കുറച്ചെങ്കിലും നാണമുണ്ടെങ്കില്‍ ഞങ്ങളെ നാണം കെടുത്തരുത്, കോപ്പിയടിച്ച ദീപാ നിഷാന്തിനെ തേച്ചൊട്ടിച്ച് മറ്റൊരു അധ്യാപിക

64

കൊച്ചി: തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്ത് കോപ്പിയടി വിവാദത്തില്‍ ഒറ്റപ്പെടുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒരുകാലത്ത് ദീപയെ സോഷ്യല്‍മീഡിയയില്‍ പ്രകീര്‍ത്തിച്ചവര്‍ വരെ അവര്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. ഇത്തരത്തില്‍ കോളജ് അധ്യാപികയായ ഹരിത നീലിമ ദീപ നിശാന്തിന് നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍.

Advertisements

‘അധ്യാപികയും, എഴുത്തുകാരിയുമായി ദീപ നിശാന്ത് തെറ്റ് സമ്മതിക്കാനുള്ള മനസ് കാണിക്കണം’ കോളേജ് അധ്യാപികയായ ഹരിത നീലിമയാണ് ദീപയ്ക്ക് ഉപദേശവുമായി രംഗത്ത് എത്തിയത്. താന്‍ മോഷ്ടിച്ചില്ല, വിശ്വസിക്കുന്നവര്‍ വിശ്വസിക്കൂ… എന്ന ദീപയുടെ പോസ്റ്റിനാണ് ഹരിത നീലിമ കമന്റിട്ടത്.

അധ്യാപകര്‍, കവികള്‍ രണ്ട് വിഭാഗത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഈ വിഷയത്തില്‍ ഇനി പ്രതികരിക്കില്ല എന്നത് ഭീരുത്വമാണ്. തെളിവുകള്‍ കലേഷിനൊപ്പമാണ് ദീപ. അത് സമ്മതിക്കാനുള്ള മനസ്സുറപ്പ് കാണിക്കു. ഇപ്പൊ ഈ ആക്ഷേപിക്കുന്നവര്‍ തന്നെ നിങ്ങളെ ബഹുമാനിക്കും .

വെറുതെ കോളേജധ്യാപകരെയും AKPCTA ക്കാരെയും കവികളെയും നാണം കെടുത്തരുതെന്ന് ഹരിത നീലിമ എഴുതുന്നു. ദീപയ്‌ക്കെതിരേ സാംസ്‌കാരിക ലോകത്തെ പ്രഗത്ഭര്‍ വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

ഹരിത നീലിമയുടെ കമന്റ്..

ദീപ .. ഞാനും നിങ്ങളേ പോലെ ഒരു കോളേജധ്യാപികയാണ്. AKPCTA മാഗസിന്‍ വരിക്കാരിയാണ്. നിരന്തരം കവിതകള്‍ വായിക്കുന്ന ആളുമാണ്. ഒരു അധ്യാപിക ഒപ്പം എഴുത്തുകാരി ഈ രണ്ട് ശീര്‍ഷകങ്ങളും നിങ്ങളുടെ ഐഡന്റ്റിറ്റിയുടെ ഭാഗമാണ്. ഇവിടെ ആശയം, വരികള്‍, എന്തിന് സ്റ്റാന്‍സ അപ്പാടെ ആവര്‍ത്തിക്കുന്നു. അത് മനസിലാക്കാന്‍ മലയാള കവിതയില്‍ Ph D ഒന്നും വേണ്ട. അധ്യാപകര്‍, കവികള്‍ രണ്ട് വിഭാഗത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഈ വിഷയത്തില്‍ ഇനി പ്രതികരിക്കില്ല എന്നത് ഭീരുത്വമാണ്. തെളിവുകള്‍ കലേഷിനൊപ്പമാണ് ദീപ. അത് സമ്മതിക്കാനുള്ള മനസ്സുറപ്പ് കാണിക്കു. ഇപ്പൊ ഈ ആക്ഷേപിക്കുന്നവര്‍ തന്നെ നിങ്ങളെ ബഹുമാനിക്കും . വെറുതെ കോളേജധ്യാപകരെയും AkpcTA ക്കാരെയും കവികളെയും നാണം കെടുത്തരുത്.

Advertisement