ആരാടാ എന്ന് വെല്ലുവിളിച്ച ആറേഴ് തടിമാടന്മാരെ മോഹൻലാൽ ഇടിച്ചു വീഴ്ത്തി; അവർക്ക് അറിയില്ലല്ലോ യൂണിവേഴ്‌സിറ്റി റസ്ലിങ് ചാമ്പ്യൻ ആയിരുന്നെന്ന്: മണിയൻപിള്ള രാജു

1724

സിനിമാ ലോകത്തെ നടനും നിർമാതാവുമായി തിളങ്ങുന്ന താരമാണ് മണിയൻപിള്ള രാജു. കോമഡിയും ഗൗരവമുള്ള സഹതാരങ്ങളുടെ വേഷവുമെല്ലാം മനോഹരമാക്കിയ താരമാണ് അേേദ്ദഹം. സിനിമയ്്ക്ക് അകത്തും പുറത്തും നിരവധി സൗഹൃദങ്ങളുള്ള അദ്ദേഹം തന്റെ ഉറ്റ സുഹൃത്തായ മോഹൻലാലുമൊത്തുള്ള ഒരു പഴയകാല അനുഭവം പങ്കുവെക്കുകയാണ്.

ഒരിക്കൽ ഒരാളെ സംഘം ചേർന്ന് മർദ്ദിക്കുന്നത് തടയാൻ ചെന്ന മോഹൻ ലാലിനോട് ചിലർ കയർത്തതും പിന്നീട് അവിടെ ഉണ്ടായ കൂട്ട അടിയെ കുറിച്ചുമാണ് അമൃത ടിവിക്ക് നൽകിയ പരിപാടിയിൽ മണിയൻപിള്ള രാജു സംസാരിക്കുന്നത്. ഒന്നാണ് നമ്മൾ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ സംഭവത്തെ കുറിച്ചായിരുന്നു മണിയൻപിള്ള രാജുവിന്റെ വാക്കുകൾ.

Advertisements

സ്‌കൂൾ കാലം തൊട്ട് ലാലുമായി സൗഹൃദമുണ്ട്. തന്നേക്കാൾ നാലഞ്ച് കൊല്ലം ജൂനിയറാണ് ലാൽ. മോഹൻലാലിനെ കുറിച്ച് ഓർക്കുമ്പോൾ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് കഥകളുണ്ട്. ഒന്നാണ് നമ്മൾ എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് വർക്കലയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു.

ALSO READ- മന്ത്രിയെ പിന്തുണച്ചതിന് ഭീ ക രമായ തെറിവിളികൾ; ഭയക്കുന്നില്ല, വിവാഹഫോട്ടോയിൽ നിന്നും പോലും മാറ്റി നിർത്തി വിവേചനം കാണിച്ചിട്ടുണ്ട്: സുബീഷ് സുധി

ഷൂട്ട് നേരത്തെ തീർന്നിരുന്നു. ഇനി ഷൂട്ട് ഉച്ചക്കേ ഉള്ളൂ എന്ന് പറഞ്ഞു. ഒരു പത്ത് മണിയോടെ തിരിച്ചെത്തുമ്പോൾ കാണുന്നത് പ്രൊഡക്ഷനിൽ ഉള്ള ഒരാളെ അവിടെ അടുത്തുള്ള തുറയിൽ നിന്ന് വന്ന ചിലർ അടിക്കുന്നതാണ്. അവിടെ അടുത്തുള്ള ഒരു പെൺകുട്ടിയുടെ കയ്യിൽ ഇയാൾ പിടിച്ചതിനെ തുടർന്നാണ് പ്രശ്നമെന്നാണ് അറിഞ്ഞത്. പെൺകുട്ടി സംസാരശേഷിയില്ലാത്തയാളായിരുന്നു എന്നൊക്കെയാണ് അറിഞ്ഞത്.

തുറയിൽ ഉള്ള ആറേഴ് തടിമാടൻമാർ വന്നിട്ട് അയാളെ അടിക്കുകയാണ്. മൺവെട്ടിയൊക്കെ എടുത്തിട്ടാണ് അടിക്കുന്നത്. താൻ ഉടനെ പോലീസിനെ വിളിക്കാൻ നോക്കുകയായിരുന്നു.് ഈ സമയം ലാൽ അവരുടെ അടുത്ത് ചെന്നിട്ട് അയാളെ ഇങ്ങനെ അടിക്കരുതെന്നും പോലീസ് വരട്ടെയെന്നും പറഞ്ഞിരുന്നു.

ALSO READ- തൃഷ വിവാഹിതയാകുന്നു? വരൻ മലയാളി സിനിമാ നിർമാതാവ്; ചൂടുപിടിച്ച ചർച്ചകൾ

ഇത് പറഞ്ഞപ്പോൾ അതിൽ ഒരാൾ ലാലിനോട് നീയാരാടാ ചോദിക്കാൻ എന്ന് ചോദിച്ചു. ഇതോടെ അവിടെ കളർ മാറി. ഈ ആറ് പേരേയും മോഹൻലാൽ ഗുസ്തി മുറയിൽ എടുത്ത് മറിച്ചിട്ടു. അവർക്കറിയാമോ ഇത് പഴയ യൂണിവേഴ്സിറ്റി റസ്ലിങ് ചാമ്പ്യൻ ആയിരുന്നെന്ന്. അതുകൊണ്ട് പോലീസ് വന്നപ്പോഴേക്കും ആ കുറ്റം ചെയ്തയാളെ ജീവനോടെ കിട്ടി. അല്ലെങ്കിൽ ആ തുറയിൽ ഉള്ളവർ കൊല്ലുമായിരുന്നെന്നാണ് മണിയൻപിള്ളരാജു പറയുന്നത്.


ആ സംഭവത്തിന്് ശേഷം എനിക്ക് ലാലിനോട് കുറച്ച് ബഹുമാനം കൂടുതലാണ്. ആരോഗ്യപരമായി ഇങ്ങനെ ആണല്ലോയെന്നും മണിയൻ പിള്ള രാജു തമാശയോടെ പറഞ്ഞു. ഈ സമയത്ത്, രാജുവിനെ പറ്റി ഒരുപാട് കഥകളുണ്ടെന്നും എന്നാൽ അതൊന്നും പറയുന്നില്ലെന്നുമായിരുന്നു ഇതോടെ മോഹൻലാലിന്റെ മറുപടി.

മണിയൻപിള്ളയുടെ സിനിമയിൽ അഭിനയിക്കുന്നത് ഒരു സിനിമയായിട്ട് തങ്ങൾ കണക്കാക്കാറില്ലെന്നും അതൊരു പിക്നിക് പോലെയാണെന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി. ഏയ് ഓട്ടൊയൊക്കെ ഷൂട്ട് ചെയ്യുമ്പോൾ ഓട്ടോ ഓടിച്ചാണ് ലൊക്കേഷനിലേക്ക് പോയിരുന്നതെന്നും അതെല്ലാം വളരെ നല്ല ഓർമകളായിരുന്നെന്നും മോഹൻലാൽ പറയുന്നു.

ഏയ് ഓട്ടോ എന്ന സിനിമ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ പടം സൂപ്പർഹിറ്റാകുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്ന് രാജു പറഞ്ഞു. പടം റിലീസ് ചെയ്യുന്നതിന്റെ തൊട്ടുമുൻപ് ഇപ്പോൾ റിലീസ് ചെയ്യേണ്ടെന്നും നിരവധി വമ്പൻ റിലീസുകൾ വരുന്നുണ്ടെന്നും ഡിസ്ട്രിബ്യൂട്ടർ പറഞ്ഞിരുന്നു.

ഉടനെ ‘ചേട്ടാ ആ ഏഴ് പടത്തിൽ ആറെണ്ണത്തിലും ഞാൻ അഭിനയിക്കുന്നുണ്ടെന്നും ഈ പടം ഇതിന്റെയൊക്കെ കൂട്ടത്തിൽ തന്നെ ഇറക്കണമെന്നും’ താൻ പറയുകയായിരുന്നു. തന്റെ ഒരു റിസ്‌കിന്റെ പുറത്താണ് ആ സമയത്ത് സിനിമ ഇറക്കുന്നത്. പക്ഷേ ആ പടങ്ങളിൽ ഏറ്റവും കൂടുതൽ കളക്ട് ചെയ്ത സൂപ്പര്ഹിറ്റ് ചിത്രമായി ഏയ് ഓട്ടോ മാറിയെന്നും മണിയൻപിള്ള രാജു പറഞ്ഞു.

Advertisement