പൊളിച്ചടുക്കി തലയും നയന്‍താരയും! വിശ്വാസത്തിലെ ആദ്യ ഗാനത്തിന് മണിക്കുറുകള്‍ക്ക് റെക്കോര്‍ഡ് കാഴ്ചക്കാര്‍

12

തല അജിത്തും നയന്‍താരയും പ്രധാനവേഷത്തിലെത്തുന്ന വിശ്വാസത്തിലെ ആദ്യ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അട്ച്ചി തൂക്ക് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിനോടകം 40 ലക്ഷത്തിലധികം ആളുകളാണ് ഗാനം കണ്ടത്.

Advertisements

യൂ ട്യൂബ് ട്രെന്‍ഡിങില്‍ ഒമ്പതാം സ്ഥാനത്താണ് ഈ ഗാനം. ഡി. ഇമ്മന്‍, ആദിത്യ ഗാധവി, നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.

വിവേകിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നതും ഡി.ഇമ്മന്‍ തന്നെയാണ്. സത്യജോതി ഫിലിംസാണ് വിശ്വാസത്തിന്റെ നിര്‍മാതാക്കള്‍.

Advertisement