നൂറു ദിവസം പൂര്‍ത്തിയാക്കി അബ്രഹാമിന്റെ സന്തതികള്‍; ഇതുവരെയുള്ള കളക്ഷന്‍ തെന്നിന്ത്യന്‍ സിനിമയിലെ മറ്റൊരു റെക്കോര്‍ഡ്‌

18

ഷാജി പാടൂര്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം അബ്രഹാമിന്റെ സന്തതികള്‍ കേരളത്തില്‍ 100 ദിവസം പ്രദര്‍ശനം പൂര്‍ത്തിയാക്കി. മൂന്നു തിയറ്ററുകളിലാണ് ചിത്രം 100 ദിവസം തികച്ചത്.

Advertisements

നേരത്തേ 15 തിയറ്ററുകളില്‍ ചിത്രം 80 ദിവസം മറികടന്നിരുന്നു. എന്നാല്‍ പുതിയ റിലീസുകളോടെ തിയറ്ററുകള്‍ മൂന്നായി ചുരുങ്ങുകയായിരുന്നു. ചില തിയറ്ററുകളില്‍ 100-ാം ദിനത്തോടനുബന്ധിച്ച്‌ ആരാധകര്‍ പ്രത്യേക ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെയുള്ള ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായ ചിത്രം 22500ഓളം ഷോകളാണ് പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ മാത്രം 18,000 ഷോകള്‍ പൂര്‍ത്തിയാക്കി. ഷോകളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം 50 കോടി ക്ലബ്ബിലെത്തിയ രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ്.

70 കോടിക്കുത്ത് വേള്‍ഡ് വൈഡ് കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഡാറ്റകളുടെ വിശകലനത്തില്‍ നിന്നും വ്യക്തമാകുന്നത്.

പുലിമുരുകന് പിന്നില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി അബ്രഹാമിന്റെ സന്തതികള്‍ മാറിയെന്ന് നേരത്തേ ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് വ്യക്തമാക്കിയിരുന്നു.

യുഎഇ./ജിസിസിയിലെ ട്രാക്ക്ഡ് കണക്കുകള്‍ പ്രകാരം 12 കോടിയോളം രൂപയാണ് ചിത്രം ഈ മേഖലയില്‍ നിന്ന് നേടിയത്. ഈ വര്‍ഷം തെന്നിന്ത്യന്‍ സിനിമയിലെ തന്നെ റെക്കോഡാണിത്.

9.5 കോടി നേടിയ കാലയാണ് രണ്ടാം സ്ഥാനത്ത്. ഓവര്‍സീസ് കളക്ഷനില്‍ 13 കോടിക്കു മുകളില്‍ അബ്രഹാമിന്റെ സന്തതികള്‍ നേടിയിട്ടുണ്ട്.

Advertisement