‘നമ്മുടെ അയൽപക്കത്തും സുഹൃത്തുക്കളും പറയുന്നത് തന്നെയാണ് ഇതെല്ലാം; ദ കേരളാ സ്റ്റോറി സിനിമ പറയുന്നത് വസ്തുതകളാണ്’: നടി മേനക

2502

കേരളത്തിൽ ഏറെ ചർച്ചയാവുകയാണ് ‘ദ കേരളാ സ്റ്റോറി’. കഴിഞ്ഞ ദിവസം റിലീസായ ചിത്രം ആദ്യദിനത്തിൽ ഏഴ് കോടി തീയേറ്ററുകളിൽ നിന്നും കളക്ട് ചെയ്‌തെന്നാണ് റിപ്പോർട്ട്. സുദീപ്ദോ സെൻ സംവിധാനം ചെയ്ത് വിപുൽ അമ്രുത്ലാൽ ഷാ നിർമ്മിച്ച ചിത്രം കേരളത്തിൽ നിന്നും വിവാഹത്തിലൂടെ തീ വ്ര വാദ പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് കടത്തുന്ന സ്ത്രീകളുടെ കഥയാണ് പറയുന്നത്.

അതേസമയം, കേരളത്തെ രാജ്യത്തിന് മുന്നിൽ നാ ണം കെടുത്തുന്നതാണ് കെട്ടിച്ചമച്ച ഈ കഥയെന്ന് ആരോപിച്ച് നിരവധി പേർ സിനിമയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. പിന്നീട് വിവാദമായെങ്കിലും ചിത്രം വിലക്കാനാകില്ലെന്ന് കോടതിയും വിധിച്ചതോടെയാണ് ദ കേരള സ്‌റ്റോറി തീയേറ്ററുകളിൽ എത്തിയത്.

Advertisements

ഇപ്പോഴിതാ ആദ്യ ദിനത്തിൽ തന്നെ ചിത്രം കണ്ട് മികച്ച പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് നടി മേനകയും ഭർത്താവും നിർമ്മാതാവുമായ സുരേഷ് കുമാറും. ‘നല്ല സിനിമയാണ്. പത്രത്തിലും ടിവിയിലും എല്ലാം കാണുന്ന സംഭവങ്ങളല്ലേ. നമ്മുടെ അയൽപക്കങ്ങളിലും സുഹൃത്തുക്കളുടെ അടുത്തുനിന്നും കേൾക്കുന്നത് തന്നെയാണ് ഇതെല്ലാം. സിനിമ പറയുന്നത് വസ്തുതകളാണ്,’- എന്നാണ് മേനക സിനിമയെ കുറിച്ച് പ്രതികരിച്ചത്.

ALSO READ- ‘ലഹരി ആരും ബലം പ്രയോഗിച്ച് വായിൽ കുത്തിക്കയറ്റില്ല; ബോധമുണ്ടെങ്കിൽ മകൻ ലഹരി ഉപയോഗിക്കില്ല’; ടിനി ടോമിനോട് മറുപടി പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

ജി സുരേഷ് കുമാറും ചിത്രത്തെ കുറിച്ച് പറഞ്ഞതും സമാനമായ വാക്കുകളാണ്. ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല ‘ദി കേരള സ്റ്റോറി’ എന്നാണ് സുരേഷ് കുമാർ പറഞ്ഞത്.

ചിത്രത്തിന്റെ ട്രെയിലറിൽ ഉൾപ്പടെ 33,000 പേർ കഴിഞ്ഞ 10 വർഷത്തിനിടെ മതപരിവർത്തനം ചെയ്യപ്പെട്ടു എന്നാണ് സിനിമ എഴുതി കാണിക്കുന്നത്. കേരള സ്റ്റോറി നല്ല സിനിമയാണെന്നും കേരളത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി സിനിമ പറയുന്നുവെന്നും എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെ എന്നും സുരേഷ് കുമാർ പ്രതികരിച്ചു.

Advertisement