ഇത് കിലുക്കത്തിലെ ജഗതിയുടെ ലുക്ക് അല്ലെ; വീണ്ടും ഹണി റോസിന് നേരെ ട്രോള്‍, പിന്നാലെ പ്രതികരിച്ച് നടി

41

പതിനെട്ടോളം വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ നായികയാണ് ഹണി റോസ്. ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് ഹണി റോസ് വെള്ളിത്തിരയിൽ എത്തുന്നത്.

Advertisements

പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയെങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ആണ് താരത്തിന് സിനിമയിൽ ബ്രേക്ക് നൽകിയത്. പിന്നീട് മോഡേൻ വേഷങ്ങളിലും നാടൻ വേഷങ്ങളിലും ഹണി റോസ് ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എങ്കിലും വിവിധ ഉദ്ഘാടന വേദികളിൽ എത്തിയതോടെയാണ് ഹണി റോസ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഈ അടുത്ത് നടി തന്റെ ലുക്ക് മാറ്റിയിരുന്നു. പിന്നാല നിരവധി ട്രോളുകളും വന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഇതെ കുറിച്ചാണ് ഹണി പറയുന്നത്.

സ്ഥിരമായി ഒരു ലുക്കിൽ കണ്ടാൽ ആളുകൾക്ക് മടുക്കും എന്നതിനാലാണ് പുതിയ ലുക്ക് പരീക്ഷിച്ചത്. മിറർ മാജിക് എന്ന സലൂണിലാണ് ചെയ്തത്. തൻറെ മുടി സ്വഭാവത്തിൽ ചുരുണ്ടതാണ് അതിനാലാണ് ഇത്തരം ഒരു ലുക്ക് തിരഞ്ഞെടുത്തത് എന്ന് ഹണി പറയുന്നു. എന്നാൽ കളർ ചെയ്ത ശേഷം ഏറെ ട്രോളുകൾ ഉണ്ടായി പലതും നന്നായി അസ്വദിച്ചെന്ന് ഹണി പറയുന്നു. രസകരമായ ട്രോളൊക്കെ ഒരുപരിധി വരെ ഞാൻ എൻജോയ് ചെയ്യാറുണ്ട്.

എന്നാൽ പലപ്പോഴും ട്രോളുകൾ പരിധി വിടുന്നുണ്ട്. ബോഡി ഷെയിമിംഗ് എനിക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട് ഹണി പറയുന്നു. എന്നാൽ കിലുക്കത്തിലെ ജഗതി ചേട്ടനെപോലെയുണ്ട്, മദാമ്മ എന്നെല്ലാം പറഞ്ഞ് ട്രോളുകളുണ്ട്. അതെല്ലാം ഞാൻ ആസ്വദിക്കാറുണ്ടെന്നും ഹണി റോസ് പറഞ്ഞു.

 

Advertisement