നിങ്ങളുടെ അമ്മയ്ക്കും പെങ്ങള്‍ക്കും ഉള്ളത് മാത്രമേ എനിക്കുള്ളു, വയര്‍ കാണുന്നതില്‍ എനിക്കൊരു കുഴപ്പവും ഇല്ല; ദേവു

228

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ശ്രീദേവി എന്ന ദേവു. എങ്കിലും ബിഗ്‌ബോസില്‍ എത്തിയതോടെയാണ് ശ്രീദേവിയെ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഷോയില്‍ നിന്ന് പുറത്തു വന്നശേഷം ധാരാള വിമര്‍ശനം ദേവുവിനു നേരെ വന്നിരുന്നു , എന്നാല്‍ ഒന്നിനു മുന്നിലും മൗനം പാലിച്ചു നില്‍ക്കാതെ ശക്തമായ മറുപടി ദേവു കൊടുക്കാറുണ്ട്.

Advertisements

ഈ അടുത്ത് ദേവു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് താഴെ വളരെ മോശം തരത്തിലുള്ള കമന്റുകളാണ് വന്നത്. ദേവുവിന്റെ വയര്‍ കാണുന്നതായിരുന്നു പലരുടെയും പ്രശ്‌നം. ഇവര്‍ക്ക് ചുട്ട മറുപടി ദേവു കൊടുത്തെങ്കിലും അതിന് പിന്നാലെയും കമന്റുകള്‍ വന്നു. ചാടിയ വയര്‍, ബട്ടന്‍സ് ഇടാന്‍ പറ്റാഞ്ഞിട്ടാണോ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത് .

എന്നാല്‍ കമന്റ് ചെയ്ത ആളുകളുടെ പ്രൊഫൈല്‍ പിക്ചര്‍ അടക്കം എടുത്ത് പരസ്യപ്പെടുത്തിയിരിക്കുകയാണ് ദേവു. നിങ്ങളുടെ അമ്മയ്ക്കും പെങ്ങള്‍ക്കും ഉള്ളത് മാത്രമേ എനിക്കുള്ളൂ എന്നും, വയര്‍ കാണുന്നതില്‍ തനിക്കൊരു പ്രശ്‌നമില്ലെന്നും ദേവു പറഞ്ഞു.


അതേസമയം നേരത്തെയും നിരവധി വിമര്‍ശനം ദേവുവിന് നേരെ വന്നിരുന്നു. എന്നാല്‍ ഒന്നിനു മുന്നിലും മൗനം പാലിച്ചു നില്‍ക്കാതെ ശക്തമായ മറുപടി തന്നെ ഈ താരം കൊടുക്കാറുണ്ട്. വളരെ കുറച്ച് ദിവസം മാത്രമേ ബിഗ്‌ബോസില്‍ ദേവു നിന്നിരുന്നു എങ്കിലും. ഈ സമയം കൊണ്ട് തന്നെ തന്റെ നിലപാടുകളെല്ലാം ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു താരം. പുറത്തുവന്നശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു ദേവു.

 

 

 

 

 

 

Advertisement