വിദേശത്തും ചരിത്രം കുറിച്ച് കണ്ണൂര്‍ സ്‌ക്വാഡ്! ജിസിസിയില്‍ നിന്നുമാത്രം 3 മില്യണ്‍; മുന്‍പ് ഇതേവിജയം കണ്ടത് വെറും ആറ് ചിത്രങ്ങള്‍

2724

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനെ ഏറ്റെടുത്ത മുഴുവന്‍ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.

Advertisements

പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള നല്ല അഭിപ്രായങ്ങള്‍ കണ്ട് മനസ്സു നിറഞ്ഞ് നടന്‍ റോണി ഡേവിഡും പ്രേക്ഷകരോട് നന്ദി പറഞ്ഞിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥ ഒരുക്കിയതും റോണിയായിരുന്നു. റോണിയുടെ സഹോദരന്‍ റോബി രാജാണ് ചിത്രം സംവിധാനം ചെയ്തത്.

ALSO READ-‘കേരളത്തിലേക്ക് ഫ്‌ളൈറ്റ് ഇല്ല’; ഫ്‌ളൈറ്റിനെ കുറിച്ച് വാചാലനായി ഷൈന്‍ ടോം ചാക്കോ; വേദി വിട്ടിറങ്ങി ഇപി ജയരാജന്‍; പഴയ വിവാദം കാരണമാണോ എന്ന് ചോദ്യം

അതേസമയം, സെപ്തംബര്‍ 28ന് റിലീസായ കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററില്‍ ഇപ്പോഴും നിറഞ്ഞോടുകയാണ്. ആഗോള ബോക്‌സോഫീസില്‍ ചിത്രം 70 കോടി കളക്ഷനിലേക്ക് കടക്കാനിരിക്കുകയാണ്.

ചിത്രം ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലും മികച്ച പ്രകടനമാണ് നടത്തുന്നത്. കണ്ണൂര്‍ സക്വാഡ് ഇതുവരെ ജിസിസി ബോക്‌സോഫീസില്‍ 3 മില്ല്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ നേടിയെന്നാണ് കണക്കുകള്‍ പറയുന്നത്.

ALSO READ-‘അമ്പലചുംബികളായ രണ്ട് യുവമിഥുനങ്ങള്‍’, ശ്രീവിദ്യയ്ക്ക് ഒപ്പമുള്ള ചിത്രവുമായി രാഹുല്‍; ആരും ഞെട്ടേണ്ടെന്ന് മറുപടിയുമായി ശ്രീവിദ്യയും

മലയാള സിനിമയെ സംബന്ധിച്ച് അതിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന വിദേശ തിയറ്ററുകള്‍ ഗള്‍ഫ് രാജ്യങ്ങളിലാണ്. കണ്ണൂര്‍ സ്‌ക്വാഡ് ഗള്‍ഫില്‍ 3 മില്ല്യണ്‍ പണംവാരിയ മലയാള പടങ്ങളുടെ ലിസ്റ്റില്‍ എത്തിയതും വലിയ നേട്ടമാവുകയാണ്. ഇത്തരത്തില്‍ 3 മില്യണ്‍ നേടുന്ന ഏഴാമത്തെ സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

മുന്‍പ് ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ആദ്യത്തെ ആറ് പടങ്ങളുടെ പട്ടിക പ്രമുഖ മൂവിട്രാക്കറായ ഫോറം കേരളമാണ് പുറത്തിറക്കിയിരിക്കുന്നത് ഈ ലിസ്റ്റ് പ്രകാരം ജിസിസിയില്‍ മൂന്ന് മില്ല്യണ്‍ പിന്നിട്ട മലയാള ചിത്രങ്ങള്‍ പ്രേമം, പുലിമുരുകന്‍, ലൂസിഫര്‍, കുറുപ്പ്, ഭീഷ്മ പര്‍വ്വം, 2018, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ്.

ജിസിസിക്ക് പുറമെ യുഎസ്എ, യുകെ തുടങ്ങി മറ്റു വിദേശ രാജ്യങ്ങളിലും മികച്ച കളക്ഷനാണ് കണ്ണൂര്‍ സ്‌ക്വാഡ് നേടുന്നത്. ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വഹിച്ചിരിക്കുന്നത്.

മമ്മൂട്ടിക്ക് പുറമെ, കിഷോര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ഡോക്ടര്‍ റോണി, ശബരീഷ്,അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പൊള്‍, ധ്രുവന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍.

Advertisement