അച്ഛനെ പേടിയായിരുന്നു, എന്നോട് സ്‌നേഹത്തോടെ പെരുമാറിയിട്ടേയില്ല, കുട്ടികള്‍ക്ക് മുന്നില്‍ മനസ്സുതുറന്ന് ദിലീപ്

197

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ ജനപ്രിയ നടനായി മാറിയ താരമാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകള്‍ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകള്‍ മീനാക്ഷിയും ഒരുമിച്ചാണ് താമസം.

Advertisements

ഇവരെ സംബന്ധിക്കുന്ന ഏത് വിശേഷം ആയാലും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജനപ്രിയ നായകന്‍ ദിലീപും മുന്‍ സൂപ്പര്‍ നായിക കാവ്യാ മാധവനും. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു ഇത്.

Also Read: തോളത്ത് കയ്യിട്ടൊക്കെ നടക്കുന്നതാണ് സൗഹൃദം, എനിക്ക് അദ്ദേഹത്തോടുള്ളത് സ്‌നേഹവും ബഹുമാനവും ആണ്; രമേഷ് പിഷാരടി

ഒരു പക്ഷേ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ള താര ജോഡി ദിലീപും കാവ്യാ മാധവനും അയിരിക്കും.ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് വളരെ സ്വകാര്യമായ ചടങ്ങിലാണ് ദിലീപും കാവ്യയും വിവാഹിതരായത്.

ഇപ്പോഴിതാ പൊതുവേദിയില്‍ വെച്ച് പിതാവിനെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്‍ തന്നോട് ഒട്ടും സ്‌നേഹത്തോടേ പെരുമാറിയിട്ടില്ലെന്നും ഒന്ന് അടുത്ത് ഇടപഴകി വന്നപ്പോഴേക്കും അച്ഛന്‍ വിട്ടുപോയെന്നും ദിലീപ് പറയുന്നു.

Also Read: സൗജന്യമായി സലാറിന്റെ നൂറ് ടിക്കറ്റുകള്‍ താന്‍ നല്‍കാമെന്ന് നിഖില്‍ സിദ്ധാര്‍ഥ് , വമ്പന്‍ ഓഫര്‍

ഒരു സ്‌കൂളിലെ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒത്തിരി കഴിവുള്ളവരാണെന്നും കുഞ്ഞുങ്ങള്‍ അവരുടെ ഈ പ്രായം ആസ്വദിച്ച് വളരണമെന്നും ദിലീപ് പറയുന്നു.

Advertisement