സന്തോഷ് ശിവന്റെ അയ്യപ്പനില്‍ മമ്മൂട്ടി നായകന്‍? കുഞ്ഞാലി മരയ്ക്കാര്‍ വിവാദം അയ്യപ്പനിലും ആവര്‍ത്തിക്കുമോ ?

90

എന്താണോ ഹിറ്റ് അതെ പ്രമേയത്തില്‍ അധിഷ്ഠിതമാക്കി തുടരെ സിനിമകള്‍ ചെയ്യുക എന്നത് സിനിമ രംഗത്തെ പൊതു പ്രവണതയാണ്.

ചരിത്ര സിനിമകളാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമ ലോകം അടക്കി വാഴുന്നത്. സ്വാമി അയ്യപ്പന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ ആഗസ്റ്റ് സിനിമാസ് തയ്യാറെടുക്കുകയാണ്.

Advertisements

ശങ്കര്‍ രാമകൃഷ്ണനാണ് പൃഥ്വിരാജ് അയ്യപ്പനായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിതാ സന്തോഷ് ശിവനും അയ്യപ്പന്റെ ചരിത്രം സിനിമയാക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ സംഗീത ഇതിഹാസം ഏ ആര്‍ റഹ്മാനും നടി അനുഷ്‌ക ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും.

ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ നിര്‍മ്മാതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന സിനിമയ്ക്കായി തിരക്കഥ രചിച്ചിരിക്കുന്നത് പ്രശാന്താണ്.

നിലവില്‍ കാളിദാസ്, മഞ്ജു വാര്യര്‍ എന്നിവര്‍ വേഷമിടുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സന്തോഷ് ശിവന്‍. ഈ വര്‍ഷം പകുതിയോടെ ജാക്ക് ആന്‍ഡ് ജില്‍ തീയേറ്ററുകളിലെത്തുമെന്നാണ് വിവരം.

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലിമരക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതെ പേരില്‍ പ്രിയദര്‍ശനും സിനിമ പ്രഖ്യാപിച്ചിരുന്നു.

അതെ തുടര്‍ന്ന് ഒട്ടേറെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഒടുവില്‍ പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ചിത്രം ആരംഭിക്കുകയും ചെയ്തു .

അതേസമയം, സന്തോഷ് ശിവന്റെ അയ്യപ്പനില്‍ മമ്മൂട്ടിയാകുമോ നായകനെന്നും ചോദ്യങ്ങളുയരുന്നുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍ നടക്കാന്‍ സാധ്യതയില്ലാത്ത ചിത്രമായതിനാല്‍ തന്നെ മരയ്ക്കാരിനു പകരം സന്തോഷ് ശിവന്‍ മമ്മൂട്ടിക്കായി കരുതിവെച്ച ചിത്രമാകുമോ ഈ അയ്യപ്പ ചിത്രമെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

Advertisement