പേളിയുടെ വീട്ടിൽ പുതിയ സന്തോഷം, നിലക്ക് കൂട്ടിന് കുഞ്ഞ് അനുജത്തിയോ അനുജനോ വരാൻ പോകുന്നു

331

ബിഗ് സ്‌ക്രീനിലും സീരിയലുകളിലും തിളങ്ങി നിന്നിരുന്ന പേളി മാണി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയും അവതാരകയും ഒക്കെയാണ്. സീരിയ്ൽ താരവും ബിഗ്ബോസ് മത്സരാർത്ഥിയായിരുന്ന ശ്രീനിഷ് അരവിന്ദിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.

ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷോ ബിഗ്ബോസ് മലയാളം സീസൺ ഒന്നിൽ പങ്കെടുക്കവെയാണ് മറ്റൊരു മത്സരാർത്ഥിയായിരുന്ന ശ്രീനിഷ് അരവിന്ദുമായി നടി പ്രണയത്തിലായത്. ഷോ അവസാനിച്ച ശേഷം വീട്ടുകാരുടെ അനുഗ്രഹത്തോടെ ഇവർ വിവാഹിതരാവുകയും ചെയ്തു.

Advertisements

തന്റെ കരിയറും വ്യക്തി ജീവിതവും ഉത്തരവാദിത്വവും തുല്യ പ്രാധാന്യത്തോടെയാണ് പേളി മുന്നോട്ട് കൊണ്ടുപോകുന്നത്. സൈമ പുരസ്‌കാര നിശയിൽ പേളി എത്തിയത് മകൾ നിലയ്ക്ക് ഒപ്പമായിരുന്നു. ഗർഭിണിയായിരുന്ന കാലത്ത് പേളിയുടെ വിശേഷങ്ങൾ ഒക്കെയും ഏറെ വൈറലായിരുന്നു. നടി, അവതാരിക എന്നതിനപ്പുറം നല്ലൊരു മോട്ടിവേഷൻ സ്പീക്കർ കൂടെയാണ് പേളി മാണി.

Also Read
ലാലേട്ടന്റേയും മമ്മൂക്കയുടേയു മൊക്കെ ഒപ്പം അഭിനയിച്ച സുമ ജയറാമിനെ ഓർമ്മയില്ലെ, ബാല്യകാല സുഹൃത്തിനെ പ്രണയിച്ച് വിവാഹം കഴിച്ച താരത്തിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ

ഇപ്പോൾ ഈ ദമ്പതികൾക്ക് നില എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി തന്റെയും മകളുടെയും ഓരോ വിശേഷവും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ പേളി വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു എന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ ആ വാർത്തയുടെ യാഥാർത്ഥ്യം എന്താമെന്ന് വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘വീട്ടിൽ പുത്തൻ സന്തോഷം പേളിയുടെ വീട്ടിൽ പുത്തൻ സന്തോഷം വരാൻ പോകുന്നു, പേളി വീണ്ടും അമ്മയാകാൻ പോകുന്നു’ എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ പേളിയല്ല മറിച്ച് താരത്തിന്റെ അനുജത്തി റേച്ചൽ ആണ് അമ്മയാകാൻ തയ്യാറെടുക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

താൻ അല്ല അമ്മയാകാൻ പോകുന്നത് തന്റെ അനുജത്തികുട്ടിയാണ് അമ്മയാകാൻ തയ്യാറെടുക്കുന്നത്. തങ്ങളുടെ കുടുംബം പുതിയ അംഗത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്നു എന്നും പേളി പറഞ്ഞതാാണ് വിവരം. അതേസമയം നിലക്ക് കിട്ടാൻ പോകുന്ന പുതിയ കൂട്ടിനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Also Read
മരക്കാറിനെ ബാഹുബലിയുമായി താരതമ്യം ചെയ്യരുത്, ചിത്രം മത്സരിച്ചത് ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനോടാണെന്ന് പ്രിയദർശൻ ; തള്ളി തള്ളി എങ്ങോട്ടാണെന്ന് വിമർശകർ

Advertisement