മീനാക്ഷിയും ഞാനും ഒരുമിച്ച് പഠിച്ചതാണ്; മീനാക്ഷിയുടെ ഡാൻസ് കാണാൻ മഞ്ജു ചേച്ചി വരും; ദിലീപ് അങ്കിളും ഇടയ്ക്ക് വരാറുണ്ടായിരുന്നു: കല്യാണി ബി നായർ

3166

മലയാളത്തിലെ എണ്ണമറ്റ കോമഡി താരങ്ങളിൽ പ്രധാനിയാണ് ബിന്ദു പണിക്കർ. സ്വതസിദ്ധമായ തന്റെ ശൈലിക്കൊണ്ട് ആരാധകരെ കയ്യിലെടുക്കുവാൻ താരത്തിന് എളുപ്പത്തിൽ സാധിക്കും. പലപ്പോഴും വാർത്തകളിൽ ഇടം നേടാറുള്ള താരം കൂടിയാണ് ബിന്ദു. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. ഭർത്താവിന്റെ മരണശേഷം നടൻ സായ് കുമാറിനെ വിവാഹം ചെയ്തു. 2019ലായിരുന്നു ഇരുവരുടെയും രണ്ടാമത്തെ വിവാഹം.

ആദ്യ വിവാഹത്തിൽ ഒരു മകളാണ് ബിന്ദുവിനുള്ളത്. കല്യാണി എന്നാണ് പേര്. സ്വന്തം മകളെ പോലെ തന്നെയാണ് സായ് കുമാർ കല്യാണിയെ വളർത്തിയത്. സോഷ്യൽമീഡിയയിൽ ഒത്തിരി സജീവമാണ് കല്യാണി.

Advertisements

ബിന്ദു പണിക്കറിനൊപ്പം അനക്ക് എന്തിന്റെ കേടാ എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുകയാണ് കല്യാണിയും. കല്യാണിയുടെ അമ്മയ്ക്ക് ഒപ്പമുള്ള ടിക്-ടോക് വീഡിയോസും, കല്യാണിയുടെ ഡാൻസ് വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് തവണ വൈറലായിട്ടുള്ളതാണ്.

ALSO READ- ഹൈപ്പിനെ തൃപ്തിപെടുത്തിയോ ‘കിംഗ് ഓഫ് കൊത്ത’? ഓപ്പണിംഗിൽ ആറ് കോടി നേടി ദുൽഖർ ചിത്രത്തിന്റെ തേരോട്ടം

ഇപ്പോഴിതാ ലണ്ടനിൽ നിന്നും ഡിഗ്രിയും കരസ്ഥമാക്കിയിരിക്കുകയാണ് കല്യാണി. ലണ്ടനിൽ നിന്നും കല്യാണി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മീനാക്ഷിയും താനും ഒരുമിച്ച് പഠിച്ചതാണെന്നും മഞ്ജു വാര്യരെ ചെറുപ്പം മുതൽ അറിയാമെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് കല്യാണി.

താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഡാൻസ് വീഡിയോ വൈറലാകുന്നതിന് മുൻപ് മഞ്ജു വാര്യരെ കണ്ട് പരിചയമുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കല്യാണി.

ALSO READ- ഓണം ആരെടുക്കും? ദുൽഖറോ നിവിനോ? രാമചന്ദ്ര ബോസ് ആൻഡ് കോ നിവിൻ പോളിയുടെ തിരിച്ചുവരവ് ആയോ; പ്രേക്ഷകർ പറയുന്നതിങ്ങനെ

‘മഞ്ജു ചേച്ചിയുടെ മകൾ മീനാക്ഷിയും ഞാനും ഒരുമിച്ച് പഠിച്ചതാണ്. ഒമ്പതാം ക്ലാസ് വരെ ഞങ്ങൾ ഒരേ സ്‌കൂളിൽ ആയിരുന്നു. മീനാക്ഷി നന്നായി ഡാൻസ് കളിക്കും. ഞങ്ങൾ ഒന്നിച്ച് ഒരുപാട് കോമ്പറ്റീഷനുകൾക്ക് പോയിട്ടുണ്ട്. പത്താം ക്ലാസ്സിലേക്ക് ആയപ്പോൾ അവൾ സ്‌കൂൾ മാറി. ആനുവൽ ഡേ പരിപാടിക്ക് ഒക്കെ മഞ്ജു ചേച്ചി ഉണ്ടാകും. ദിലീപ് അങ്കിളും വരും’, – എന്നാണ് കല്യാണി പറഞ്ഞിരിക്കുന്നത്.

അതേസമയം, തുടക്കം മുതൽ തന്നെ കല്യാണിയുടെ സിനിമാ പ്രവേശനത്തിനെ കുറിച്ചുള്ള ചോദ്യങ്ങൾ ആരാധകരിൽ ചോദിക്കാറുണ്ട്. എന്നാല് ബിന്ദു പണിക്കർ പറയുന്നത് അഭിമുഖങ്ങളിൽ മകൾ ഒരിക്കലും സിനിമാ മോഹം അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ്.

എന്നാൽ സിനിമയോട് തനിക്ക് താൽപര്യകുറവൊന്നുമില്ലെന്ന് കല്യാണി പറയുന്നത്.

Advertisement