കലാകാരിയാണെങ്കിൽ കുറച്ചൊക്കെ ഡീസന്റ് ആവണം, താൻ പെർഫെക്ട് ഒന്നുമല്ലെന്നാണ് പറയുന്നത്, ല ഹ രി ഉപയോഗിച്ചോ എന്ന് സംശയമുണ്ട്: ഗായത്രി സുരേഷിനെ തേച്ചൊട്ടിച്ച് ശാന്തിവിള ദിനേശ്

150

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി മാറിയിരുന്നുത് കൊച്ചിയിൽ യുവനടി ഗായത്രി സുരേഷിന്റെ വാഹനം അ പ ക ടം ഉണ്ടാക്കി നിർത്താതെ പോയതും നാട്ടുകാർ പിൻതുടർന്ന് പിടിച്ച് തടഞ്ഞു വെച്ചതും പിന്നീട് നടിയുടെ വിശദീകരണവും ഒക്കെ ആയിരുന്നു. വണ്ടി ഇടിച്ച് നിർത്താതെ പോവുക മാത്രമാണ് തങ്ങൾ ചെയ്ത തെറ്റ് എന്ന് ഗായത്രി പറഞ്ഞതോടെ വലിയ വിമർശനമാണ് നടിക്കെതിരെ ഉണ്ടായത്.

സിനിമ രംഗത്ത് നിന്ന് പോലും പലരും നടിക്ക് എതിരെ വിമർശനവുമായി എത്തി. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് സംവിധായകനും നിർമ്മാതാവുമായ ശാന്തിവിള ദിനേശും രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേത്തിന്റെ വാക്കുകൾ ഇങ്ങനെ:

Advertisements

ഒന്നോ രണ്ടോ സിനിമകളിൽ മാത്രം അഭിനയിച്ച നടിയാണ് ഗായത്രി സുരേഷ്. ആകെ ജമ്‌നാപ്യാരി അടക്കം വിരലിൽ എണ്ണാവുന്ന ചിത്രമേ അവർ ചെയ്തിട്ടുള്ളൂ. പിന്നെ ചെന്നൈയിൽ ഏതോ ബാങ്കിൽ പണിയുണ്ടെന്നും ഇവരുടെ ബയോയിൽ പറയുന്നു. 29 വയസ്സുകാരി അവരുടെ കാറിൽ ഒരു ചെറുപ്പക്കാരനുമായി രാത്രി പോവുകയാണ്. അതും കൊച്ചിയിൽ. അത്രയും തിരക്കുള്ള നഗരമാണ് കൊച്ചി.

Also Read
ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ അഭിനയമോഹം ഇല്ലാതാക്കി, കഴിഞ്ഞ മൂന്നാലുവർഷം ഞാൻ എന്തുചെയ്യുക ആയിരുന്നുവെന്ന് എനിക്ക് ഓർമ്മയില്ല, പല അവസരങ്ങളും വേണ്ടെന്നു വെച്ചു; ആൻ അഗസ്റ്റിൻ

അവർ ല ഹ രി ഉപയോഗിച്ചെന്ന് സംശയമുണ്ട്. ഇ ടി ച്ച വണ്ടിയും ഡ്രൈവറായിരിക്കുന്ന ഗായത്രിയുടെ സുഹൃത്തോ കാമുകനോ ആരാണെന്ന് അറിയില്ല. അവൻ കാറിൽ നിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കിയതേയില്ല. അതാണ് പ്രശ്‌നം വഷളാക്കിയത്. രണ്ട് മൂന്ന് കാറുകളെയൊക്കെ ഇടിച്ച് ശേഷം നിർത്താതെ പോകുക. ഇടിച്ച് പൊട്ടിയ കാറുകൾ പിന്നാലെ ചേസ് ചെയ്ത് പിടിക്കുകയും ചെയ്തു.

അവർ എന്തൊക്കെയോ ഇവരെ വിളിക്കുന്നത് കണ്ടു. സ്വന്തം വണ്ടിയുടെ ഗ്ലാസ് പൊ ട്ടിയ ദേഷ്യത്തിൽ ഒരാൾ ഗായത്രിയുടെ വാഹന ത്തിന്റെ ഗ്ലാസ് പൊ ട്ടിക്കു ന്നത് കണ്ടിരുന്നു. ഈ പെൺകുട്ടി ഇറങ്ങി വന്ന് കൈകൂപ്പി സംസാരിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. യുട്യൂബിൽ വീറോടെ സംസാരിച്ച പോലെയല്ലായിരുന്നു കാര്യം. കെകൂപ്പൽ ഒക്കെയായിരുന്നു.

എന്നാൽ വണ്ടിയോടിച്ചിരുന്നവൻ മാത്രം ആ ഫോണിൽ നോക്കി കൊണ്ടിരിക്കുകയായിരുന്നു. കാറിൽ കൊണ്ട് ഇടിച്ചിട്ട് അവൻ ഫോണിൽ നോക്കിയിരിക്കുകയാണ്. ആർക്കായാലും ദേഷ്യം വരും. നാട്ടുകാര് പോലീസ് വന്നിട്ട് പോയാ മതിയെന്ന് പറഞ്ഞ് അവരെ തടഞ്ഞുവെച്ചു. 29 വയസ്സുള്ള ആ പെൺകുട്ടി ആകെ ഒന്നോ രണ്ടോ സിനിമകളിലാണ് അഭിനയിച്ചത്. എന്നിട്ട് റോഡിൽ കിടന്ന് ഞാൻ വലിയ സിനിമാ നടിയാണെന്ന ഭാവത്തിൽ പത്രാസ് കാണിക്കുന്നു.

ഇങ്ങനെ ചെയ്യാൻ പാടുണ്ടോ. അതും കൂട്ടുകാരനെയൊക്കെ വിളിച്ച് രാത്രിയിൽ. ഞാൻ പെർഫെക്ട് ഒന്നുമല്ല എന്ന് ഈ കുട്ടി വീഡിയോയിൽ പറയുന്നത്. പെർഫെക്ടല്ല എന്ന് പറയുമ്പോൾ ഞാനും മ ദ്യ വും ല ഹ രി യു മൊ ക്കെ ഉപയോഗിക്കുന്ന ആളാണെന്നും, കണ്ടവന്റെ കൂടെ പോകുന്നവളാണെന്നുമൊന്നും ഞാൻ പറയുന്നില്ല ആ കുട്ടി തന്നെ കാര്യങ്ങൾ പറയട്ടെ.

എനിക്ക് ഈ അപകടത്തിന്റെ വീഡിയോ അയച്ച് തന്നവർ പറഞ്ഞത് ഇതിലുള്ളതൊരു സീരിയൽ നടിയാണെന്ന് തോന്നുന്നു എന്ന് പറഞ്ഞായിരുന്നു. ഞാൻ സീരിയലിൽ പ്രവർത്തിക്കുന്നവർക്ക് ഈ വീഡിയോ നൽകി ഇവരെ കുറിച്ച് അന്വേഷിച്ചു. സീരിയലിൽ ഇങ്ങനൊരു ആളില്ലെന്ന് അവർ പറഞ്ഞു. അങ്ങനൊരു ഐശ്വര്യാ റായ് ഒന്നുമല്ല ഇവർ.

Also Read
സിനിമാ മേഖലയിൽ നിന്നും ഒത്തിരി വിവാഹ ആലോചനകൾ തനിക്ക് വന്നിരുന്നു പക്ഷേ: വെളിപ്പെടുത്തലുമായി മാതു

സീരിയൽ നടിയാണെന്ന് പോലും ആർക്കുമറിയില്ല. പിന്നീടാണ് ജമ്‌നാപ്യാരിയിൽ അഭിനയിച്ച ഗായത്രിയാണെന്ന് അറിയുന്നത്. സംഭവത്തിൽ കേസെടുത്തോ എന്നറിയില്ല. പ്രശ്‌നം തീർത്തു എന്ന് വിചാരിച്ചപ്പോഴാണ് ഗായത്രി പുതിയ വങ്കത്തരങ്ങൾ ഒപ്പിച്ചത്.

കേരളത്തിലെ ജനസംഖ്യയൊക്കെ ചോദിച്ച് അവർ നൽകിയ അഭിമുഖം നിറയെ അബദ്ധങ്ങളായിരുന്നു. ആ മൂന്ന് കോടിയിൽ ഒരു ലക്ഷം പേർ തെറിവിളിക്കട്ടെ, ബാക്കി രണ്ടേ മുക്കാൽ ലക്ഷം പേർ തനിക്കൊപ്പം ഉണ്ടെന്ന് ഒക്കെയാണ് ഗായത്രിയുടെ വാദം. എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുക. ഇവരുടെ പടത്തിന്റെ പോസ്റ്റർ ഇനി പതിക്കുമ്പോൾ നാട്ടുകാര് പറയില്ലേ, ഇത് എറണാകുളത്ത് വെള്ളമടിച്ച് അപകടമുണ്ടായ നടിയല്ലേ എന്ന്.

നിങ്ങളുടെ കരിയറിനെ അത് ബാധിക്കില്ലേ. കലാകാരിയാണെങ്കിൽ കുറച്ചൊക്കെ ഡീസന്റ് ആവണം. മമ്മൂട്ടിയോ മോഹൻലാലോ സുരേഷ് ഗോപിയോ ജയറാമോ ദിലീപോ ഒന്നും ഇങ്ങനെ ആരുടെയെങ്കിലും വണ്ടിക്ക് കൊണ്ടുപോയി ഇടിച്ചതായി അറിയില്ല. അങ്ങനെയുള്ള ഇടത്താണ് ഗായത്രി സുരേഷുമാരെ പോലുള്ളവർ ഓരോന്ന് കാണിക്കുന്നത്.
വണ്ടിയോടിക്കുന്നതും അ പ കട മുണ്ടാവുന്നതും സാധാരണയാണ്.

എന്നാൽ നിർത്താതെ പോകുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പിറകെ കാർ ചേസ് ചെയ്ത് വരുമ്പോൾ ജോഷി സാറിന്റെ പടത്തിലെ പോലെ കാറിന് വേഗം കൂട്ടി പോകാൻ ഏത് നിയമമാണ് നിങ്ങൾ അനുമതി നൽകുന്നത്. എന്നിട്ട് അവര് നിങ്ങളെ തടഞ്ഞ് നിർത്തി പോലീസ് വന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞാൽ, അവരാണോ കുറ്റക്കാർ.

അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പൂച്ചക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞത് പോലെയാണ് ഗായത്രിയുടെ ന്യായീകരണങ്ങൾ. കിലുക്കത്തിലെ രേവതിയെ പോലെ ഞങ്ങൾ വണ്ടിയോടിച്ചു, ചിലതിൽ ഇടിച്ചു, അതിലപ്പുറം ഞങ്ങൾ എന്ത് തെറ്റ് ചെയ്തു എന്നൊക്കെയാണ് ഗായത്രിയുടെ ചോദ്യങ്ങൾ. ഇടിച്ചപ്പോൾ ഞങ്ങൾക്ക് തോന്നി ട്രാഫിക് ബ്ലോക്കൊന്നും ആക്കേണ്ടെന്ന്, അങ്ങനെ ഞങ്ങൾ വിട്ട് പോയി എന്നൊക്കെയാണ് ഗായത്രിയുടെ പുലമ്പൽ.

അങ്ങനെ സംഭവിച്ചാൽ തന്നെ ഞങ്ങളെ ചേസ് ചെയ്യാവോ? ഞാനൊരു സിനിമാ നടിയല്ലേ. ബോധമില്ലാത്ത എന്റെ സുഹൃത്ത് വണ്ടിയിൽ നിന്നിറങ്ങിയില്ലെങ്കിൽ കാർ തല്ലിപ്പൊളിക്കുമോ എന്നൊക്കെ ഗായത്രിയുടെ സംസാരത്തിലുണ്ട്. ഇത് ശരിക്കും മലയാള സിനിമക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്.

Also Read
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു അത്, ഇന്നും ഞാനത് ഓർത്ത് സങ്കടപ്പെടുന്നുണ്ട്: തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

സുരേഷ് കുമാർ എന്ന അച്ഛനും രേഖ നായർ എന്ന അമ്മയും ഈ കുട്ടിയെ കൺട്രോൾ ചെയ്തില്ലായെങ്കിൽ ഇപ്പോഴുണ്ടാക്കിയ അപകടത്തേക്കാൾ വലിയ പ്രശ്‌നങ്ങൾ ഈ കുട്ടി വരുത്തി വെക്കാം. ഗായത്രിയെന്ന് പേരുള്ള പലരും സിനിമയിലും സീരിയലിലുമൊക്കെയുണ്ട്. പലരും ഈ ഗായത്രിയെന്ന പേരിൽ അവരെയാണ് സംശയിക്കുന്നത്. അത് തന്നെ വലിയ പ്രശ്‌നമാണ്.

ജിഷിൻ എന്ന നടൻ പറഞ്ഞു, ഞാനല്ലട്ടോ ആ കാറിലുണ്ടായിരുന്ന ജിഷിൻ എന്ന്. എല്ലാവരെയും സംശയിക്കുന്ന കേ സാ ണിത്. അമ്മയായാലും ഫെഫ്കയായാലും സ്വന്തം അംഗങ്ങൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണം. ഇത്തരം സംഭവങ്ങൾ നടന്നാൽ അതിനെ പിന്തുണയ്ക്കാതിരിക്കുക എന്ന നയം കൊണ്ടുവരണം. പരമാവധി ശിക്ഷ നൽകുന്നതിനും തീരുമാനമെടുക്കണം.

ഇതുപോലെ വെള്ളമടിച്ച് അപകടമുണ്ടാക്കിയാൽ ആറ് മാസത്തേക്കോ ഒരു കൊല്ലത്തേക്കോ സിനിമയിൽ അഭിനയിക്കേണ്ട എന്ന തീരുമാനമെടുക്കാൻ സംഘടനകൾക്ക് ആവണം. അങ്ങനെയുണ്ടായില്ലെങ്കിൽ സിനിമാക്കാരെ മുഴുവൻ ആക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറുമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

Advertisement