ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ അഭിനയമോഹം ഇല്ലാതാക്കി, കഴിഞ്ഞ മൂന്നാലുവർഷം ഞാൻ എന്തുചെയ്യുക ആയിരുന്നുവെന്ന് എനിക്ക് ഓർമ്മയില്ല; ആൻ അഗസ്റ്റിൻ

112

ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം എൽസമ്മ എന്ന ആൺകുട്ടിയിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് നടി ആൻ അഗസ്റ്റിൻ. പിന്നീട് മലയാള സിനിമയിൽ ഒരുപിടി മികച്ച വേഷങ്ങൾ ചെയ്ത വടി ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ നേടിയിട്ടുണ്ട്.

അന്തരിച്ച നടനും നിർമ്മാതാവുമായ അഗസ്റ്റിന്റെ മകൾ കൂടിയായ ആൻ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുക യായിരുന്നു. എന്നാൽ അടുത്തിടെ താരം വിവാഹമോചിതയായി എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ
വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി ആൻ അഗസ്റ്റിൻ. ബെംഗളൂരുവിൽ മീരമാർ ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് നടത്തുകയാണ് ആൻ ഇപ്പോൾ.

Advertisements

ഇതിനൊപ്പം രണ്ട് സിനിമകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിൽ കൂടിയാണ് താരം. കഴിഞ്ഞ മൂന്ന് നാലു വർഷം താൻ എന്തുചെയ്യുക ആയിരുന്നുവെന്ന് തനിക്ക് ഓർമ്മയില്ലെന്നും ബ്ലാക്ക് ഔട്ട് എന്ന് തന്നെ വേണമെങ്കിൽ പറയാമെന്നുമാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആൻ അഗസ്റ്റിൻ പറയുന്നത്.

Also Read
സിനിമാ മേഖലയിൽ നിന്നും ഒത്തിരി വിവാഹ ആലോചനകൾ തനിക്ക് വന്നിരുന്നു പക്ഷേ: വെളിപ്പെടുത്തലുമായി മാതു

സിനിമയെ താൻ ഗൗരവമായി എടുത്തിരുന്നില്ലെന്നും ഒരുപാടുപേർ സ്വപ്നം കാണുന്ന ഒരിടത്തേക്കാണ് അത്രയൊന്നും അധ്വാനിക്കാതെ എത്തിയതെന്ന് അന്ന് താൻ തിരിച്ചറിഞ്ഞിരുന്നില്ലെന്നുമാണ് ആൻ പറയുന്നത്. തന്നെ സംബന്ധിച്ച് സിനിമ എന്നു പറഞ്ഞാൽ അച്ഛനായിരുന്നെന്നും സെറ്റിൽ നടക്കുന്നതൊക്കെ വന്നു പറയുക അഭിനയിച്ച സിനിമ അച്ഛൻ കാണുമ്പോഴുള്ള സന്തോഷം ആസ്വദിക്കുക.

ഇതിനൊക്കെ വേണ്ടിയായിരുന്നു അന്ന് അഭിനയിച്ചിരുന്നതെന്നും ആൻ പറയുന്നു. അച്ഛന്റെ മ ര ണവും ജീവിതത്തിൽ ഉണ്ടായ പല പ്രശ്നങ്ങളും അഭിനയിക്കണമെന്ന മോഹം ഇല്ലാതാക്കി. പല അവസരങ്ങളും വേണ്ടെന്ന് വെച്ചു.ആ ദിവസങ്ങൾ വാക്കുകൾ കൊണ്ട് പറയാനാകുന്നതിനും അപ്പുറമായിരുന്നു. ജീവിതത്തിൽ തിരിച്ചടികളുണ്ടായി. ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി.

എന്നാൽ ഇങ്ങനെ അടച്ചിരുന്നിട്ട് കാര്യമില്ലെന്നും പുറത്തുവന്നേ മതിയാവൂ എന്ന തോന്നലിലാണ് ബെംഗളൂരിലേക്ക് വരുന്നതെന്നും ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് പ്രൊഡക്ഷൻ ഹൗസ് തുടങ്ങുന്നതെന്നും ആൻ പറയുന്നു. പല കാര്യങ്ങളിലും പെട്ടെന്നു തീരുമാനമെടുക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടു തന്നെ ഞാൻ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്.

Also Read
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു അത്, ഇന്നും ഞാനത് ഓർത്ത് സങ്കടപ്പെടുന്നുണ്ട്: തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

അതിലൊന്നും കുറ്റബോധവുമില്ല. തെറ്റായ ആ തീരുമാനങ്ങൾ കൊണ്ടാണ് ഇന്ന് താൻ സന്തോഷത്തോടു കൂടി ഇരിക്കുന്നതെന്നും താരം പറഞ്ഞു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് ആൻ വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നത്. എഴുത്തുകാരൻ എം മുകുന്ദന്റേതാണ് തിരക്കഥ. ഹരികുമാറാണ് സംവിധായകൻ. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിൽ നായകൻ ആയെത്തുന്നത്.

Advertisement