കൊച്ചുണ്ണിയെ അടവുകള്‍ അഭ്യസിപ്പിച്ച് ഇത്തിക്കര പക്കി; കായംകുളം കൊച്ചുണ്ണിയിലെ പക്കിയാശാന്റെ മാസ് ഗാനം എത്തി

16

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിചിത്രം കായംകുളം കൊച്ചുണ്ണി തീയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. കേരളത്തിന്റെ റോബിന്‍ ഹുഡായി തിളങ്ങിയ നിവിന്‍ പോളിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Advertisements

സിനിമയ്ക്കായി നിവിന്‍ കടന്നു പോയ ശാരീരിക പരിശ്രമത്തിന്റെ ഉദാഹരണം വെളിവാക്കി ചിത്രത്തിലെ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്ന ‘ണജണ നാദം തിരയടി താളം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ കഥാപാത്രമായ ഇത്തിക്കര പക്കി നിവിന്റെ കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അഭ്യാസ മുറകള്‍ പഠിപ്പിക്കുന്നതാണ് ഗാനത്തിലെ രംഗങ്ങള്‍. മോഹന്‍ലാലിന്റെയും നിവിന്‍ പോളിയുടെ ഗംഭീര പ്രകടനമാണ് ഗാനത്തില്‍ കാണാന്‍ കഴിയുന്നത്.

ബിഗ് സ്‌ക്രീനില്‍ ആവേശം വിതറുന്ന കൊച്ചുണ്ണിക്ക് പിന്നില്‍ വലിയ കഷ്ടപ്പാടുണ്ട് എന്ന് വെളിവാക്കുന്നതാണ് ഈ ഗാന രംഗങ്ങള്‍. റഫീഡ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. പാടിയിരിക്കുന്നതും ഗോപി സുന്ദറാണ്. ഗാനം ഇതിനോടകം ഹിറ്റായിരിക്കുകയാണ്.

ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

Advertisement