ആറാം ക്ലാസിൽ പഠിക്കുമ്പോൾ പള്ളിയിൽ കണ്ട ചേട്ടനുമായി പ്രണയം;ഡോക്ടറെ കാണാൻ പോയതിന് വയറ്റിലുണ്ടെന്ന് പറഞ്ഞവരുണ്ട്; വിഷമം പറഞ്ഞ് എയ്ഞ്ജലീന മരിയ

510

ബിഗ് ബോസ് മലയാളത്തിന് ഇപ്പോൾ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികൾക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോൾ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ ലഭിച്ചത്.ഇരുപത് മത്സരാർഥികളുമായി നടന്ന നാലാം സീസണിൽ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്.

പുതിയ സീസണിലെ പതിനെട്ട് മത്സരാർത്ഥികളിൽ ഒരാളാണ് എയ്ഞ്ജലീൻ മരിയ. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് അയ്ഞ്ചലിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചെറപ്പത്തിൽ താൻ സമൂഹത്തിൽ നിന്നും ചൂഷണങ്ങൾ നേരിട്ടിരുന്നുവെന്ന് എയ്ഞ്ജലീൻ മരിയ പറയുന്നു.

Advertisements

ഓർമ്മ വെച്ചപ്പോൾ മുതൽ മാതാപിതാക്കൾ തമ്മിൽ വഴക്കാണ്. ഖത്തറിലായിരുന്ന അച്ഛൻ ചെലവിന് ഒന്നും തരില്ലെന്നും ഭയങ്കര മദ്യപാനി ആയിരുന്നുവെന്നും അച്ഛന്റെ ശല്യം സഹിക്കാതെ അമ്മ താൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടിലേക്ക് വന്നിരുന്നുവെന്നും താരം പറയുന്നു.

ALSO READ- ആ സീനിൽ ന ഗ് നയായി അഭിനയിക്കാൻ എനിക്കൊരു മടിയും തോന്നിയില്ല, ഷൂട്ടിംഗ് സമയത്ത് ആ ആറുപേർ മാത്രമായിരുന്നു കൂടെ: മീര വാസുദേവ് അന്നു പറഞ്ഞത്

ആറാം ക്ലാസിൽ പഠിക്കുമ്പോൾ പള്ളിയിൽ കണ്ട ഒരു ചേട്ടനുമായി ഞാൻ ഇഷ്ടത്തിലായെന്നും എയ്ഞ്ജലീൻ മരിയ പറയുന്നു. അയാൾക്ക് കുറേ കുഴപ്പങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ഞാൻ ആ സമയത്ത് അയാളെ ഇഷ്ടപ്പെട്ടു. അതിന്റെ പേരിൽ എല്ലാവരും എന്നെ കുറ്റം പറഞ്ഞു. അന്നെനിക്ക് പിസിഓഡി പ്രശ്‌നങ്ങൾ ഒക്കെയുണ്ടായിരുന്നു. അതിന് ഡോക്ടറെ കാണാൻ പോയതിനെ പോലും സമൂഹം മോശമായാണ് കണ്ടത്. എനിക്ക് വയറ്റിലായിട്ടാണോ ഡോക്ടറെ കാണാൻ പോയതെന്ന് വരെ ചിലർ ചോദിച്ചെന്നും എയ്ഞ്ജലീൻ പറയുന്നു.

പിന്നീട് താനും അമ്മയും തൃശ്ശൂരിലേക്ക് താമസം മാറി. തനിക്ക് ജീവിതത്തിൽ ഒത്തിരി പീഡനങ്ങൾ നേരിട്ടുണ്ടെന്നും അതൊക്കെ ഇപ്പോൾ തുറന്നുപറഞ്ഞാൽ പലരും ജയിലാവുമെന്നും എന്നാൽ അവർ ജയിലിൽ പോയി ഉണ്ട തിന്ന് ജീവിക്കേണ്ടവരല്ലെന്നും പുറത്തുനിന്ന് അനുഭവിക്കേണ്ടവരാണെന്നും എയ്ഞ്ജലീൻ മരിയ കൂട്ടിച്ചേർത്തു. അവരെ ഇവിടെ തന്നെ വെച്ച് തീ ർക്കണമെന്നാണ് എയ്ഞ്ജലീൻ മരിയ പറഞ്ഞത്. ആളുടെ പേര് പറയേണ്ടെന്നും കൂടെ തങ്ങളെല്ലാം ഉണ്ടെന്നും മറ്റ് മത്സരാർത്ഥികൾ ഇതോടെ എയ്ഞ്ജലീൻ മരിയയെ ആശ്വസിപ്പിക്കുകയായിരുന്നു.

ALSO READ- കോളജിൽ പഠിക്കുമ്പോൾ കുറെ പ്രേമിച്ചിരുന്നു, അഹങ്കാരി എന്ന പേരുള്ളതുകൊണ്ട് മര്യാദയ്‌ക്കൊരു കല്യാണ ആലോചനയും വന്നില്ല: സാന്ദ്ര തോമസ് പറയുന്നു

‘എന്റെ അമ്മ വരെ എന്റെ കൂടെ നിന്നില്ല. എന്റെ അമ്മ ഇപ്പോഴും അത് സമ്മതിക്കുന്നില്ല. ലൈഫിൽ നമ്മൾക്ക് ആരും ഉണ്ടാകില്ല, അതിപ്പോൾ അമ്മ ആയാൽ പോലും നമ്മുടെ കൂടെ ഉണ്ടാകില്ല. നമ്മൾക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ’-എയ്ഞ്ജലീൻ മരിയ പറയുന്നു.

താൻ ഒരാളിൽ നിന്നും അബ്യൂസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആദ്യം പറഞ്ഞ എയ്ഞ്ജലീൻ മരിയ, പിന്നീട് അയാൾ തന്നെ പീഡിപ്പിച്ചത് മാനസികമായിട്ടാണെന്നും ശാരീരികമായിട്ടല്ലെന്നും തനിക്ക് പറഞ്ഞപ്പോൾ ഗ്രാമർ മിസ്‌ടേക്ക് വന്നതാണെന്നും ഈ ഭാഗം സംപ്രേക്ഷണം ചെയ്യരുതെന്നും മറ്റാരും കേൾക്കാതെ ക്യാമറയ്ക്ക് മുന്നിൽ വന്ന് ബിഗ് ബോസിനോട് പറയുന്നുമുണ്ട്.

Advertisement