പത്താം ക്ലാസുകാരിയുടെ കഥ സിനിമയാകുന്നു, വിശ്വസിക്കാനാവാതെ ദേവിക

14

എവിടെയൊക്കെയൊവച്ച് ഉള്ളിൽ തറച്ചുപോയ ചിലതൊക്കെ സ്വരുക്കൂട്ടിയാണ് ദേവിക ‘തിരിച്ചറിവ്’ എന്ന കഥയെഴുതിയത്. ഓർക്കുമ്പോൾ ഉൾക്കിടിലമുണ്ടാക്കുന്ന കാഴ്ചകളും വാക്കുകളും ആ പത്താംക്ലാസുകാരിയുടെ ഒഴിവുനേരങ്ങളെ അസ്വസ്ഥമാക്കിയിരുന്നു.

എല്ലാം തുറന്നെഴുതിയതിന്റെ ആശ്വാസത്തിലിരിക്കുമ്പോഴാണ് ദേവികയെതേടി മറ്റൊരു വാർത്തയെത്തുന്നത്- ആ കഥ സിനിമയാക്കാൻ നാടൊരുങ്ങുന്നുവെന്ന്. കഥ കലാപ്രവർത്തകൻ ജിജു ഒറപ്പടി വായിക്കാനിടയായതോടെയാണ് വഴിത്തിരിവുണ്ടായത്. ഹയർസെക്കൻഡറി സ്‌കൂൾ ജീവിതമാണ് പ്രമേയം. കഥ സിനിമയാക്കാനുള്ള തീരുമാനം ഇന്നും ദേവികയ്ക്ക് വിശ്വസിക്കാനാവുന്നില്ല.

Advertisements

”കാര്യായിട്ട് ആരോടും പറഞ്ഞിട്ടില്ല. എന്നെപ്പൊലെ ഒരു സാധാരണക്കാരി എഴുതിയ കഥ സിനിമയാവുമെന്ന് പറഞ്ഞാൽതന്നെ എല്ലാരും വിശ്വസിക്കുമോ”- മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയായ ദേവിക എസ് ദേവ് പറഞ്ഞു.

‘വെളുത്ത മധുരം’ എന്ന പേരിട്ട സിനിമ ജിജുതന്നെയാണ് സംവിധാനം ചെയ്യുന്നത്. വൈഖരി ക്രിയേഷൻസാണ് നിർമാണം. ഒറപ്പടി കലാകൂട്ടായ്മയുടെ ഭാഗമായതിൽപ്പിന്നെയാണ് ഉള്ളിലെ എഴുത്തുമോഹം ധൈര്യത്തോടെ പുറത്തേക്കുവന്നത്. കയരളം കിളിയത്ത് ബാലൻ മാസ്റ്റർ ക്വാർട്ടേഴ്സിലെ സഹദേവൻ വെളിച്ചപ്പാടിന്റെയും കെ ഷീബയുടെ മകളാണ് ദേവിക.

വൈഖരി ക്രിയേഷൻസാണ് നിർമാണം. മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ അഭിനന്ദും പ്രധാനവേഷത്തിലെത്തും. തിരക്കഥയും സംഭാഷണവും ജി എസ് അനിൽ. ശ്രീക്കുട്ടനാണ് ക്യാമറ. സംഗീത സംവിധാനം ഷൈജു പള്ളിക്കുന്ന്. എഡിറ്റിങ് ഹരി ജി നായർ. കലാസംവിധാനം ലിച്ചു വയനാട്, സുദേവൻ. ചിത്രീകരണം കണ്ണൂരിൽ ഉടൻ ആരംഭിക്കും.

Advertisement