മുരളിയുടെ മകളുടെ വിവാഹം സ്വകാര്യ ചടങ്ങാണെന്ന് അറിഞ്ഞ് നേരത്തെ പോയി അനുഗ്രഹിച്ചു; പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഞാന്‍ അവന് ശത്രുവായി മാറി; കാരണമറിയില്ല; കണ്ണീരണിഞ്ഞ് മമ്മൂട്ടി

301

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക എന്ന് സ്‌നേഹത്തോടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ നടന്‍ മമ്മൂട്ടി. 1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമാ ലോകത്തേയ്ക്ക് ചുവടുവെച്ചത്. പിന്നീട് സിനിമാ ലോകം അടക്കി വാഴുന്ന താരമായി മമ്മൂട്ടി മാറി.

കണ്ണടച്ച് തുറക്കം പോലെയായിരുന്നു ശേഷമുള്ള താരത്തിന്റെ വളര്‍ച്ച. നടന്‍ എന്നതില്‍ നിന്ന് മെഗാസ്റ്റാര്‍ എന്ന പദവിയിലേയ്ക്ക് താരം നടന്ന് കയറിയത് പ്രേക്ഷകരിലും അത്ഭുതം സൃഷ്ടിച്ചന്നു കൂടിയായിരുന്നു. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹവും കഠിന പ്രയത്‌നവുമാണ് പൊടുന്നനെയുള്ള വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യവും. താരത്തിന്റെ പെരുമാറ്രം പുറമെ പരുക്കനെന്ന് തോന്നുമെങ്കിലും അങ്ങേയറ്റം സൗഹൃദത്തിന് വില കല്‍പ്പിക്കുന്ന ആളാണ് മമ്മൂട്ടി. സ്‌നേഹം കൊണ്ടുള്ള പരുക്കന്‍ ഉപദേശങ്ങള്‍ തിരിച്ചറിഞ്ഞതിനെ കുറിച്ച് യുവതാരങ്ങള്‍ വരെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

Advertisements

സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദത്തിന് പ്രാധാന്യം നല്‍കുന്ന മമ്മൂട്ടിയുടെ സിനിമാ ലോകത്തെ ഏറഅറവും അടുത്ത സുഹൃത്തായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാവായമുരളി. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി തിളങ്ങി നില്‍ക്കവെയാണ് മുരളി കാലയവനികയ്ക്ക് ഉള്ളില്‍ മറഞ്ഞത്.

ALSO READ- മാസായി റീച്ച് കിട്ടാന്‍ എല്ലാവര്‍ക്കും അഭിമുഖം കൊടുക്കും; ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോള്‍ കുറ്റം അവതാരകയുടെ തലയില്‍ ഇടും; താരങ്ങള്‍ക്ക് എതിരെ അശ്വതി ശ്രീകാന്ത്

താന്‍ മുരളിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നെന്ന് മമ്മൂട്ടി തന്നെ പലപ്പോഴും തുറന്നു പറയാറുണ്ട്. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും ആ ബന്ധം ഇരുവരും നിലനിര്‍ത്തിയിരുന്നു. ഇതിനിടെ സൗഹൃദ കാലത്ത് ചില തെറ്റിദ്ധാരണകള്‍ കടന്നുവന്നതോടെ മുരളി മമ്മൂട്ടിയുമായി പിണങ്ങി പിരിയുകയായിരുന്നു.

ആ സംഭവം ഇപ്പോഴും വേദനയുളവാക്കുന്ന കാര്യമാണെന്നും മമ്മൂട്ടി തന്നെ തുറന്നു പറഞ്ഞിരുന്നു. മുരളിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ് സോഷ്യല്‍മീഡിയയില്‍. താനും മുരളിയും അഭിനയിച്ച സിനിമകള്‍ നോക്കിയാലറിയാം. ഒരു ഇമോഷണല്‍ ലോക്കുണ്ട് ഞങ്ങള്‍ തമ്മില്‍. സിനിമയില്‍ സുഹൃത്തുക്കളായാലും ശത്രുക്കളായാലും ഇമോഷണല്‍ ലോക്കുണ്ട്. അമരത്തിലുണ്ട്. ഇന്‍സ്പെക്ടര്‍ ബല്‍റാമിലുമുണ്ട്. അത്രത്തോളം വികാരപരമായി അഭിനയിച്ചവരാണ് ഞങ്ങള്‍. ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ് ഞാന്‍. ആരെങ്കിലും മദ്യപിച്ച ബില്ല് ഞാന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളിയുടേതായിരിക്കുമെന്നും അന്ന് മമ്മൂക്ക പറയുന്നുണ്ട്.

ALSO READ-സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ നിരഞ്ജനായി മോഹന്‍ലാല്‍ വന്നാല്‍ സിനിമ ഹിറ്റാവുമെന്ന് താന്‍ പ്രവചിച്ചു; സിബി മലയില്‍ പറഞ്ഞത് കമല്‍ഹാസന്റെ പേര്; വെളിപ്പെടുത്തി സുരേഷ് ഗോപി

എന്നാല്‍, പെട്ടെന്നൊരു സുപ്രഭാതത്തിലാണ് മുരളിക്ക് ഞാന്‍ ശത്രുവായത്. പിന്നെ അകന്ന് പോയി. ഭയങ്കരമായിട്ട് എനിക്ക് മിസ് ചെയ്യുന്നുണ്ട്. എന്താണെന്നറിയാത്തൊരു വ്യഥയുണ്ട് മനസില്‍. ഞാനൊന്നും ചെയ്തിട്ടില്ല. പിണങ്ങാനും മാത്രം ഞാനെന്തെങ്കിലും ചെയ്തെന്ന് പുള്ളിക്കും അഭിപ്രായമുണ്ടാവില്ലെന്ന് പറഞ്ഞ് കണ്ഠമിടറുകയാണ് മമ്മൂട്ടിയുടെ.

അതേസമയം, താന്‍ മുരളിയുടെ മകളുടെ വിവാഹത്തിന് ഞാന്‍ പോയിരുന്നെന്നും മകള്‍ കാര്‍ത്തികയെ ഞാന്‍ അനുഗ്രഹിച്ചിരുന്നെന്നും മമ്മൂട്ടി പറയുന്നു. വിവാഹം തികച്ചും ലളിതമായി, സ്വകാര്യ ചടങ്ങായാണ് നടത്തുന്നതെന്ന് അറിഞ്ഞതിനാല്‍ നേരത്തെ പോയി കാണുകയായിരുന്നു. അന്ന് മുരളിയുടെ മകള്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോ ഏറെ തംരഗമാവുകയും ചെയ്തിരുന്നു.

Advertisement