പൊന്നമ്പിളിയുടെ ഹരി നടൻ രാഹുൽ രവി ലക്ഷ്മിക്ക് താലിചാർത്തി, വിവാഹശേഷം ഭാര്യയെ പരിചയപ്പെടുത്തി രാഹുൽ രവി, പ്രണയ വിവാഹമാണെന്നും താരം

183

മലയാള ടെലിവിഷൻ രംഗത്ത് ഏറെ ആരാധകരുള്ള താരമാണ് രാഹുൽ രവി. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് രാഹുൽ തെളിയിച്ചിട്ടുണ്ട്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പരിചിതനായി മാറിയ താരങ്ങളിലൊരാൾ കൂടിയാണ് രാഹുൽ രവി. മോഡലിംഗിൽ നിന്നമാണ് അഭിനയത്തിലേക്കെത്തിയത്.

പൊന്നമ്പിളിയിലെ ഹരിപത്മനാഭനെ അവതരിപ്പിച്ചായിരുന്നു രാഹുൽ സീരിയൽ രംഗത്ത് തുടക്കം കുറിച്ചത്. പൊന്നമ്പിളിയുടെ ഹരിയെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കാറുള്ളത്. നന്ദിനി, ചോക്ലേറ്റ് തുടങ്ങിയ പരമ്പരകളിൽ വേഷമിട്ടിരുന്നുവെങ്കിലും കരിയർ ബ്രേക്കായി മാറിയത് പൊന്നമ്പിളിയായിരുന്നു.

Advertisements

അവതാരകനായും ഇടയ്ക്ക് രാഹുൽ രവി എത്തിയിരുന്നു. ലക്ഷ്മി എസ് നായരെ ജീവിതസഖിയാക്കാൻ പോവുകയാണെന്നറിയിച്ച് അടുത്തിടെ താരമെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു രാഹുൽ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. കാത്തിരിപ്പിനൊടുവിലായി ഇരുവരും വിവാഹിതരായിരിക്കുകയാണ് ഇപ്പോൾ.

വിവാഹത്തിന് പിന്നാലെയായി പ്രതികരണവുമായി ഇരുവരും എത്തിയിരുന്നു. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടത്തിയത്. എല്ലാം ഭംഗിയായി നടന്നു ഇതാണ് ലക്ഷ്മി എസ് നായർ. എന്റെ നല്ലപാതിയാണെന്ന് പറഞ്ഞായിരുന്നു രാഹുൽ ഭാര്യയെ പരിചയപ്പെടുത്തിയത്.

വിവാഹ ശേഷമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ലക്ഷ്മി എംബിഎ പൂർത്തിയാക്കിയിരിക്കുകയാണ്. ഞങ്ങൾ ഇനി ചെന്നൈയിലേക്ക് മാറുകയാണ്. അവിടെ വെച്ച് ഞങ്ങൾ പുതിയ ജീവിതം തുടങ്ങുകയാണ്. ലവ് മാര്യേജായിരുന്നു ചുരുങ്ങിയ കാലം കൊണ്ട് നടന്ന പ്രണയവിവാഹമാണ്.

ഇൻസ്റ്റഗ്രാമിലൂടെയും മറ്റുമായി നിരവധി പേരാണ് ഞങ്ങളെ അനുഗ്രഹിച്ചത്. എന്നും എല്ലാവരുടേയും പിന്തുണയും പ്രാർത്ഥനയും വേണമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ലൈഫ് ലൈൻ ഉടനെത്തുന്നുവെന്ന് പറഞ്ഞായിരുന്നു രാഹുൽ രവി പ്രണയിനിയെക്കുറിച്ച് പറഞ്ഞത്.

ലക്ഷ്മിയെ കണ്ടുമുട്ടിയതിനെക്കുറിച്ചും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു.

Advertisement