‘വിനായകൻ സാർ എന്തൊരു ഗംഭീര നടനാണ്’;ജയിലർ വീണ്ടും കണ്ട് തമിഴ് സൂപ്പർതാരം പറഞ്ഞത് വെളിപ്പെടുത്തി ഗൗതം മേനോൻ

101

ജയിലറിലെ അഭിനയത്തിലൂടെ തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന നടനായി മാറിക്കൊണ്ടിരിക്കുകയാണ് വിനായകൻ. വിനായകനെ ജയിലറിലെ പ്രകടനത്തോടെ വാഴ്ത്തുകയാണ് ഓരോരുത്തരും. മലയാളത്തിൽ നിന്നും തെന്നിന്ത്യയാകെ കീഴടക്കാൻ പോകുന്ന താരമെന്നാണ ്അദ്ദേഹത്തെ പലരും വിശേഷിപ്പിക്കുന്നത്.

അതേസമയം, സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാലങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരം. ഒടുവിൽ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിയാൻ വിക്രം പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ വിനായകനും പ്രധാന വേഷത്തിൽ എത്തുകയാണ്.

Advertisements

ഒരു സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം 7 വർഷത്തോളം എടുത്താണ് ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. ജയിലറിന് ശേഷം വിനായകൻ വീണ്ടും ഒരു തമിഴ് ചിത്രത്തിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ALSO READ- ‘സിനിമയിലെ അഭിനയത്തിന് അവാർഡുകൾ കിട്ടാൻ എനിക്കും നല്ല ആഗ്രഹമുണ്ട്’; അതിന് വേണ്ടത് അഭിനയമല്ല; തുറന്നുപറഞ്ഞ് ജഗദീഷ്

ഇപ്പോഴിതാ ധ്രുവനച്ചത്തിരത്തിലെ വിനായകന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ. ജയിലറിലെ വിനായകന്റെ പ്രകടനം കണ്ടപ്പോൾ തനിക്ക് അത്ഭുതം തോന്നിയെന്നും ധ്രുവനച്ചത്തിരത്തിലെ പ്രകടനം കണ്ടിട്ട് നടൻ വിക്രം വിനായകന്റെ പ്രകടനത്തെ കുറിച്ച് പ്രശംസിച്ചെന്നുമാണ് ഗൗതം മേനോൻ പറയുന്നത്.

‘ജയിലർ സിനിമയിൽ വിനായകൻ വളരെ നന്നായിട്ടുണ്ടായിരിന്നു. കാരണം ഞാൻ ഇത് വരെ ആ ഒരു രീതിയിൽ അവരെ കണ്ടിട്ടില്ല. ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ട് എല്ലാം കഴിഞ്ഞതാണ്. പക്ഷെ ജയിലറിൽ അദ്ദേഹം പെർഫോം ചെയ്ത രീതി എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. ജയിലറിൽ അദ്ദേഹത്തെ അവതരിപ്പിച്ച രീതി ഞാൻ മുൻപ് കണ്ടിട്ടില്ല.’- സിനിമ വികടന് നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ പറയുകയാണ്.

ALSO READ- മോഹന്‍ലാലിന്‌റെ കഥാപാത്രം, റീമേക്ക് ചെയ്ത് ഹിറ്റാക്കി കോടികള്‍ വാരി രജനികാന്ത്, വീണ്ടും റിലീസിനൊരുങ്ങുന്നു

ഈ ചിത്രത്തിൽ നല്ല ക്ലാസ്സ് ആയിട്ടുള്ള ഡ്രസിങിലും ആറ്റിട്യൂഡിലുമൊക്കെയാണ് അദ്ദേഹത്തെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. എന്നാൽ സംസാരിക്കുന്നത് നല്ല ലോക്കൽ ഭാഷയിലുമാവണം. കേരളത്തിൽ നിന്ന് വരുന്ന ഒരാളെ പോലെ തന്നെയാണ് വിനായകനെ സിനിമയിലും ഉപയോഗിച്ചിട്ടുള്ളതെന്നും ഗൗതം മേനോൻ പറഞ്ഞു.

ആ സംസാര രീതിയാണെങ്കിലും അതുപോലെ തന്നെയാണ് എടുത്തിട്ടുള്ളത്. അവർ അത് എക്‌സ്ട്രാ ഓർഡിനറിയായി ചെയ്തിട്ടുണ്ട്. വിക്രം സാറിന് പടം കണ്ടപ്പോൾ വിനായകന്റെ പ്രകടനം ശരിക്കും ഇഷ്ടമായി. ഈയിടെ വീണ്ടും സിനിമ കണ്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് വിനായകൻ സാർ എന്തൊരു ഗംഭീര നടനാണ് എന്നായിരുന്നുവെന്നും ഗൗതം മേനോൻ പറയുകയാണ്.

ധ്രുവ നച്ചത്തിരം രണ്ടു ഭാഗങ്ങളായാണ് തിയേറ്ററിൽ എത്തുന്നത്. വിക്രത്തിനൊപ്പം സിമ്രാൻ, റിതു വർമ, രാധിക ശരത് കുമാർ തുടങ്ങിയ വമ്പൻ താരനിര തന്നെയെത്തുന്നുണ്ട്.

Advertisement