ആദ്യദിവസം കോടികള്‍ പെട്ടിയിലാക്കിയിട്ടും 2.0 ക്ക് കൊച്ചുണ്ണിയെ തൊടാനായില്ല!

45

റിലീസ് ദിവസം തന്നെ 2.o കോടികള്‍ പെട്ടിയിലാക്കി. ഷങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡചിത്രം കഴിഞ്ഞ ദിവസം റിലീസായിരിക്കുകയാണ്. രജനികാന്തും അക്ഷയ്കുമാറും അഭിനയിക്കുന്ന ചിത്രത്തില്‍ എമി ജാക്‌സണാണ് നായികയയെത്തുന്നത്.

Advertisements

ലോകമെമ്ബാടുമായി 10000 സ്ക്രീനുകളിലാണ് 2.o അദ്യദിനം പ്രദര്‍ശിപ്പിച്ചത്. 543 കോടി രൂപയാണ് ചിത്രത്തിന്‍റെ ചെലവ്. കേരളത്തില്‍ ഇതുവരെ ഒരു സിനിമയ്ക്കും ലഭിക്കാത്ത അത്രയും വലിയ റിലീസായിരുന്നു 2.0 യ്ക്ക് ലഭിച്ചത്. 450 ന് മുകളില്‍ തിയേറ്ററുകളിലേക്കായിരുന്നു സിനിമ എത്തിയത്.

തിരുവന്തപുരം ഏരീയപ്ലെക്‌സില്‍ ആദ്യദിനം 27 ഷോ നടത്തിയതില്‍ നിന്ന് 15.89 ലക്ഷം നേടിയെന്നാണ് ഫോറം കേരള പുറത്ത് വിട്ട കണക്കില്‍ പറയുന്നത്. അതേസമയം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ റിലീസ് ദിവസം 68 ഷോ ആയിരുന്നു.

ഫോറം കേരളയുടെ കണക്ക് പ്രകാരം ആദ്യദിനം 18.02 ലക്ഷമാണ് 2.0 യ്ക്ക് ലഭിച്ചത്.എന്നാല്‍ ഇവിടെ കായംകുളം കൊച്ചുണ്ണിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ 2.oയ്‌ക്ക് കഴിഞ്ഞില്ല.

റിലീസ് ദിവസം മാത്രമായി 19 ലക്ഷത്തിന് മുകളിലായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും കൊച്ചുണ്ണി സ്വന്തമാക്കിയത്.

Advertisement