പ്രതീക്ഷിച്ചത് നരസിംഹം പോലെ ഹീറോയിസം, പക്ഷേ വന്നപ്പോൾ സോളോ ഹീറോ: വലിയ തരംഗമായി എത്തിയ ആ മോഹൻലാൽ ചിത്രം വമ്പൻ പരാജയമായത് ഇങ്ങനെ

71

40 ഓളം വർഷങ്ങളായി മലയാള സിനിമ അടക്കിവാഴുന്ന താരരാജാവാണ് മോഹൻലാൽ. ആരാധകർക്ക് എല്ലാം പ്രിയപ്പെട്ട ലാലേട്ടനായ താരം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള സൂപ്പർഹിറ്റുകൾക്കും കണക്കില്ല.

മലയാളത്തിലെ പണംവാരി പടങ്ങളിൽ കൂടുതലും തന്റെ പേരിലാക്കായ താരം കൂടിയാണ് മോഹൻലാൽ. മലയാള സിനിമയെ ആദ്യമായി 50 കോടി ക്ലബ്ബിലും 100 കോടി ക്ലബ്ബിലും 200 കടി ക്ലബ്ബിലും എത്തിച്ചത് മോഹൻലാൽ എന്നാ മഹാ താരാമാണ്.

Advertisements

എന്നാൽ വമ്പൻ വിജയങ്ങളെ പോലെ തന്നെ വമ്പൻ പരാജയങ്ങളും അദ്ദേഹത്തിന്റെ കരിയറിൽ സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു സിനിമയാണ് സൂപ്പർ ഡയറക്ടർ ഐവി ശശി ഒരുക്കിയ ശ്രദ്ധ. രണ്ടായിരം എന്ന വർഷം മോഹൻലാൽ എന്ന സൂപ്പർ താരത്തെ സംബന്ധിച്ച് അത്ര നല്ല വർഷമല്ലായിരുന്നു.

എങ്കിലും രണ്ടായിരത്തിന്റെ തുടക്കം മോഹൻലാൽ എന്ന നടന് വലിയ രീതിയിലുള്ള മൈലേജ് ഉണ്ടാക്കിയ ചിത്രമായിരുന്നു ഷാജികൈലാസിന്റെ നരസിംഹം. തിയേറ്ററുകളിൽ ഉത്സവ പ്രതീതിയുണ്ടാക്കിയ ചിത്രം മോഹൻലാൽ എന്ന നായകന്റെ അമാനുഷിക കഥാപാത്രം വെളിപ്പെടുത്തിയ സിനിമയായിരുന്നു.

പക്ഷേ നരസിംഹത്തിന് ശേഷം മോഹൻലാലിന്റെതായി പുറത്തിറങ്ങിയ ഐവി ശശി ചിത്രം ശ്രദ്ധയ്ക്ക് ബോക്‌സ് ഓഫീസിൽ തീരെ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ടി ദാമോരന്റെ തിരക്കഥയിൽ ഐവി ശശി ഒരുക്കിയ ചിത്രത്തിൽ ശോഭന, അഭിരാമി ഉൾപ്പടെയുള്ള താരങ്ങൾ അഭിനയിച്ചിരുന്നു.

എന്നാൽ നരസിംഹം പോലെ മോഹൻലാലിൽ നിന്ന് ഹീറോയിസം പ്രതീക്ഷിച്ച പ്രേക്ഷകർ ശ്രദ്ധ കണ്ടു നിരാശപ്പെടുകയായിരുന്നു. ഷാജി കൈലാസ് രഞ്ജിത്ത് മോഹൻലാൽ കൂട്ടുകെട്ടിനേക്കാൾ പ്രേക്ഷകർ പ്രതീക്ഷ നൽകിയ ടീമായിരുന്നു ഐവി ശശി ടി ദാമോദരൻ മോഹൻലാൽ ടീം.

എന്നാൽ മോഹൻലാലിനെ സോളോ ഹീറോയാക്കി കൊണ്ട് ഇതേ ടീം ആദ്യമായി ഒന്നിച്ച സിനിമ കൂടിയായിരുന്നു ശ്രദ്ധ. വലിയ തരംഗമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ഈ ചിത്രം വലിയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും സംഘട്ടന രംഗങ്ങളും ഒന്നു പ്രേക്ഷകരുടെ പ്രതീക്ഷക്ക് ഒത്തുയർന്നില്ല എന്നതും ശ്രദ്ധയുടെ പരാജയത്തിന്റെ ആക്കം കൂട്ടി.

Advertisement