ഹിറ്റ് ചിത്രം ദൃശ്യത്തിന് ആദ്യം നല്‍കിയത് മറ്റൊരു പേര്, ആ പേര് ഇതായിരുന്നു

935

മലയാള സിനിമയിലെ ആദ്യത്തെ 50 കോടി ക്ലബ്ബ് ചിത്രം ആയിരുന്നു മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ ദൃശ്യം എന്ന സിനിമ. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ത്രില്ലര്‍ ചിത്രം ലോകം മുഴുവന്‍ ഉണ്ടാക്കിയ ഓളം ചില്ലറയല്ല.

Advertisements

മലയാള സിനിമയെ ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതില്‍ വലിയൊരു പങ്കാണ് ദൃശ്യം വഹിച്ചത് എന്നതാണ് വാസ്തവം. അതേ സമയം ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ഉം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

Also Read: പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബാലയും കുടുംബവും, എല്ലാ ഐശ്വര്യങ്ങള്‍ക്ക് കാരണം എലിസബത്ത് ആണെന്ന് ആരാധകര്‍

കഴിഞ്ഞ കുറിച്ചുനാളുകളായി ദൃശ്യം 3യുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. ഇതിലെ സത്യാവസ്ഥ അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകരും. ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദൃശ്യം 3 വരുന്നുവെന്ന് അറിയിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്ത് എത്തിയിരുന്നു.

മഴവില്‍ മനോരമയുടെ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡില്‍ വച്ചാണ് ദൃശ്യം 3 സംഭവിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം. ഇപ്പോഴിതാ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

Also Read:പലരും സൂപ്പര്‍ സ്റ്റാറായേനെ, ലൈവ് ഉണ്ടായിരുന്നെങ്കില്‍ പലരുടെയും ഗെയിം പൊളിയുമായിരുന്നു, ബിഗ് ബോസിലെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് റിതുമന്ത്ര

ഈ ചിത്രത്തിന് ആദ്യം നല്‍കിയ പേര് ദൃശ്യം എന്നായിരുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്, സിനിമയ്ക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര് മൈ ഫാമിലി എന്നായിരുന്നുവെന്നും എന്നാല്‍ പിന്നീട് ദൃശ്യം എന്ന പേര് നല്‍കുക ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദൃശ്യത്തില്‍ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഈത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായ സിനിമ അമ്പത് കോടി മറികടന്നിരുന്നു.

Advertisement