ്രൊമോഷൻ പരിപാടികൾ ആണ് ലോകമെമ്പാടും നടക്കുന്നത്.

ചിത്രത്തിൽ ദുൽഖറിന് ഒപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. ഓണത്തിന് പ്രേക്ഷകരിലേക്ക് എത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷൻ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലും എത്തി.

Advertisements

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ടൈംസ് സ്‌ക്വയറിൽ ഒരു ചിത്രത്തിന്റെ പ്രൊമോഷൻ നടക്കുന്നത്. അതേ സമയം ഈ ചിത്രത്തിന്റെ ഗംഭീര പ്രൊമോഷൻ പരിപാടികൾ ലോക വ്യാപകമായി നടക്കുമ്പോൾ ഗംഭീര പ്രീ ബുക്കിങ് ആണ് ചിത്രത്തിന് ലഭിക്കുന്നത്.

Also Read
നുണ പറയാത്ത ഒരേ ഒരു നടി അവര് മാത്രമാണ്; കങ്കണയെ പുകഴ്ത്തി നടി സോമി അലി

മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട പ്രൊമോഷൻ പരിപാടികൾ ആണ് കിംഗ് ഓഫ് കൊത്തയുടെ ഭാഗമായി നടക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ മികച്ച സിനിമകൾ നിർമ്മിച്ച സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും നിർമ്മിച്ച ചിത്രം ലോകവ്യാപകമായി ആഗസ്റ്റ് 24 നു് ആണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

പലരും ചോദിച്ചു സിനിമയിൽ അഭിനയിക്കുന്നില്ലേ എന്ന്, ഒടുവിൽ ഞാൻ അങ്ങ് തീരുമാനിച്ചു

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രത്തിന് ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ലിസ്റ്റിലാണ്.

നിമീഷ് രവിയാണ് കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവർ ചിത്രത്തിന് സംഗീതം ഒരുക്കുന്നു. സംഘട്ടനം രാജശേഖരൻ നിർവ്വഹിക്കുമ്പോൾ ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രന്റേതാണ്.

പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, എഡിറ്റർ ശ്യാം ശശിധരൻ, കൊറിയോഗ്രാഫി ഷെറീഫ് ,വി എഫ് എക്‌സ് എഗ്ഗ് വൈറ്റ്, മേക്കപ്പ് റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ,സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ ദീപക് പരമേശ്വരൻ, മ്യൂസിക് സോണി മ്യൂസിക്, പി ആർ ഓ പ്രതീഷ് ശേഖർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Also Read
ഗോസിപ്പുകള്‍ സത്യമാക്കിയില്ലേ, മഞ്ജുവിന്റെ ജീവിതം തകര്‍ത്തില്ലേ എന്നൊക്കെയാണ് പലരുടെ ചോദ്യം കാവ്യയെ കുറിച്ച് ടിനി ടോം

Advertisement