വയറ് കുറഞ്ഞു, തടിയും, ഇനി അടുത്ത ലക്ഷ്യം ഇതാണ്:തൊണ്ണുറ്റി ഒന്ന് കിലോയിൽ നിന്ന് അമ്പരപ്പിക്കുന്ന ലുക്കിലേക്ക് എത്തി വീണാ നായർ

519

സിനിമകളിലൂടെയും സീരിയലുകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായർ. മിനിസ്‌ക്രീൻ പരമ്പരകളിലൂടെ എത്തി പിന്നാട് സിനിമയിലും തിളങ്ങുകയായിരുന്നു താരത്തിന് ആരാധകരും ഏറെയാണ്.

അതേ സമയം ഏഷ്യാനെറ്റിലെ പ്രമുഖ റിലായിറ്റി ഷോയായ ബിഗ്ബോസ് സീസൺ മലയാളം രണ്ടിലെ മത്സരാർത്ഥിയായ എത്തിയതോടെ വീണ നായർക്ക് ആരാധകരും കൂടുകയായിരു്‌നനു. . സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ നടി കുടുംബത്തിന് ഒപ്പമുള്ള വിശേഷങ്ങളും വിവരങ്ങളും പങ്കുവെക്കാറുമണ്ട്.

Advertisements

സോഷ്യൽ മീഡിയയിൽ വീണ നായർ പങ്കുവെച്ച പുതി. ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
തന്റെ ശരീര ഭാരം കൂടിയും കുറഞ്ഞുമുള്ള ഗെറ്റപ്പുകളിൽ ഒരേ സാരി ധരിച്ചു നിൽക്കുന്ന തന്റെ ചിത്രങ്ങൾ ആണ് വീണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read
നിനക്ക് എന്റെ ഹീറോയിനായി അഭിനയിക്കാമോ എന്ന് മമ്മൂക്ക എന്നോട് ചോദിച്ചതാണ്, പക്ഷേ എന്റെ മറുപടി ഇങ്ങനായി പോയി: വിന്ദൂജാ മേനോൻ

താരത്തിന്റെ മേക്കോവറിനെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റിന് ചിത്രങ്ങളും കമന്റുകളുമായി എത്തിയിരിക്കുന്നത്. 20 ദിവസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ച വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് വീണ നേരത്തെ രംഗത്ത് എത്തിയിരുന്നു. അന്ന് വീണ പറഞ്ഞതിങ്ങനെ:

ആറ് മാസത്തേക്കാണ് ഞാനിപ്പോൾ അവരുടെ പ്ലാൻ സ്റ്റാർട്ട് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഇരുപത് ദിവസത്തിനിടെ ആറ് കിലോ കുറഞ്ഞു. നല്ല മാറ്റമാണ് വന്നത്. അവരുടെ ഫുഡും ഡയറ്റും വ്യായമങ്ങളും ഒക്കെ വളരെ ഹെൽത്തിയായ ഒരു ശൈലിയാണ്.

ഇപ്പോൾ ബോഡി വെയിറ്റ് 83 കിലോ ആയി. വയറ് കുറഞ്ഞു എന്നതാണ് പ്രധാനം. ആദ്യത്തെ ആറ് കിലോ ആരുടെ ബോഡിയിലും എളുപ്പം കുറയും. പിന്നീടുള്ളത് ഇത്ര വേഗം കുറയില്ല. തടി കുറക്കുക എന്നതാണ് ലക്ഷ്യം. 70 കിലോയിലെത്തണം.

എനിക്ക് 65 കിലോ മതി ബോഡി വെയിറ്റ്. ഫുഡിൽ ശ്രദ്ധിക്കണം എന്ന് മാത്രം. ഞാൻ ഇപ്പോൾ മധുരം പൂർണമായും ഉപേക്ഷിച്ചു. ഫ്രൈഡ് റൈസ് ഉപേക്ഷിച്ചു. ഗ്രിൽഡ് ചിക്കനും അൽഫാമുമൊക്കെ ആഴ്ചയിൽ രണ്ട് പീസ് കഴിക്കാം. മീനും മുട്ടയും അതുപോലെ. ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും ഒഴികെ ബാക്കി വെജിറ്റബിൾസ് ഓക്കെ ആവശ്യം പോലെ കഴിക്കാം.

Also Read
അങ്ങനല്ലാതെ ഒരിക്കലും പെരുമാറില്ല, സൽമാൻ ഖാന്റെ യഥാർത്ഥ സ്വഭാവം തനിക്ക് മനസിലായി, അനുഭവം വെളിപ്പെടുത്തി നടി പൂജ ഹെഗ്ഡെ

കൊതി തോന്നിയാൽ എന്തും ഒരു പീസ് കഴിക്കാം. അതിനപ്പുറം വേണ്ട. ഇത് നന്നായി കഴിച്ചാൽ നാളെ അതിനും കൂടി ചേർത്ത് വർക്കൗട്ട് ചെയ്യണം. വർക്കൗട്ട് എന്റെ ഇഷ്ടത്തിന് അനുസരിച്ച് രാത്രിയിൽ ഒക്കെയാണെന്നും താരം പറയുന്നു.

Advertisement