അച്ഛനായിരുന്നു എന്റെ ഹീറോ, ഫ്ളൈറ്റിൽ വച്ചാണ് അച്ഛന് വയ്യാതെയായത് ; അച്ഛന്റെ വിയോഗത്തെ കുറിച്ചും അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കാനായി ഇറങ്ങി തിരിച്ച അമ്മയെ കുറിച്ചും മനസ് തുറന്ന് മാളവിക കൃഷ്ണദാസ്

203

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് മാളവിക കൃഷ്ണദാസ് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അഭിനേത്രി എന്നതിൽ ഉപരി അവതാരിക, നർത്തകി എന്നീ നിലയിലും നടി അറിയപ്പെട്ടിട്ടുണ്ട്. ഇപ്പോഴിത തന്റെ അച്ഛനെ കുറിച്ചും ഏഴാം ക്ലാസിൽ അവസാനിച്ചു പോകേണ്ടിയിരുന്ന തന്റെ കരിയർ ഇത്രയും വരെ എത്തിയതിനെ കുറിച്ചും മാളവിക മനസ് തുറക്കുകയാണ് ജോഷ് ടോക്കിലൂടെയാണ് താരം മനസ് തുറന്നത്, കൂടാതെ ജീവിതത്തിൽ പഠിച്ച മൂന്ന് പാഠത്തെ കുറിച്ചും താരം പറയുന്നുണ്ട്.

അച്ഛനായിരുന്നു ഹീറോ എന്നാണ് മാളവിക പറയുന്നത്. ”ജീവിതത്തിൽ തനിക്ക് എല്ലാം ആയിരുന്നു അച്ഛൻ എന്ന് മാളവിക പറയുന്നു. ചോദിക്കുന്ന എന്തും തന്നാൽ കഴിയും വിധം സാധിച്ചു തരുന്ന, എന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന അച്ഛൻ. ഞാൻ ഒരു നർത്തകി ആയി കാണണം എന്നും എനിക്കൊരു നല്ല ഭാവി ഉണ്ടായി കാണണം എന്നും ആഗ്രഹിച്ച അച്ഛൻ. അച്ഛൻ എന്നതിനപ്പുറം എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടെയായിരുന്നു.

Advertisements

ALSO READ

സത്യവും കഠിനാധ്വാനവും സ്നേഹവും എന്നും വിജയിച്ചിട്ടേയുള്ളൂ, എന്റെ മീനുവിന് എന്ത് വിഷമം ഉണ്ടായാലും അവളുടെ അരികിൽ ഞാൻ ഓടിയെത്തും : കാവ്യ മാധവനെ കുറിച്ച് സുജ കാർത്തിക പറയുന്നത് ഇങ്ങനെ

അച്ഛനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒരു സാധാരണ വീട്ടമ്മയാണ് എന്റെ അമ്മ. അച്ഛന് ഒരു മെഡിക്കൽ ഷോപ്പ് ഉണ്ട്. അത് മാത്രമാണ് ഞങ്ങളുടെ വരുമാനം. അത് വച്ച് എന്നെ പഠിപ്പിക്കാനും, അച്ഛൻ കണ്ട എന്നെ കുറിച്ചുള്ള സ്വപ്നം പൂർത്തിയാക്കാനും അമ്മയ്ക്ക് കഴിയില്ല എന്ന് പലരും പറഞ്ഞു. അതുകൊണ്ട് റിയാലിറ്റി ഷോകളും ഡാൻസുകളും എല്ലാം അവസാനിപ്പിച്ച് മകളെ പഠിപ്പിക്കാൻ എല്ലാവരും നിർദ്ദേശിച്ചു. അതിനിടയിൽ മെഡിക്കൽ ഷോപ്പ് ഒരു സ്ത്രീയായ അമ്മയ്ക്ക് നടത്തി കൊണ്ടു പോകാൻ സാധിക്കാത്തതിനാൽ വാടകയ്ക്ക് കൊടുത്തു.

പക്ഷെ അമ്മ തളർന്നില്ല. ദൈവത്തിന്റെ തുണ എന്നൊക്കെ ഞാൻ വിശ്വസിച്ചത് അപ്പോഴാണ്. അതുവരെ ഒന്നും അല്ലാതിരുന്ന, എന്റെ ഡാൻസിനെ കുറിച്ചും കരിയറിനെ കുറിച്ചും എന്ത് പറഞ്ഞാലും എതിർക്കുന്ന അമ്മ, അച്ഛൻ കണ്ട എന്നെ കുറിച്ചുള്ള സ്വപനം പൂർത്തിയാക്കാനായി ഇറങ്ങി തിരിച്ചു. വേറെ ഒന്നും വേണ്ട, അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കണം, എന്നെ നർത്തകിയാക്കണം എന്നത് മാത്രമായി അമ്മയുടെ ആഗ്രഹം.

ALSO READ

റിമിയെ ആദ്യമായി ഒരു പ്ലെയിനിൽ കയറ്റിയത് താൻ ആണ് ; ഗാനമേളക്ക് പാടുവാനായി അന്ന് റിമിയെ ഫോൺ ചെയ്തപ്പോൾ ഉണ്ടായ അനുഭവം പങ്കു വച്ച് നാദിർഷ

ഏഴാം ക്ലാസിൽ വച്ച് ആദ്യമായി എന്റെ ഗൾഫ് ഷോയ്ക്ക് അച്ഛനൊപ്പം പുറപ്പെട്ടതാണ് ഞാൻ. ഫ്ളൈറ്റിൽ വച്ച് അച്ഛന് വയ്യാതെയായി. പതിനൊന്ന് വയസ്സുകാരിയായ എനിക്ക് ഒന്നും മനസ്സിലായില്ല. ഫ്ളൈറ്റ് എമർജൻസിയായി ലാന്റ് ചെയ്ത് അച്ഛനെ ആശുപത്രിയിൽ എത്തിച്ചു. എല്ലാം സുഖമായി അച്ഛൻ തിരിച്ചുവരും എന്നും, വീണ്ടും ഡാൻസിന് പോകാം എന്നും ആഗ്രഹിച്ച് നിൽക്കുന്ന സമയത്ത് ഞാൻ കണ്ടത് അച്ഛന്റെ ഡെഡ് ബോഡിയാണ്. അവിടെ എല്ലാം തീർന്നു എന്ന് കരുതി.

അങ്ങനെ എന്റെ നൃത്തം വീണ്ടും തുടർന്നു. പല ഷോകളും കഴിഞ്ഞു. അവസാനം നായികാ നായകനിലും എത്തി. അവിടെ ഒരുപാട് എക്സ്പ്ലോർ ചെയ്തിട്ടുള്ള ആളുകൾക്കിടയിൽ ഞാൻ എത്തപ്പെട്ടപ്പോൾ, സെലക്ഷൻ കിട്ടും എന്ന് പോലും കരുതിയില്ല. പക്ഷെ കിട്ടി. അവിടെ നിന്ന് ഇവിടെ വരെ പിന്നെ പടി പടിയായുള്ള ഉയർച്ചയാണ്. ഇപ്പോൾ എനിക്ക് എന്റെ അമ്മയ്ക്ക് എന്നാൽ കഴിയും വിധം സാമ്പത്തിക സഹായം നൽകാൻ കഴിയുന്നുണ്ടെന്നും താരം പറയുന്നുണ്ട്.

Advertisement