വളരെ ഡീസന്റ് ആണ് അദ്ദേഹം ; ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെൺകുട്ടികളുണ്ടാകില്ല, എനിയ്ക്കും തോന്നിയിട്ടുണ്ട്: ഗായത്രി സുരേഷ്

223

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഗായ്രതി സുരേഷ്. മിസ് കേരള 2014 ആയിരുന്ന ഗായത്രി അതിന് ശേഷമാണ് സിനിമയിലെത്തുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നാപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. തന്റെ ആദ്യ സിനിമയെക്കുറിച്ചും കുഞ്ചാക്കോ ബോബനെക്കുറിച്ചും ഒരിക്കൽ ജെബി ജംഗ്ഷനിൽ ഗായത്രി മനസ് തുറന്നിരുന്നു. ഗായത്രിയുടെ വാക്കുകൾ ഇങ്ങനെയാണ്.

ടേക്കുകൾ കുറവായിരുന്നു. ആദ്യത്തെ സിനിമ ആയത് കൊണ്ട് പേടി കുറവായിരുന്നു. പിന്നെയാണല്ലോ പൊസിഷൻ ശരിയാക്കണം എന്നൊക്കെ പഠിക്കുന്നത്. ചാക്കോച്ചൻ ആണ് സിനിമയിലേക്ക് വിളിക്കുന്നത്. ഹലോ ഞാൻ കുഞ്ചാക്കോ ബോബൻ ആണെന്ന് പറഞ്ഞു. ഞാൻ ഹലോ സാർ എന്ന് പറഞ്ഞപ്പോൾ സാർ എന്ന് വിളിക്കണ്ട എന്ന് പറഞ്ഞു. ഇങ്ങനൊരു സിനിമയുണ്ടെന്നും എല്ലാ ഫാക്ടറും ഒത്തുവന്നാൽ നമുക്ക് ചെയ്യാമെന്നും പറഞ്ഞു. ഉച്ചയ്ക്ക് എഴുത്തുകാരനും സംവിധായകനും കഥ പറയാൻ വരും. പിന്നെ നിർമ്മാതാവ് വരുമെന്നും പറഞ്ഞു. അമ്മയെയാണ് ആദ്യം വിളിച്ച് പറഞ്ഞതെന്നാണ് ഗായത്രി പറയുന്നത്.

Advertisements

ALSO READ
കുട്ടികൾ ഇപ്പോൾ വേണ്ട എന്ന് തീരുമാനിച്ചത് എന്ത് കൊണ്ടാണ്, തീരുമാനം എന്റേത് അല്ലെന്ന് ദീപ, എന്നാൽ കുക്കു പറഞ്ഞത് കേട്ടോ

ഒരുപാട് സന്തോഷം തോന്നി. എന്റെ സ്വപ്നം നിറവേറ്റാനായി. നിറമൊക്കെ കണ്ട് ചാക്കോച്ചനെ ഭയങ്കര ഇഷ്ടമായിരുന്നുവെന്നും ഗായത്രി. ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നുവോ എന്ന് ചോദിച്ചപ്പോൾ അത് തോന്നാത്തവരായി ആരുണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി. ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെൺകുട്ടികളോ, അതെന്ത് ചോദ്യമാണ്, എല്ലാവർക്കും തോന്നിയിട്ടുണ്ടാകും എന്ന് ഒപ്പമുണ്ടായിരുന്ന ജുവലും പറഞ്ഞു. നേരിട്ട് കണ്ടപ്പോൾ ബഹുമാനമായത് മാറി. നല്ലൊരു വ്യക്തിയാണ് അദ്ദേഹം. വളരെ ഡീസന്റാണെന്നും ഗായത്രി സുരേഷ് പറഞ്ഞു.

ജുവലിന്റെ അവതരണം ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ ഇഷ്ടമാണെന്നും ആത്മവിശ്വാസത്തോടെയാണ് ജുവൽ സംസാരിക്കുന്നതെന്നും ഗായത്രി പറഞ്ഞു. ജുവൽ സംസാരിക്കുന്നത് എല്ലാവരും നോക്കിയിരിക്കും കാരണം, പറയുമ്പോൾ വെറുതെ പറയുകയല്ല അങ്ങ് സ്ഥാപിക്കുകയാണെന്നും ഗായത്രി പറയുന്നു. മാഞ്ചസ്റ്ററിൽ ഏഷ്യാനെറ്റിന്റെ അവാർഡ് ഷോയിൽ മമ്മൂക്കയുടെ ഭാര്യയെ സ്റ്റേജിലേക്ക് വിളിച്ചതൊക്കെ വളരെ ഭംഗിയായി കൈകാര്യം ചെയ്തിരുന്നുവെന്നും ഗായത്രി പറയുന്നണ്ട്.

ALSO READ
ഇന്നും അവൾ മടിയിൽ കിടക്കുന്ന പോലെ അനുഭവപ്പെടാറുണ്ട്; മലായിളികളുടെ തീരാ ദുഖമായ നടി മോനിഷയുടെ വിയോഗത്തിന്റെ ഓർമ്മയിൽ നെഞ്ചു പൊട്ടി അമ്മ ശ്രീദേവി

സോഷ്യൽ മീഡിയയിലെ താരമാണ് ഗായത്രി സുരേഷ്. പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് ഗായത്രിയെ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാക്കി മാറ്റിയിരുന്നു. താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ വന്നിരുന്നു. പിന്നാലെ ട്രോളുകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ലൈവ് വീഡിയോയിലൂടെ ഗായത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിനും താരത്തിന് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ട്രോളുകളിൽ തളരാതെ മുന്നോട്ട് പോവുകയാണ് ഗായത്രി സുരേഷ്. ഗായത്രിയുടെ അഭിമുഖങ്ങൾ വൈറലായി മാറാറുണ്ട്. അതേസമയം തന്നെ ഉപയോഗിച്ച് ചില ചാനലുകൾ വ്യൂസ് കൂട്ടുകയാണെന്നും എന്നാൽ താനത് കാര്യമാക്കുന്നില്ലെന്നുമായിരുന്നു ഗായത്രി പറഞ്ഞത്.

ജമ്നപ്യാരിയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. പിന്നീട് ഒരേ മുഖം, ഒരു മെക്സിക്കൻ അപരാത, സഖാവ്, കല വിപ്ലവം പ്രണയം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 99 ക്രൈം സ്റ്റോറിയാണ് ഒടുവിൽ പുറത്തിറങ്ങിയത്. എസ്‌കേപ്പാണ് ഇനി പുറത്തിറങ്ങാനുള്ള ഗായത്രിയുടെ സിനിമ.

Advertisement