ദിലീപിന് ഷൊർണൂരിൽ 2 വീടുണ്ട്, അതിൽ ഒന്ന് വസ്ത്രങ്ങൾ മാത്രം വയ്ക്കാൻ ആണ്: ദിലീപിനെ കുറിച്ച് പ്രമുഖ നിർമ്മാതാവ് പറയുന്നത് കേട്ടോ

720

മിമിക്രി രംഗത്ത് നിന്നും എത്തി മലയാളികളുടെ പ്രിയങ്കരനായ നടനായി മാറിയ താരമാണ് ദിലീപ്. കമലിന്റെ സംവിധാന സഹായി ആയി എത്തിയ അദ്ദേഹം പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ച് തുടങ്ങുകയും തുടർ നായകനായി സൂപ്പർതാരമായി മാറുകയായിരുന്നു.

നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ വളരെ എളുപ്പത്തിൽ ഇടം നേടാൻ കഴിഞ്ഞ താരം കൂടിയാണ് ദിലീപ്. നിരവധി ആരാധകരുള്ള താരത്തിന് നിരവധി ഫാൻസ് പേജ് ഗ്രൂപ്പുകളുമുണ്ട്.
ആദ്യ ഭാര്യ നടി മഞ്ജു വാര്യരുമായി വേർപിരിഞ്ഞതിന് ശേഷം നടി കാവ്യാ മാധവനെ വിവാഹം കഴിക്കുക ആയിരുന്നു താരം.

Advertisements

ഇപ്പോൾ ആദ്യ ഭാര്യയിലെ മകൾ മീനാക്ഷിയും ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയും ആയും സന്തോഷ ത്തോടെ കഴിയുകയാണ് അദ്ദേഹം. എന്നാൽ ഇപ്പോൾ കുറെ നാളുകളയായി നടിയെ ആ ക്ര മി ച്ച കേസിൽ പ്രധാന പ്ര തി യെ ന്ന പ്രശ്‌നത്തിൽ കുടുങ്ങിയിരിക്കുകയുമാണ് ദീലീപ്.

Also Read
ഡേറ്റിന് വേണ്ടി വിളിച്ചു, ഫോൺ കൊടുത്തപ്പോൾ ഏത് നസീർ എന്ന് ചോദിച്ചത് സത്യമാണ്; മമ്മൂട്ടി പ്രേംനസീറിനെ അപമാനിച്ചുവെന്ന വാർത്തയിലെ സത്യാവസ്ഥ ഇങ്ങനെ

സിനിമ ലോകം ഒന്നാകെ ചർച്ച ചെയ്ത ഒരു കേ സായിരുന്നു നടിയെ ആ ക്ര മി ച്ച തും നടൻ ദിലീപ് പ്രതിയാണെന്നുള്ള വാർത്തകളും. എന്നാൽ ഇന്നും ഇതിലെല്ലാം എത്രത്തോളം സത്യമുണ്ടെന്ന് ഇപ്പോൾ പോലും ആർക്കും വ്യക്തമായ ധാരണയില്ല. ഇന്നും കേ സു മായി പോലീസ് സ്റ്റേഷനും കോടതിയും കയറി ഇറങ്ങുകയാണ് താരം.

എന്നാൽ ദിലീപ് അങ്ങനെ ചെയ്യുമോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ പലർക്കും കഴിഞ്ഞിട്ടുമില്ല.സത്യം പുറത്ത് വരുന്നതും കാത്തിരിക്കുകയാണ് ആരാധകർ. 1992ലാണ് ദിലീപിന്റെ സിനിമാ അരങ്ങേറ്റം. അന്നത്തെ കാലത്ത് മലയാള സിനിമ കൽപിച്ചിരുന്ന ഒരു നായകന് വേണ്ട യാതൊരു ശരീര പ്രകൃതിയോ സൗന്ദര്യമോ ഒന്നുമില്ലാതെ എത്തിയ ഗോപാലകൃഷ്ണൻ എന്ന സാധാരണ യുവാവാണ് ഇന്ന് കാണുന്ന ദിലീപ് ആയത്.

മിമിക്രിയിൽ നിന്നായിരുന്നു നടന്റെ മലയാള സിനിമയിലേക്കുള്ള കാൽവെപ്പ്. പിന്നീട് കഠിനധ്വാനം കൊണ്ട് മലയാള സിനിമാ ലോകത്ത് തന്റെ സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുക്കുകയായിരുന്നു ദിലീപ്. കോമഡി സിനിമകളിലൂടെയാണ് ദിലീപ് പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധനേടിയത്. 90കളിലും 2000ത്തിലും നല്ല കുടുംബ ചിത്രങ്ങളുടെയും ഭാഗമായി ദിലീപ്. ഇതോടെയാണ് ദിലീപിനുള്ള ജനപ്രീതി വർധിക്കുന്നത്.

പിന്നീട് അങ്ങോട്ട് മാസ് ആക്ഷൻ ചിത്രങ്ങളുടെ ഭാഗമായും നടൻ അരങ്ങു വാണു. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപീറ്റ് അടിച്ച് കണ്ട സിനിമകളുടെ കൂട്ടത്തിൽ ദിലീപ് ചിത്രങ്ങളുമുണ്ട്. സി.ഐ.ഡി മൂസ, റൺവേ, കുഞ്ഞികൂനൻ, ചാന്ത്‌പൊട്ട് തുടങ്ങിയ ചിത്രങ്ങൾ അതിൽ ചിലതാണ്. കരിയറിൽ ചെയ്ത സിനിമകളിൽ അറുപത് ശതമാനവും വിജയിച്ച നടൻ കൂടിയാണ് ദിലീപ്.

1980ന് ശേഷം മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇയർ ടോപ്പറുകൾ ഉള്ള നടനും ദിലീപ് ആണെന്നാണ് റിപ്പോർട്ടുകൾ. 2000 ന് ശേഷം മറ്റ് ഭാഷക്കാർ ഏറ്റവും കൂടുതൽ റീമേക്ക് ചെയ്തിട്ടുള്ളത് ദിലീപ് സിനിമകളാണ്. സംവിധാന സഹായി ആയിട്ടാണ് ദിലീപ് സിനിമയിൽ പ്രവർത്തിച്ച് തുടങ്ങിയത്. പിന്നീട് സഹനടനായും, നായകനായും, നിർമാതാവായും, ഡിസ്ട്രിബൂട്ടറായും ദിലീപ് തിളങ്ങുകയായിരുന്നു.

ദിലീപിന്റെ കരിയറിൽ ശ്രദ്ധനേടിയ ഒരു ചിത്രമായിരുന്നു പാസഞ്ചർ. ദിലീപും ശ്രീനിവാസനും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് ശങ്കർ ചിത്രം നിർമ്മിച്ചത്. എസ് സി പിള്ള ആയിരുന്നു. ഇപ്പോഴിതാ, മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ പിള്ള പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്.

Also Read
ഒളിച്ചോടി വിവാഹം; കാത്തിരുന്ന കൺമണി പിറന്നിട്ട് ഒരു മാസം മാത്രം; വിഷ്ണുവമായി ഒത്തുപോകില്ല, വിവാഹ മോചിതയാകുന്നുവെന്ന് നടി അനുശ്രീ, ഞെട്ടലോടെ ആരാധകർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രം ദിലീപ് ആയിരുന്നു നിർമ്മിച്ചിരുന്നത്. നിവിൻ പോളി അജു വർഗീസ് തുടങ്ങിയ പുതുമുഖങ്ങളെ അണിനിരത്തിയ സിനിമയിൽ എല്ലാവർക്കും ദിലീപ് കുറഞ്ഞ പ്രതിഫലമാണ് നൽകിയതെന്നാണ് ഇപ്പോൾ പിള്ള തുറന്ന് പറഞ്ഞത്.

ശ്രീനിവാസന്റെ സംഭാഷണത്തിൽ അദ്ദേഹം ആണ് ഈ കാര്യം തുറന്ന് പറഞ്ഞതെന്നും പിള്ള പറഞ്ഞു. ഒരു സിനിമ ചെയ്യുമ്പോൾ ദിലീപിന് നൽകുന്ന പ്രതിഫലത്തിനേക്കാൾ ഏറെ അയാളുടെ മറ്റു ചിലവുകളാണ് നോക്കേണ്ടതെന്നും വ്യക്തമാക്കി. അയാളുടെ കാറിൽ ഡീസൽ അടിച്ച് കൊടുക്കണം വില കൂടിയ വസ്ത്രങ്ങൾ എടുത്തു നൽകണം.

അതോടൊപ്പം 4 സീൻ ആണേൽ ഒരു പത്ത് പാന്റ് എങ്കിലും എടുക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ വസ്ത്രങ്ങൾ വാങ്ങാൻ നടന്നപ്പോൾ ഷൊർണൂരിലുള്ള രണ്ടു വീട് കാണിച്ചു തന്നെന്നും അതിൽ ഒരു വീട് നിറയെ വസ്ത്രങ്ങൾ ആണെന്നും വ്യക്തമാക്കി. അഭിനയിച്ച സിനിമയിലെയൊക്കെ വസ്ത്രങ്ങൾ കൊണ്ടുവന്ന വയ്ക്കുന്നത് അവിടെയാണ്.

പാസഞ്ചർ സിനിമയിൽ ദിലീപിന് കൊടുത്ത തുക റൗണ്ട് ചെയ്ത് വന്നപ്പോൾ 7000 രൂപയോളം കുറഞ്ഞെന്നും ലക്ഷങ്ങൾ കൊടുത്തപ്പോൾ ഏകദേശം പതിനായിരം രൂപയാണ് കുറഞ്ഞതും പക്ഷെ അതും ചോദിച്ച് മേടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement