മലയാളത്തിൽ എന്നെ വിസ്മയിപ്പിച്ച ഒരേയൊരു നായകനേ ഉള്ളൂ പേര് മോഹൻലാൽ; പ്രമുഖ നടിയുടെ വെളിപ്പെടുത്തൽ, കൈയ്യടിച്ച് ആരാധകർ

5447

നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയ്ക്ക് എക്കാലവും പ്രിയപ്പെട്ടതായി മാറിയ നടിയാണ് പാർവതി ജയറാം. ബാലചന്ദ്ര മേനോൻ ഒരുക്കിയ വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെ 1986ൽ ആണ് പാർവതി അഭിനയ രംഗത്തേക്ക് എത്തുന്നത്.

തുടർന്ന് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവരാൻ ഈ നടിക്ക് കഴിഞ്ഞിരുന്നു. കിരീടം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തൂവാനത്തുമ്പികൾ, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ജാഗ്രത, വടക്കു നോക്കിയന്ത്രം, കമലദളം, ഡോ. പശുപതി, ആമിന ടെയ്‌ലേഴ്‌സ്, അധിപൻ, തുടങ്ങി നിരവധി സിനിമകളിലൂടെ ഇന്നും മലയാളത്തിന്റെ അഭിമാനമായി നിലകൊള്ളുകയാണ് പാർവതി.

Advertisements

വിവാഹത്തോടെ അഭിനയംവിട്ട നിടി മാതൃകാ വീട്ടമ്മയായി മാറുകയായിരുന്നു. നടൻ ജയറാമിനെ ആയിരുന്നു നടി വിവാഹം കഴിച്ചത്. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു.അതേ സമയം ഇന്നത്തെ സൂപ്പർ മെഗാ താരങ്ങൾക്ക് ഒപ്പമാണ് ഒരുകാലത്ത് പാർവതി ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തിരുന്നത്.

Also Read
പ്രണയ വിവാഹം ആയിരുന്നു, എങ്ങനെ എങ്കിലും ഓടിപ്പോയാൽ മതി എന്നായിരുന്നു ചിന്ത, മഞ്ജു വാര്യരുടെ വിവാഹം മൂലം എന്റെ കല്യാണം മുങ്ങിപ്പോയി: നടി ശ്രീലക്ഷ്മി

എന്നാൽ ഒപ്പം അഭിനയിച്ചതിൽ ഏറെ വിസ്മയിപ്പിച്ച നടൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ പാർവതിക്കുള്ളൂ അത് താരരരാജാവ് നടനവിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ എന്നാണ്. അങ്ങനെ വിസ്മയിപ്പിച്ച ഒരേ ഒരാളേയുള്ളൂ മലയാളത്തിൽ മോഹൻലാൽ. നമുക്ക് തോന്നും ഇത്ര കാഷ്വലായിട്ട്, ഇത്ര ഈസിയായിട്ട് എങ്ങനെയാ അഭിനയിക്കുന്നതെന്ന്.

മമ്മൂക്കായും അത്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ കൊണ്ട്. അന്നൊക്കെ ഒരു മാസത്തിൽ ഒരു സിനിമയെങ്കിലും ഉണ്ടാവും. ഞാൻ ചോദിക്കും, മമ്മുക്കാ ബോറടിക്കുന്നില്ലേ? മമ്മൂക്ക പറയൂം, ഒരോ 30 ദിവസം കഴിയുമ്പോഴും നമ്മൾ വേറെ ഒരാളാവുകയല്ലേ ലൈഫ് എപ്പോഴും വെറൈറ്റിയാണ്. ബോറടിക്കുന്നേയില്ല എന്നും പാർവതി പറഞ്ഞിരുന്നു.

ഇപ്പോഴുള്ള പലസിനിമകളും താൻ കാണാറുണ്ടെന്ന് പാർവതി വ്യക്തമാക്കി. ഞാൻ മിക്ക സിനിമയും കാണാറുണ്ട്. ഇപ്പോ അധികം അഭിനയം വേണ്ടാന്ന് തോന്നുന്നു. ബിഹേവ് ചെയ്ത് പോയാൽ മതിയല്ലോ.
പക്ഷേ വേഷപ്പകർച്ച എന്നൊന്നില്ലേ അതും വേണ്ടേ വാനപ്രസ്ഥത്തിലെ കഥകളിക്കാരനാവാനോ വടക്കൻ വീരഗാഥയിലെ ചന്തുവാകാനോ ഇന്നത്തെ നടന്മാരിൽ ആർക്കു പറ്റും.

എന്നാൽ പുതിയ നടന്മാരിൽ പ്രതീക്ഷയില്ലെന്നല്ല. അവർക്ക് അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. ഇപ്പോ ഫഹദ് ചെയ്യുന്ന പോലത്തെ വേഷങ്ങൾ ഫഹദിനേ ചെയ്യാൻ പറ്റൂ. എന്തൊരു നാച്ചുറൽ ആണ്. ആ രണ്ട് കണ്ണു മതി, രണ്ടര മണിക്കൂർ സിനിമ കൊണ്ടുപോവാൻ. മുമ്പ് ഒരിക്കൽ ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പാർവതി ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read
ആണും പെണ്ണും കെട്ട രീതിയിൽ നട്ടെല്ലില്ലാതെ ജീവിച്ചിട്ട് കാര്യമില്ല, എന്റെ പോളിസി അതാണ്, മകനോട് ആന്റണി പെരുമ്പാവൂരിനെ കണ്ട് പഠിക്കാനാണ് പറഞ്ഞിട്ടുള്ളത്; ശാന്തി വിള ദിനേശ്

Advertisement