ഒന്നു ചുംബിക്കുമ്പോൾ പോലും ഇടയിലുണ്ടാകും; നാഗചൈതന്യയുടെ ആദ്യ ഭാര്യയെക്കുറിച്ച് നടി സാമന്ത

4430

തെന്നിന്ത്യൻ താരസുന്ദരി സാമന്ത അക്കിനേനിയും നാഗചൈതന്യയും നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹിതരായത്. വിവാഹത്തിന് ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം വലിയ വാർത്തയായിരുന്നു.

ഇപ്പോൾ നാഗചൈതന്യയുടെ ആദ്യഭാര്യയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. തെലുങ്ക് സിനിമ ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഷോ ആയ ഫിറ്റ് അപ്പ് വിത്ത് സ്റ്റാർസ് എന്ന പരിപാടിയിലാണ് ഭർത്താവിനെക്കുറിച്ചുള്ള ഒരു രസകരമായ രഹസ്യം സാമന്ത പുറത്തുവിട്ടത്.

Advertisements

സത്യത്തിൽ തലയിണയാണ് നാഗചൈതന്യയുടെ ആദ്യ ഭാര്യ എന്നാണ് സാമന്ത പറയുന്നത്. വിവാഹശേഷമാണെങ്കിലും ഒന്നു ചുംബിക്കണമെങ്കിൽ ഞങ്ങൾക്കിടയിൽ തലയിണ ഉണ്ടാകുമെന്നും സാമന്ത പറയുന്നു. താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളാണ് അവതാരകയായ ലക്ഷ്മി മച്ചു ചോദിച്ചത്. ഇതിൽ പലതിനും മൗനമായിരുന്നു താരത്തിന്റെ മറുപടി.

ഷോയിൽ തന്റെ പ്രണയ ജീവിതത്തെ കുറിച്ച് പറയാൻ ലക്ഷ്മി ആവശ്യപ്പെട്ടപ്പോൾ സാമന്ത നിശബ്ദത പാലിക്കുകയായിരുന്നു. തുടർന്ന് ലക്ഷ്മിയുടെ അടുത്ത ചോദ്യം എത്തി. വിവാഹ ശേഷം നിങ്ങളുടെ ബെഡ്‌റൂമിൽ മാറിയ മൂന്നു കാര്യങ്ങൾ പറയുക എന്നതായിരുന്നു ആ ചോദ്യം.

അപ്പോഴും ചിന്തയിൽ മുഴുകിയ സാമന്തയോട് നിങ്ങൾ ലിവിങ് റിലേഷനിൽ ആയിരുന്നെന്നു എനിക്കറിയാമെന്നും അതുകൊണ്ടു സത്യം പറയാനും ലക്ഷ്മി ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് തലയിണയെക്കുറിച്ച് താരം പറഞ്ഞത്. ഇതിലൂടെ ഒരുപാട് കാര്യങ്ങൾ താൻ പറഞ്ഞു എന്നാണ് സാമന്ത അവകാശപ്പെട്ടത്.

Advertisement