ഹിന്ദുവിനെ ഉണര്‍ത്തി, വിശ്വാസിയെ ഉണര്‍ത്തി, മിത്ത് വിവാദത്തില്‍ പ്രതികരിച്ച് സിനിമാതാരങ്ങളും, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

16233

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ഉയര്‍ന്ന മിത്ത് വിവാദത്തില്‍ നിരവധി പേരാണ് പ്രതകരിച്ച് ഇതിനോടകം സോഷ്യല്‍മീഡിയയിലൂടെയും മറ്റും രംഗത്തെത്തിയത്.

Advertisements

ഇതില്‍ ചലച്ചിത്ര താരങ്ങളുടെ അഭിപ്രായ പ്രകടനങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്. വിനായക ചതുര്‍ത്ഥി ദിനത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന ഗണേശോത്സവ വേദികളില്‍ വെച്ചായിരുന്നു പല താരങ്ങളുടെയും പ്രതികരണം.

Also Read: ഓണം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം, ഓണസദ്യവിളമ്പിയും കലാപരിപാടികളില്‍ പങ്കുചേര്‍ന്നും സുരേഷ് ഗോപി, വൈറലായി ചിത്രങ്ങള്‍

ദൈവങ്ങള്‍ മിത്താണെന്ന് പറയുന്നവര്‍ അവസാനം നിങ്ങള്‍ തന്നെ മിത്താണെന്ന് പറയുമോ എന്നായിരുന്നു സിനിമാതാരം ഉണ്ണിമുകുന്ദന്‍ ചോദിച്ചത്. കഴിഞ്ഞ ദിവസം പറഞ്ഞത് ഗണപതി മിത്താണെന്നാണ്. ഇനി നാളെ കൃഷ്ണന്‍ മിത്താണെന്ന് പറയുമെന്നും മറ്റന്നാള്‍ ശിവന്‍ മിത്താണെന്ന് പറയുമെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

അടുത്ത വര്‍ഷത്തെ ഗണേശോത്സവം ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മറ്റൊരു തൃശ്ശൂര്‍ പൂരം ആയിരിക്കണമെന്നും ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ സാധിച്ചതില്‍ ചില പിശാചുക്കളോട് നന്ദി പറയണമെന്നും ഹിന്ദുവിനെ ഉണര്‍ത്തിയെന്നും വിശ്വാസിയെ ഉണര്‍ത്തിയെന്നും കൂട്ടത്തില്‍ താനും ഉണര്‍ന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

Also Read: ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു; നടി അനുശ്രീ പറയുന്നു

മിത്താണോ വിശ്വാസമാണോ വലുത് എന്നത് ഓരോരുത്തരുടെയും വിശ്വാസമാണെന്നും മറ്റുള്ളവരുടെ വിശ്വാസത്തെ തിരുത്താന്‍ പോകേണ്ടെന്നെതാണ് തന്റെ വിശ്വാസമെന്നും ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമായ പഞ്ചസാരയുടെ രുചി അനുഭവിച്ചറിയാനല്ലേ പറ്റൂ അതൊന്നും പറയാന്‍ വാക്കുകളില്ലല്ലോ എന്നും പ്രാര്‍ത്ഥനയും അങ്ങനെയാണെന്നും അതിലൂടെ ലഭിക്കുന്നത് ഒരു അനുഭവമാണെന്നും ജയസൂര്യ പറഞ്ഞു.

എവിടെയോ ഇരുന്ന് ആരോ ഗണപതി ഒരു മിത്താണെന്ന് പറയുമ്പോള്‍ സഹിക്കില്ല. തന്റെ പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സാണ് ഇതെന്നും താന്‍ അങ്ങോട്ട് ചോദിച്ചിട്ടാണ് ഈ പരിപാടിയില്‍ പങ്കെടുത്തതെന്നും ആദ്യമായിട്ടാണ് അങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും നടി അനുശ്രീ പ്രതികരിച്ചു.

Advertisement