ഗോഡ് ഫാദർ സിനിമയ്ക്ക് ദേശീയ അവാർഡ് കിട്ടാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ സിദ്ധിഖ്

65

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധാന ജോഡികളായിരുന്ന സിദ്ദിഖ് ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായികരുന്നു ഗോഡ്ഫാദർ. 365 ദിവസം തീയ്യറ്റുകളിൽ തുടർച്ചയായി പ്രദർശിപ്പിച്ച ഗോഡ്ഫാദർ മികച്ച പ്രേക്ഷക സ്വീകാര്യത ആയിരുന്നു നേടിയിരുന്നത്.

നാടകാചാര്യനും നടൻ വിജയരാഘവന്റെ അച്ഛനുമായ എൻഎൻ പിള്ള, മുകേഷ്, കനക, ഫിലോമിന, ജഗദീഷ്, ഇന്നസെന്റ് തുടങ്ങിയ വൻ താരനിരയായിരുന്നു ചിത്രത്തിൽ അഭിനയിച്ചിരുന്നത്. ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളിൽ ഒന്ന് കൂടിയായ ഗോഡ്ഫാദർ ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

Advertisements

എന്നാൽ ഇപ്പോൾ ആ വർഷത്തെ നാഷണൽ അവാർഡിന് പരിഗണിച്ച ചിത്രം തഴയപ്പെടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്റെ സിദ്ദിഖ്. വിജയം കൊയ്ത വാണിജ്യ സിനിമകൾക്കുള്ള ഒന്നല്ല ദേശീയ അവാർഡ് എന്നത് പലരുടെയും മനസ്സിൽ കടന്നുകൂടിയത് കൊണ്ട് ‘ഗോഡ്ഫാദർ’ അന്നത്തെ നാഷണൽ അവാർഡ് ലിസ്റ്റിൽ നിന്നും തഴയപ്പെട്ടതാണ്.

പ്രഭുവും കുശ്ബുവും തകർത്തഭിനയിച്ച ചിന്നതമ്പിയും ഗോഡ്ഫാദറിനൊപ്പം ജൂറി നാഷണൽ അവാർഡിൽ നിന്ന് പുറത്താക്കിയ സിനിമയാണ്. വിജയം നേടിയ മികച്ച കൊമേഴ്‌സ്യൽ സിനിമകൾ നാഷണൽ അവാർഡ് നിലയിലേക്ക് ഉയരേണ്ട എന്ന പൊതുവായ ജൂറി സങ്കൽപ്പമാകും അന്ന് ഗോഡ്ഫാദറിനെ തഴയാൻ കാരണമെന്നും സിദ്ധിഖ് വ്യക്തമാക്കുന്നു.

അന്ന് അത് ആലോചിക്കുമ്പോൾ വിഷമം ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അവാർഡ് എന്നത് എനിക്ക് ഒരു വിഷയമേയല്ലെന്നും സിദ്ധിഖ് പറയുന്നു. ചിത്രത്തിലെ ഇതിവൃത്തം ആനപ്പാറയിൽ അച്ചാമ്മയുടേയും അഞ്ഞൂറാൻ മുതലാളിയുടേയും കഥയാണ് .

ഏറെ രസകരമായിട്ടാണ് സിദ്ദിഖ് ലാൽ കൂട്ടകെട്ട് ഇരു കുടുംബങ്ങൾ തമ്മിലുള്ള വഴക്കും പ്രതികാരവും പ്രേക്ഷകർക്കായി അവതരിപ്പിച്ചത്. എന്നാൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടിയാണ് ഫിലോമിനി. അഞ്ഞൂറൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എൻഎൻ പിള്ളയായിരുന്നു . ടെലിഫോൺ ഡയറക്ടറിയിൽ നിന്നാണ് ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തിൻറ്റെ പേര് സഠവിധായകർ കണ്ടെത്തിയത്ര. പ്രേക്ഷകരുടെ ഇടയിൽ ഈ പേര് ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിലെ ഗാനങ്ങളും ഏറ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയ പേജുകളിൽ ഇന്നും ആനപ്പറയിൽ അച്ചാമയും അഞ്ഞൂറാനും എല്ലാം തന്നെ ചർച്ച വിഷയമാണ്. സിദ്ധിഖ് ലാൽ കൂട്ട്‌കെട്ടിൽ ഒരുങ്ങിയ ഒരു ചിത്രത്തിൽ നായകനും നായികയുമായി മുകേഷ്, കനക എന്നിവരാണ് അഭിനയിച്ചത്.

മുകേഷ് സിനിമയിൽ അഞ്ഞൂറന്റെ ഇളയ മകനായ രാമഭഭ്രൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആനപ്പാറ കുടുംബത്തിലെ ഒരു അംഗമായാണ് കനക എത്തുന്നതും.

Advertisement