ഇതുവരെ മകളെ കാണണം എന്ന് പറഞ്ഞ് മെസ്സേജ് അയച്ചിട്ടില്ല, പറയുന്നത് കള്ളം; ഒടുവില്‍ തെളിവ് സഹിതം രംഗത്തെത്തി അമൃത സുരേഷ്

105

കുറച്ചുദിവസമായി തന്റെ ആദ്യ ഭാര്യ അമൃത സുരേഷിന് നേരെ നടൻ ബാല ആരോപണങ്ങൾ ഉന്നയിക്കുന്നു. പല വെളിപ്പെടുത്തലുകളാണ് താരം സോഷ്യൽ മീഡിയ വഴി പറഞ്ഞത്. ഇപ്പോഴിതാ ഒടുവിൽ ഇതിന് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് അമൃത. തൻറെ അഭിഭാഷകർക്ക് ഒപ്പം വീഡിയോയിൽ എത്തിയാണ് താരം പ്രതികരിച്ചത്.

Advertisements

ഇതിൽ താനും ബാലയും തമ്മിൽ വിവാഹമോചനത്തിന്റെ സമയത്ത് ഒപ്പിട്ട നിബന്ധനകൾ അടക്കം പുറത്തുവിട്ടു കൊണ്ടായിരുന്നു അമൃത എത്തിയത്. പലപ്പോഴായി ബാല പറഞ്ഞിരുന്നു അമൃത കുട്ടിയെ കാണിക്കുന്നില്ല എന്ന് . എന്നാൽ കുട്ടിയുടെ കസ്റ്റഡി 18 വയസ്സ് വരെ അമൃത സുരേഷിനാണ്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച മാത്രമാണ് ബാലയ്ക്കു മകളെ കാണാൻ അവകാശം ഉള്ളത്. കുടുംബ കോടതിയിൽ വച്ചാണ് കൂടി കാഴ്ച നടക്കേണ്ടത്.

ഇത് നേരത്തെ തന്നെ അമൃതയെ അറിയിക്കുകയും ചെയ്യണം. അതേസമയം ബാല പറയുന്നതുപോലെ ക്രിസ്തുമസ്സിനോ ഓണത്തിനോ കാണാനുള്ള നിയമം ഒന്നുമില്ലെന്ന് അഭിഭാഷകർ പറയുന്നു. ഒരുതവണ ഇങ്ങനെ രണ്ടാം ശനിയാഴ്ച മകളെയും കൂട്ടി അമൃത കോടതിയിൽ എത്തിയെങ്കിലും ബാല അന്ന് വന്നില്ല. അതേസമയം ഇതുവരെ ബാല മകളെ കാണണമെന്ന് പറഞ്ഞു മെസ്സേജ് അയക്കുകയോ മെയിൽ അയക്കുകയോ ചെയ്തിട്ടില്ല.

ഇതുവരെ സോഷ്യൽ മീഡിയ വഴി മാത്രമാണ് മകളെ കാണിക്കുന്നില്ല എന്ന് പറഞ്ഞത്. താൻ നിയമം തെറ്റിച്ചൊന്നും ചെയ്തിട്ടില്ലെന്ന് അമൃത പറഞ്ഞു. അതേസമയം 25 ലക്ഷം രൂപയാണ് അമൃതയ്ക്ക് നഷ്ടപരിഹാരം കൊടുത്തിരിക്കുന്നത്. കൂടാതെ മകളുടെ പേരിൽ 15 ലക്ഷത്തിന് ഇൻഷുറൻസ് പോളിസി ഉണ്ട്. മകളുടെ വിദ്യാഭ്യാസം വിവാഹം തുടങ്ങിയ കാര്യങ്ങളിൽ ഒന്നും ഒരു പൈസ പോലും മകൾക്ക് വേണ്ടി ചെലവാക്കില്ലെന്നും നിബന്ധനയിൽ പറയുന്നു. ബാലയ്ക്ക് നേരെ താൻ പോക്‌സോ കേസ് കൊടുത്തിട്ടില്ലെന്നും അമൃത പറഞ്ഞു.

Advertisement