ആ കണ്ടത് ഇട്ടിമാണിയല്ല, ചിത്രം ഇട്ടിമാണിയുടെതുമല്ല, വെളിപ്പെടുത്തൽ

8

200 കോടി ക്ലബ്ബിലെത്തിയ ലൂസിഫറിന് ശേഷം താരരാജാവ് മോഹൻലാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. മാർഗം കളി വേഷത്തിലുള്ള ചിത്രത്തിലെ ലാലിന്റെ കഥാപാത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതിനു പിന്നാലെ വന്ന താരത്തിന്റെ ചൈനീസ് ലുക്കും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ചൈനീസ് ആയോധന കലയായ തായി ചി പരിശീലകന്റെ വേഷത്തിലായിരുന്നു ലാൽ. എന്നാലിപ്പോഴിതാ ആ ലുക്ക് ഇട്ടിമാണിയുടെതല്ല എന്ന് വ്യക്തമായി കഴിഞ്ഞു. ചിത്രത്തിന്റെ സംവിധായകരിലൊരാളായ ജോജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം ഇട്ടിമാണി സിനിമയിലേത് തന്നെയാണങ്കിലും ലാലേട്ടന്റെ ആ കഥാപാത്രം ഇട്ടിമാണി അല്ലെന്ന് ജോജു പറയുന്നു. ഇട്ടിമാണിയുടെ അച്ഛനാണ് ടിയാൻ.

Advertisements

ഇരട്ട വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്ന ചിത്രത്തിലെ സസ്പെൻസ് കൂടി ജോജു പങ്കുവച്ചു. ചൈനയിൽ വച്ചായിരുന്നു ചിത്രത്തിന്റെ ചില പ്രസക്ത ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇതിനായി ലാൽ നാലു ദിവസത്തോളം ലാൽ ചൈനയിൽ ചിലവഴിച്ചിരുന്നു. ചൈനയിൽ ചിത്രീകരിക്കുന്ന ആദ്യ മലയാളസിനിമകൂടിയാണ് ഇട്ടിമാണി എന്ന് സംവിധായകൻ വ്യക്തമാക്കി.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിർമിക്കുന്നത്. നീണ്ട 31 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി. ഹണി റോസ്, മാധുരി ഭ്രഗൻസ,? രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഓണം റിലീസായി ഇട്ടിമാണി തിയേറ്ററുകളിലെത്തും.

Advertisement