തലയ്ക്കും ദളപതിക്കും നയന്‍താരയെ മതി, ലേഡി സൂപ്പര്‍സ്റ്റാര്‍ തമിഴകം അടക്കിവാഴുന്നു!

28

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നയന്‍‌താര. ദളപതി വിജയ്ക്കും തല അജിത്തിനും ഒരേ സമയം നായികയാവുകയാണ് നയന്‍സ്.

Advertisements

അറ്റ്ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ നയന്‍ ആണ് നായിക. അജിത്ത് നായകനാകുന്ന വിശ്വാസത്തിനും നയന്‍ തന്നെ.

കൂടാതെ ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിലും നയന്‍ തന്നെയാണ് നായിക. ഒരേസമയം, മൂന്ന് നായകന്മാര്‍ക്കൊപ്പം അഭിനയിക്കുകയാണ് നയന്‍സ്.

വിജയ് അഭിനയിച്ചതില്‍ നിന്നെല്ലാം വ്യത്യസ്‌തമായ ഒരു റോളാണ് അറ്റ്ലിയുടെ പുതിയ ചിത്രത്തിലേത്.

ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രം. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്.

തലയുടെ ഭാര്യയായിട്ടാണ് നയന്‍സ് എത്തുന്നത്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്ബ് ഒന്നിച്ച ചിത്രങ്ങള്‍.

Advertisement