ചെയ്ത പാപങ്ങള്‍ക്കല്ലേ കുമ്പസാരിക്കാന്‍ പറ്റു, ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്ക് പറ്റില്ലല്ലോ; മമ്മൂക്ക പുറത്ത് വിട്ടത് ലാലേട്ടന്റെ ഇടിവെട്ട് സാധനം

37

മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹല്‍ലാലിനെ നായകകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി. രാവിലെ 9 മണിയ്ക്ക് നടന്‍ മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്യ്തത്. മോഹന്‍ലാല്‍ തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്.

യുദ്ധ ഭൂമിയിലേക്ക് പുറപ്പെടുന്ന യോദ്ധാവിന്റെ പടപ്പുറപ്പാടിനെ അനുസ്മരിപ്പിക്കുന്നതാണ് ടീസര്‍. പൃഥ്വിരാജിന്റെ ആദ്യ ചിത്രം തന്നെ ആരാധകരെ ആവേശത്തിന്റെ കൊടിമുടി കേറ്റുമെന്ന് ഉറപ്പ്. മോഹന്‍ലാല്‍ ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടിയിലൂടെ എത്തുയതിന്റെ സന്തോഷവും ആരാധകരിലുണ്ട്.

Advertisements

മോഹന്‍ലാലിന്റെ ഒടിയന്‍ ചിത്രത്തിന്റെ നരേഷന്‍ നിര്‍വ്വഹിക്കുന്നതും മമ്മൂട്ടി തന്നെയാണ്. താരരാജാക്കന്മാരുടെ ഈ പരസ്പര സഹകരണം മലയാള സിനിമാ ലോകത്ത് ഏറെ പ്രശംസ പിടിച്ചു പറ്റുന്നുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണ് ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.

വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.

Advertisement