മറ്റുള്ളവരുടെ സിനിമകള്‍ വിജയിക്കുന്നതിലും സന്തോഷം, ഭയങ്കര സിനിമാപ്രാന്തുള്ള മനുഷ്യനാണ് അദ്ദേഹം, മമ്മൂക്കയെ കുറിച്ച് ജീത്തു ജോസഫ് പറയുന്നു

69

ദൃശ്യം സിനിമ ഉള്‍പ്പടെയഉള്ള നിരവധി ത്രില്ലര്‍ ചിത്രങ്ങളിലൂടെ ആരാധകരെ ത്രസിപ്പിച്ച ംസവിധായകനാണ് ജീത്തു ജോസഫ്. മലയാള സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന ത്രില്ലര്‍ ഴോണറിലുള്ള ചിത്രങ്ങള്‍ക്ക് ഒരിടവേളയ്ക്ക് ശേഷം സ്ഥാനമുണ്ടാക്കി കൊടുത്ത സംവിധായകനാണ് ജീത്തു ജോസഫ്. ഡിറ്റക്ടീവ്സ് എന്ന സുരേഷ് ഗോപി സിനിമയിലൂടെയാണ് ജീത്തു സംവിധാന രംഗത്തേക്ക് വരുന്നത്.

Advertisements

പ്രേക്ഷകരുടേയും നിരൂപകരുടെയും പ്രശംസ ലഭിച്ച ചിത്രത്തിന് ശേഷം ജീത്തു സംവിധാനം ചെയ്ത സിനിമയായിരുന്നു മോഹന്‍ലാല്‍-മീന ജോഡികള്‍ എത്തിയ ദൃശ്യം. അന്ന് ആ ചിത്രം മലയാളത്തില്‍ ആദ്യമായി 50 കോടി നേടുന്ന സിനിമയായി മാറുകയും ചെയ്തു.

Also Read:ഷൂട്ടിന് പോകുമ്പോള്‍ ഭര്‍ത്താവും അനിയത്തിയും ഒന്നിച്ചായിരുന്നു, അങ്ങനെ അവര്‍ പ്രണയത്തിലായി, ഇത് കണ്ടുപിടിച്ചതോടെ അപര്‍ണ ഒത്തിരി ടോര്‍ച്ചര്‍ അനുഭവിച്ചു, നടിയുടെ മരണത്തില്‍ ബയില്‍വാന്‍ രംഗനാഥന്‍ പറയുന്നു

പിന്നീട് പല ഭാഷകളില്‍ ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും അദ്ദേഹം എടുത്ത് ശ്രദ്ധനേടിയിരുന്നു. റാം, നേര് എന്നീ സിനിമകളാണ് ഇനി ജീത്തുവിന്റെ പുറത്തിറങ്ങാനായി കാത്തിരിക്കുന്ന ചിത്രം.

ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മറ്റുള്ളവരുടെ സിനിമകള്‍ വിജയിക്കുന്നതില്‍ സന്തോഷിക്കുന്നയാളാണ് മമ്മൂട്ടിയെന്നും ഭയങ്കര സിനിമാപ്രാന്തുള്ള മനുഷ്യനാണെന്നും ജീത്തുജോസഫ് പറയുന്നു.

Also Read:ഷൂട്ടിന് പോകുമ്പോള്‍ ഭര്‍ത്താവും അനിയത്തിയും ഒന്നിച്ചായിരുന്നു, അങ്ങനെ അവര്‍ പ്രണയത്തിലായി, ഇത് കണ്ടുപിടിച്ചതോടെ അപര്‍ണ ഒത്തിരി ടോര്‍ച്ചര്‍ അനുഭവിച്ചു, നടിയുടെ മരണത്തില്‍ ബയില്‍വാന്‍ രംഗനാഥന്‍ പറയുന്നു

തന്നെ കാണുമ്പോള്‍ സിനിമയുടെ കഥകളൊക്കെ ചോദിക്കും. അതിനെ കുറിച്ചെല്ലാം അറിയാന്‍ മമ്മൂക്കയ്ക്ക് വലിയ ആഗ്രഹമാണെന്നും മമ്മൂക്കയ്ക്കും ലാലേട്ടനും ഒരു തുടക്കക്കാരനെന്ന പോലെ ആ ഫയറുണ്ടെന്നും അതാണ് അവരുടെ പ്രത്യേകതയെന്നും ജീത്തു ജോസഫ് പറയുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ലാലേട്ടന്‌റെ മിക്ക പടങ്ങളും പരാജയങ്ങളായിരുന്നു. എന്നാല്‍ ഒരു പടം ഓടിയില്ലെങ്കില്‍ അതും പറഞ്ഞ് കരഞ്ഞോണ്ടിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം മുന്നോട്ട് പോകുകയാണെന്നും കഴിഞ്ഞതിനെ പറ്റി ഓര്‍ത്തിരിക്കാന്‍ അദ്ദേഹത്തിന് സമയമില്ലെന്നും ജീത്തു ജോസഫ് പറയുന്നു.

Advertisement