മമ്മൂക്കയും ലാലേട്ടനും ആ ഒരു കാര്യത്തിൽ സമാനമാണ് ; അനുഭവം പങ്കു വച്ച് അൻസിബ ഹസ്സൻ

83

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അൻസിബ ഹസ്സൻ. 2008ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ”ഇന്നത്തെ ചിന്താവിഷയം” എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. കൂടുതൽ ശ്രദ്ധിയ്ക്കപ്പെട്ടത് ജീത്തു ജോസഫിന്റെ ദൃശ്യത്തിലൂടെയാണ്. ”സി.ബി.ഐ 5 ദി ബ്രെയ്ൻ” ആണ് ഒടുവിൽ റിലീസ് ചെയ്ത അൻസിബയുടെ ചിത്രം.

മമ്മൂക്കയും ലാലേട്ടനും പത്ത് പേജ് ഡയലോഗുകൾ തെറ്റിക്കാതെ പറയാറുണ്ടെന്നും, അത് എങ്ങനെ സാധിക്കുന്നു എന്ന് താൻ ചോദിച്ചിട്ടുണ്ടെന്നും പറയുകയാണ് അൻസിബ ഹസ്സൻ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

Advertisements

ALSO READ

ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്ത് മഞ്ജു വാര്യർ ; സൗബിന്റേയും മഞ്ജുവിന്റേയും വാക് പയറ്റിന് തുടക്കമിട്ട് ‘വെള്ളരിപട്ടണം’ ഒഫീഷ്യൽ ടീസർ

‘മമ്മൂക്കയും ലാലേട്ടനും അഭിനയിക്കുന്ന സമയത്ത് ചിട്ടി റോബോട്ട് പോലെയാണ്. പത്ത് പേജ് ഡയലോഗുകൾ ഉണ്ടെങ്കിലും ചുമ്മാ സ്‌കാൻ ചെയ്യുന്നു, ഡയലോഗുകൾ പറയുന്നു. ഒരു വാക്ക് പോലും തെറ്റില്ല. നമ്മളാണെങ്കിൽ അത് രണ്ട് മണിക്കൂർ മുമ്പ് തന്നെ പഠിച്ച് തുടങ്ങി പ്രാക്ടീസ് ചെയ്യും. എന്നിട്ട് തെറ്റിക്കുകയും ചെയ്യും. ഇത് എങ്ങനെ സാധിക്കുന്നു എന്ന് രണ്ട് പേരോടും ഞാൻ ചോദിച്ചിട്ടുണ്ട്.

രണ്ട് പേരും അനുഭവം കൊണ്ടാണ് എന്നാണ് പറയുന്നത്. അനുഭവം എന്ന് പറയുന്നത് തന്നെ അവർക്ക് രണ്ട് പേർക്കുമുള്ള കഴിവ് തന്നെയാണല്ലോ. പിന്നെ ദൈവം മമ്മൂട്ടി മോഹൻലാൽ എന്ന് പറയുന്ന രണ്ട് പേരെ തന്നെയല്ലേ ഉണ്ടാക്കിയിട്ടുള്ളു. അവർക്ക് രണ്ട് പേർക്കും ഉള്ള ഒരു കഴിവാണത്,” അൻസിബ ഹസ്സൻ പറഞ്ഞു.

മമ്മൂക്ക സെറ്റിൽ ഡാൻസ് കളിക്കാറുണ്ടെന്നും, ലാലേട്ടൻ എപ്പോഴും ചിരിപ്പിക്കാറുണ്ടെന്നും അൻസിബ പറയുന്നുണ്ട്. ‘മമ്മൂക്ക സെറ്റിൽ എപ്പോഴും കഥാപാത്രമായി ഇരിക്കാറുള്ളു എന്ന് വെറുതെ പറയുകയാണ്. ലാലേട്ടനെ പോലെ മമ്മൂക്കയും പാട്ട് പാടി ലലല പാടി നടക്കും. രണ്ട് പേരും ആ ഒരു കാര്യത്തിലും സമാനമാണ്. മമ്മൂക്ക അഭിനയിക്കുന്നതിന്റെ തൊട്ട് മുമ്പ് വരെ പാട്ട് പാടും, കൂടെ ഡാൻസും കളിക്കും, ഹിപ്പ് മൂവ്‌മെന്റ്‌സും ചെയ്യാറുണ്ട്. എന്നിട്ടാണ് ഈ പത്ത് പേജ് ഡയലോഗുകളൊക്കെ എളുപ്പത്തിൽ പറയുന്നത്. മമ്മുക്ക ചിരിപ്പിക്കുമ്പോൾ കൺട്രോൾ വിട്ട് അങ്ങോട്ട് ചിരിച്ച് പോകും. എപ്പോഴും അങ്ങനെയാണ്.

ലാലേട്ടനും എപ്പോഴും ചിരിപ്പിക്കും, കളിയാക്കും. നമ്മൾ ഓപ്പോസിറ്റ് നിന്ന് അഭിനയിക്കുന്ന സമയത്ത് സജഷൻ ഷോട്ടൊക്കെയാണെങ്കിൽ ലാലേട്ടൻ കളിയാക്കി ചിരിക്കും. ചിരി പിടിച്ച് നിന്ന് ഞാൻ അഭിനയിക്കും. ഷോട്ട് കഴിഞ്ഞ ഉടനെ പൊട്ടി ചിരിച്ച് പോകും.

ALSO READ

മണിക്കുറുകൾ നീളുന്ന ചോദ്യം ചെയ്യലിൽ കാവ്യയുടെ പങ്ക് പുറത്തുകൊണ്ടുവരാനുള്ള പരിശ്രമത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ; കേസിൽ ഇപ്പോൾ സാക്ഷിയായ കാവ്യ, പ്രതി പട്ടികയിലാകുമോ?

ദ്യശ്യം സിനിമയിൽ എന്റേത് ഒരു മൂഡി കഥാപാത്രമായിരുന്നത് കൊണ്ട് ലാലേട്ടൻ ചിരിപ്പിക്കാൻ ശ്രമിച്ചാൽ പോലും ഞാൻ അത്ര ചിരിക്കൂല. ജീത്തു സാർ അപ്പുറത്ത് നിന്ന് നോക്കും, എന്നിട്ട് എന്നെ നോക്കിയിട്ട് എടോ ചിരിക്കല്ലടോ എന്ന് പറയും. ചിരിക്കരുത് എന്ന് ഇടയ്ക്കിടയ്ക്ക് ജീത്തു സാർ ഓർമ്മിപ്പിക്കും. അത് കൊണ്ട് ലാലേട്ടൻ ചിരിപ്പിച്ചാലും ഞാൻ പകുതി മാത്രം ചിരിക്കാറുള്ളു, മുഴുവനും ചിരിക്കില്ല. ആ കഥാപാത്രം വിട്ട് പോകാതിരിക്കാൻ വേണ്ടിയാണത്,” എന്നും അൻസിബ ഹസ്സൻ പറയുന്നുണ്ട്.

 

Advertisement