അവൾ ജനിച്ചത് 11 വർഷത്തിന് ശേഷം, ഒടുവിൽ അയാൾ വന്നു, അവൾ കൊതിച്ച പോലെ, ഞങ്ങൾ ആഗ്രഹിച്ചത് പോലൊരു സുന്ദരൻ: വെളിപ്പെടുത്തലുമായി ഊർമിള ഉണ്ണി

241

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ഊർമ്മിള ഉണ്ണി. ഇതിനോടകം തന്നെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ സഹനടിയായും അമ്മനടിയായും ഒക്കെ താരം വേഷമിട്ടു കഴിഞ്ഞു. എംടി ഹരിഹരൻ ടീമിന്റെ സർഗം എന്നചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.

ഇപ്പോഴും സിനിമയിൽ സജീവമായ ഊർമ്മിള ഉണ്ണി ഒരു അഭിനേത്രി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ്. അതേ സമയം ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹം കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നടന്നത്. ഹിന്ദു ആചാരപ്രകാരം വലിയ ആഷോങ്ങളിലായിരുന്നു താരവിവാഹം.

Advertisements

കൊവിഡ് മാനദണ്ഡങ്ങൾക്കിടയിൽ വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ചാണ് ചടങ്ങ് കേമമായി നടത്തിയത്. വിവാഹാഘോഷങ്ങളുടെ ഫോട്ടോസും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ മകളുടെ വിവാഹത്തെ കുറിച്ച് വാചാലയാവുന്ന ഊർമിള ഉണ്ണിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയിയൽ വൈറലാവുന്നത്.

ഉത്തര ജനിച്ചത് മുതൽ ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ട് എത്തിച്ചത് വരെയുള്ള കാര്യങ്ങൾ ഒരു ഡയറിലെന്ന പോലെ എഴുന്ന ഊർമിളയാണ് വീഡിയോയിലുള്ളത്. ഒപ്പം പ്രേക്ഷകർ അറിയാത്ത പല വിവാഹവിശേഷങ്ങളും.

എന്റെ വിവാഹം കഴിഞ്ഞ് ഏതാണ്ട് പതിനൊന്ന് വർഷം കഴിഞ്ഞാണ് ഞങ്ങൾക്കൊരു പൊന്നോമന പിറക്കുന്നത്. അവൾ ഉത്തര ഇന്നും നിറഞ്ഞ നീൽമിഴികളുമായി എന്റെ മുഖത്തേക്ക് മാത്രം നോക്കി ഇരിക്കുന്ന ഉത്തര മറ്റാരുടെയും മുഖത്തേക്ക് പോലും നോക്കാത്ത നാണംകുണുങ്ങി കുട്ടിയാണ്. ഉത്തരയുടെ വിദ്യഭ്യാസം ഒരു ഒഴുക്ക് പോലെ കടന്ന് പോയി. അവൾ പോലും അറിയാതെ നാല് ഡിഗ്രികൾ അവൾ കരസ്ഥമാക്കി.

അതോടെ അവൾ പേരെടുത്ത ഒരു നർത്തകിയായി മാറി. നാട്ടുകാരും ബന്ധുക്കളും ഉത്തരയുടെ വിവാഹത്തെ കുറിച്ച് ചോദിച്ച് തുടങ്ങി. എനിക്ക് പറ്റിയൊരാളെ കണ്ട് പിടിക്കാൻ എന്നെ നന്നായി അറിയുന്ന അമ്മയ്ക്കല്ലേ, അമ്മ തന്നെ കണ്ട് പിടിച്ചോളാൻ പറഞ്ഞു. അപ്പോഴാണ് അവൾ അത്രത്തോളം വളർന്ന കാര്യം ഞാനറിയുന്നത്. അന്ന് മുതൽ ഉത്തരയുടെ വിവാഹം ഞാൻ സ്വപ്നം കണ്ട് തുടങ്ങി.

സുഹൃത്തുക്കളോടും ബന്ധുക്കളോടും വിവാഹ ബ്യൂറോയിലുമൊക്കെ ഞാൻ അന്വേഷിച്ചു. ഒടുവിൽ അയാൾ വന്നു. എന്റെ മകൾക്ക് വിധിച്ച ആൾ, അവൾ കൊതിച്ച പോലെ, ഞങ്ങൾ ആഗ്രഹിച്ചത് പോലൊരു സുന്ദരൻ. നിധീഷ് നായർ. നിധീഷിനെ കണ്ടമാത്രയിൽ തന്നെ ഉണ്ണിയേട്ടൻ നൂറിൽ നൂറ് മാർക്ക് മനസിൽ കുറിച്ചിട്ടു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വിവാഹനിശ്ചയം ജനുവരിയിൽ നടത്തി.

വളരെ പ്രത്യേകയുള്ള ചടങ്ങായിരുന്നു. നിധീഷ് ഉത്തരയുടെ കാലിൽ ചിലങ്ക അണിയിച്ച് കൊണ്ടാണ് നിശ്ചയം നടത്തിയത്. അവൾക്ക് നൃത്തം തുടരാമെന്നുള്ള വാഗ്ദാനം കൂടിയായിരുന്നത്. വിവാഹം നടത്താൻ ഞങ്ങൾ തിരക്ക് കൂട്ടി. നല്ലയിനം പട്ട് സാരികൾ വാങ്ങി, ചേച്ചിയുടെ മകൾ സംയുക്തയും ആഭരണങ്ങൾ വാങ്ങാൻ ഒപ്പമുണ്ടായിരുന്നു. ആഭരണം തിരഞ്ഞെടുക്കാൻ അവൾക്കൊരു പ്രത്യേക താൽപര്യമുണ്ട്.

കോവിലകത്ത് നിന്നും പാരമ്പര്യമായി കിട്ടിയ ആമാടക്കുട്ടം മാലയായിരുന്നു ഏറ്റവും ഭംഗി. കല്യാണം മൂന്ന് ദിവസങ്ങളിലായി ഏഴ് ചടങ്ങുകളിലാണ് നടത്തിയത്. ഉത്തരയെ വിവാഹവേഷത്തിൽ കാണാൻ തിരക്കായിരുന്നു. നടി ദിവ്യ ഉണ്ണിയുടെ സ്വന്തം ക്ഷേത്രമായ പാലഭദ്ര ക്ഷേത്രത്തിൽ വച്ചാണ് താലിക്കെട്ട് നടത്തിയത്. ഉത്തരയ്ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണിത്.

ഏറ്റവും പുതുമയാർന്നത് അവളുടെ താലിക്കെട്ടിനുള്ള സാരിയാണ്. മഹാഭാരതത്തിലെ ഉത്തരാസ്വയംവരം കഥയിലെ ഭാഗങ്ങൾ സാരിയിൽ വരപ്പിച്ചിരുന്നു. ശേഷം സ്വയംവരവും പാർട്ടിയുമൊക്കെ നടത്തി വിപുലമായ ചടങ്ങുകളെ കുറിച്ചും ഊർമിള വീഡിയോയിലൂടെ പറയുന്നു.

Advertisement