‘എനിക്ക് പറ്റാത്ത സിനിമകൾ ചെയ്യാതിരിക്കാനുള്ള ചോയ്‌സ് ഉണ്ട്’; ചില സിനിമകൾ തിരഞ്ഞെടുത്തത് തെറ്റായിപ്പോയി: നിഖില വിമൽ

42

വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖിലാ വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ൽ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയിൽ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.

പിന്നീട് ദിലീപ് നായകനായി 2015 ൽ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമൽ മാറി. മലയാളത്തിൽ വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകൾ ആയിരുന്നു

Advertisements

ഞാൻ പ്രകാശൻ, മേരാ നാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ, അരവിന്ദന്റെ അതിഥികൾ, ജോ അൻഡ് ജോ, ദി പ്രീസ്റ്റ് തുടങ്ങിയവ എല്ലാം താരം വേഷമിട്ട പ്രധാന മലയാള സിനിമകൾ ആണ്. ഇതിനിടെ അന്യഭാഷകളിലേക്കും അരങ്ങേറിയ താരം അവിടെയും വിജയം നേടിയെടുത്തിരുന്നു. ബ്രോ ഡാഡി എന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രത്തിൽ ഒരു ചെറിവേഷത്തിലും നിഖില പ്രത്യക്ഷപ്പെട്ടിരുന്നു.

ALSO READ- ഇതുവരെ മകളെ കാണണം എന്ന് പറഞ്ഞ് മെസ്സേജ് അയച്ചിട്ടില്ല, പറയുന്നത് കള്ളം; ഒടുവില്‍ തെളിവ് സഹിതം രംഗത്തെത്തി അമൃത സുരേഷ്

ഇപ്പോഴിതാ തന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ സംഭവിച്ച പിഴവിനെ കുറിച്ച് വരെ സംസാരിക്കുകയാണ് നിഖില. ഒരു സിനിമ ചൂസ് ചെയ്യുന്നത് തന്റെ ചോയിസാണെന്നും ഒരു സിനിമയ്ക്ക് ആവശ്യമായ കാര്യങ്ങൾ തനിക്ക് വേണ്ടി മാറ്റാൻ പറയില്ലെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നിഖില പറയുകയാണ്.

സിനിമ തിരഞ്ഞെടുക്കുന്നത് പൂർണമായി തന്റെ ചോയിസാണ്. ഒരു സിനിമയിൽ ഇങ്ങനെയുള്ള ഡ്രസ്സുകൾ ആവശ്യമാണെന്ന് പറയുമ്പോഴേല്ലാം അതെല്ലാം മാറ്റിയാൽ അഭിനയിക്കാമെന്ന് തനിക്ക് പറയാൻ കഴിയില്ല. കാരണം ആ സിനിമയ്ക്ക് അതെല്ലാം അത്യാവശ്യമാണെന്ന് താരം ചൂണ്ടിക്കാണിക്കുന്നു.

തനിക്കത് പറ്റില്ല എന്നാണെങ്കിൽ ആ സിനിമ ചെയ്യാതിരിക്കാനുള്ള ചോയ്‌സ് ഉണ്ട്. ആ സിനിമയോട് ഓക്കെ എന്ന് പറഞ്ഞിട്ട് അവിടെ ചെന്നിട്ട് തനിക്കിത് ചെയ്യാൻ പറ്റില്ല എന്ന് പറയുന്നതിനേക്കാൾ ബെറ്റർ അല്ലേ തുടക്കത്തിൽ തന്നെ ആ സിനിമ ചെയ്യാതിരിക്കുന്നതെന്നും നിഖില പറയുന്നു.

ALSO READ- ‘പാട്ടും നൃത്തവുമില്ലാത്ത ഇന്ത്യൻ ചിത്രം, ദുർബലരായ പുരുഷന്മാർ, അവരുടെ കരച്ചിലും’; കാതൽ സിനിമയെ വാഴ്ത്തി ദ ന്യൂയോർക്ക് ടൈംസ്

പലപ്പോഴും ആ ചോയ്‌സ് താൻ എടുക്കാറുണ്ടെന്നും ചില കഥാപാത്രങ്ങൾക്ക് ചെറിയ രീതിയിൽ കോംപ്രമൈസ് ചെയ്യാൻ സാധിച്ച് നമുക്ക് അവതരിപ്പിക്കാൻ കഴിയുമെങ്കിൽ അതും ചോദിക്കാറുണ്ടെന്നും താരം പറയുന്നു.

ഡ്രസ്സിന്റെ കാര്യത്തിൽ മാത്രമല്ല ചില കഥാപാത്രങ്ങളുടെ കാര്യത്തിലും ഒന്ന് രണ്ട് സീനുകൾ ആഡ് ചെയ്ത് തരാൻ പറ്റുമോ എന്ന് ചോദിക്കാറുണ്ട്. അത് ആ കഥാപാത്രം ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ്. ചില സിനിമകൾ തെരഞ്ഞെടുത്തതിന് ശേഷം വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അങ്ങനെ തോന്നിയത് കൊണ്ട് നമ്മൾ അഭിനയിക്കാതിരിക്കില്ലല്ലോ എന്നും നിഖില പറയുന്നു.

കാരണം ഇത് നമ്മുടെ ജോലിയാണ് പ്രൊഫഷനാണ്. അത് വേണ്ടായെന്ന തോന്നൽ അല്ല. ആ നിമിഷത്തിൽ എടുത്ത തീരുമാനത്തിൽ വന്ന തെറ്റായിരിക്കാം എന്ന തോന്നലാണ്. പക്ഷെ അതും ഒരു അനുഭവമാണെന്നും താരം വിശദീകരിച്ചു.

Advertisement