അഭിനയത്തിലേക്ക് നടി കല്പനയുടെ മകള്‍, ഒപ്പം ഉര്‍വശിയും; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

315

മലയാളികളെ ഒത്തിരി ചിരിപ്പിച്ചിട്ടുള്ള ഒരു നടിയാണ് കല്പന. കല്‍പ്പനയുടെ വിയോഗം ആരാധകരില്‍ ഏറെ വേദനയുണ്ടാക്കി. ഇപ്പോഴിതാ അമ്മയ്ക്ക് പിന്നാലെ മകള്‍ ശ്രീസംഖ്യ അഭിനയത്തിലേക്ക് എത്തുകയാണ്. ജയന്‍ ചേര്‍ത്തല എന്ന പേരില്‍ അറിയപ്പെടുന്ന നടന്‍ രവീന്ദ്ര ജയന്റെ സംവിധാന അരങ്ങേ ചിത്രത്തിലൂടെയാണ് താരപുത്രിയുടെ വരവ്. ചിങ്ങം ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നടി ഉര്‍വശിയും സിനിമയുടെ ഭാഗമാവും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Also readമനുഷ്യശരീരത്തിലെ തുല്യ പ്രാധാന്യമുള്ള രണ്ട് അവയവങ്ങളാണ് കൈയും കാലും; ഹരീഷ് പേരടി

Advertisements

ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ജോണി ആന്റണി, രണ്‍ജി പണിക്കര്‍, മധുപാല്‍, സോഹന്‍ സീനുലാല്‍, അരുണ്‍ ദേവസ്യ, വി കെ ബൈജു, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ്മ, മീര നായര്‍, മഞ്ജു പത്രോസ് എന്നിവര്‍ക്കൊപ്പം കുട്ടികളായ ഗോഡ്‌വിന്‍ അജീഷ, മൃദുല്‍, ശ്രദ്ധ ജോസഫ്, അനുശ്രീ പ്രകാശ്, ആല്‍വിന്‍, ഡിനി ഡാനിയേല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

രചന നിജീഷ് സഹദ്ധേന്‍, അഡീഷണല്‍ സ്‌കിപ്റ്റ് കലേഷ് ചന്ദ്രന്‍, ബിനുകുമാര്‍ ശിവദാസന്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുബിന്‍ ജേക്കബ് ഈണം പകര്‍ന്നിരിക്കുന്നു. ജിജു സണ്ണി ഛായാഗ്രഹണവും ഗ്രേസണ്‍ ഏസിഎ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.


കലാസംവിധാനം അനീഷ് കൊല്ലം, കോസ്റ്റ്യൂം ഡിസൈന്‍ സുകേഷ് താനൂര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദീപക് നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ബെന്‍സി അടൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി, പ്രൊഡക്ഷന്‍ മാനേജര്‍ അഖില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നജീബ്. പിആര്‍ഒ വാഴൂര്‍ ജോസ്.

Also readഗോസിപ്പുകള്‍ സത്യമാക്കിയില്ലേ, മഞ്ജുവിന്റെ ജീവിതം തകര്‍ത്തില്ലേ എന്നൊക്കെയാണ് പലരുടെ ചോദ്യം കാവ്യയെ കുറിച്ച് ടിനി ടോം

 

Advertisement