എന്നിട്ട് ലാലേട്ടൻ പറയും താൻ അത്ഭുതകുമാരിയാണെന്ന്: വെളിപ്പെടുത്തലുമായി ലക്ഷ്മി ഗോപാലസ്വാമി

72

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ താരമാണ് നടി ലക്ഷ്മി ഗോപാലസ്വാമി. ലോഹിതദാസ് സംവിധാനം ചെയ്ത ഈ ചിത്രം നടിയുടെ കരിയറിൽ വഴിത്തിരിവായി മാറിയിരുന്നു.

അരയന്നങ്ങളുടെ വീടിന് പിന്നാലെ മോളിവുഡിൽ നിരവധി സിനിമകളിലാണ് നടി അഭിനയിച്ചത്. മമ്മൂട്ടിക്ക് പുറമെ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പർ താരസിനിമകളിലും ലക്ഷ്മി ഗോപാലസ്വാമി എത്തിയിരുന്നു. ഇരുപത് വർഷത്തോളമായി ലക്ഷ്മി ഗോപാലസ്വാമി മലയാളത്തിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട്.

Advertisements

നേരത്തെ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പർതാരങ്ങളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെയുളള താരങ്ങളെ കുറിച്ചാണ് നടി മനസുതുറന്നത്. ഇവരിൽ നിന്നെല്ലാം കളിയാക്കലുകൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് എല്ലാവരും കളിയാക്കിയിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു.

മമ്മൂട്ടി സാറെ കുറിച്ച് അങ്ങനെ അറിയില്ല. അദ്ദേഹവുമായി അത്ര ഫ്രീയായിട്ട് സംസാരിക്കാറില്ല. എന്നാൽ അദ്ദേഹം വളരെയധികം സഹായിക്കുന്ന ഒരാളാണ്. എന്നാൽ ജയറാം ഞാൻ സെറ്റിൽ വന്ന സമയം തൊട്ടെ കളിയാക്കുമായിരുന്നു. ജയറാം എന്നെ ഡൗബ്ട്ട് റാണി എന്നൊക്കെയാണ് വിളിച്ചത്.

മുൻപ് എത്രയൊക്കെ നന്നാക്കി ചെയ്താലും എനിക്ക് തൃപ്തി വരാറില്ലായിരുന്നു എന്നിട്ട് ഞാൻ ഡയറക്ടർ സാറുടെ അടുത്ത് പറയും സാറ് അത് ഒകെയാണോ ഒന്നുകൂടി ചെയ്യണോ എന്നൊക്കെ. എന്നാൽ ഇന്ന് ഞാൻ അക്കാര്യത്തിൽ ഒകെയായി. ഇപ്പോൾ എന്തെങ്കിലും ചെയ്തുകഴിഞ്ഞാൽ റിലാക്സ്ഡ് ആവും.

ഇപ്പോ ഞാൻ അത് നോക്കാറില്ല, നടി പറയുന്നു. പിന്നെ മുകേഷേട്ടനും അങ്ങനെയായിരുന്നു എന്റെ മലയാളം സംസാരവും, എന്റെ സ്വഭാവവും, ചില സമയത്ത് കാര്യങ്ങൾ ഓർമ്മയുണ്ടാവില്ല. ഇതൊക്ക പറഞ്ഞ് കളിയാക്കുമായിരുന്നു.
ലാലേട്ടൻ ഞാനുമായി കുറച്ച് ഡിസ്റ്റൻസിൽ നിൽക്കുന്ന സമയത്തൊക്കെ ശ്രദ്ധിക്കും.

എന്നിട്ട് പറയും താൻ അത്ഭുതകുമാരിയാണെന്ന്. കാരണം ഞാൻ എല്ലാം ഇങ്ങനെ അത്ഭുതത്തോടെ നോക്കിനിൽക്കുമായിരുന്നു. എന്ത് കാര്യമുണ്ടെങ്കിലും ഓ അങ്ങനെയാണോ എന്നൊക്കെ അത്ഭുതത്തോടെ ചോദിക്കും. സുരേഷേട്ടൻ അങ്ങനെ കളിയാക്കാറില്ലെന്നും നടി പറയുന്നു.

അദ്ദേഹം എപ്പോഴും ഒരു അണ്ണാ പോലെ ബിഗ് ബ്രദറിനെ പോലെയാണ്. അദ്ദേഹം എന്നെ പ്രൊട്ടക്ട് ചെയ്യുന്നപോലെയാണ് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. അഭിമുഖത്തിൽ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

Advertisement